•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
പ്രാദേശികം

കുട്ടികള്‍ക്കാവശ്യം മൂല്യാധിഷ്ഠിത നേതൃപരിശീലനം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

  • സ്വന്തം ലേഖകൻ
  • 23 December , 2021

കൊച്ചി : വരുംതലമുറകളുടെ സമഗ്ര വളര്‍ച്ച ഉറപ്പുവരുത്താന്‍വേണ്ടി മൂല്യാധിഷ്ഠിതമായ നേതൃപരിശീലനം കുട്ടികള്‍ക്കു നല്‍കാന്‍ കേരള കത്തോലിക്കാ വിദ്യാര്‍ത്ഥിസഖ്യം പ്രവര്‍ത്തകര്‍ പ്രതിജ്ഞാബദ്ധരാകണമെന്ന് കെ.സി.ബി.സി. പ്രസിഡണ്ട് കര്‍ദിനാള്‍  മാര്‍ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. കെ.സി.എസ്.എല്‍. സംസ്ഥാനതല ദിനാചരണവും മികച്ച അധ്യാപകര്‍ക്കുള്ള അവാര്‍ഡ് വിതരണവും പാലാരിവട്ടം പി.ഒ.സിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കെ.സി.എസ്.എല്‍. സ്റ്റേറ്റ് പ്രസിഡന്റ് മാത്തുക്കുട്ടി കുത്തനാപ്പിള്ളില്‍  അധ്യക്ഷത വഹിച്ചു. കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ചാള്‍സ് ലിയോണ്‍, സിറിയക് നരിതൂക്കില്‍,  മനോജ് ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. ഷെവ. പി.ടി. തോമസ് അവാര്‍ഡ് ജേതാവായ വി.വി. സെബാസ്റ്റ്യന്‍ (ഇടുക്കി രൂപത) ബെസ്റ്റ് സിസ്റ്റര്‍ ആനിമേറ്ററായി തിരഞ്ഞെടുക്കപ്പെട്ട സി. ട്രീസ ജേക്കബ് എഫ്.സി.സി (തൃശ്ശൂര്‍) എന്നിവര്‍ മറുപടിപ്രസംഗം നടത്തി. കേരളസഭയിലെ മൂന്നു റീത്തുകളില്‍നിന്നുമായി നൂറിലേറെ രൂപതാഭാരവാഹികള്‍ പങ്കെടുത്തു.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)