•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

കെസിബിസിയുടെ കൊവിഡ് അതിജീവനപ്രവര്‍ത്തന കര്‍മപദ്ധതി പ്രകാശനം ചെയ്തു

കൊച്ചി: കേരള കത്തോലിക്കാസഭയുടെ ജസ്റ്റീസ്, പീസ് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്മീഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ മൂന്നു വര്‍ഷത്തേക്കുള്ള കൊവിഡ് അതിജീവനപ്രവര്‍ത്തനകര്‍മപദ്ധതി പ്രകാശനം ചെയ്തു. കെസിബിസി ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസ് പുളിക്കല്‍ പ്രകാശനകര്‍മം നിര്‍വഹിച്ചു. കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ പദ്ധതി വിശദീകരിച്ചു.
കേരളത്തിലെ 32 കത്തോലിക്കാരൂപതകളിലെ സാമൂഹികസേവനവിഭാഗങ്ങളുടെ അഭിപ്രായങ്ങളും അനുഭവങ്ങളും സ്വരൂപിച്ച് വിദഗ്ധരുടെ സഹായത്തോടെ ചര്‍ച്ച ചെയ്താണ് മാര്‍ഗരേഖയ്ക്കു രൂപം നല്‍കിയത്. ജസ്റ്റീസ്, പീസ് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്മീഷന്‍ ജോയിന്റ് സെക്രട്ടറിമാരായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. തോമസ് തറയില്‍, കേരള സോഷ്യല്‍ സര്‍വീസ് ഫോറം മുന്‍ ഡയറക്ടര്‍മാരായ ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍, ഡോ. റൊമാന്‍സ് ആന്റണി, പരിസ്ഥിതിവിദഗ്ധന്‍ ഡോ. വി.ആര്‍ ഹരിദാസ്, ഡോ. റെജീന മേരി, ഡോ. ജോളി ജയിംസ്, ഡോ. കെ.ജി. റേ, എം.ജെ. ജോസ്, സിസ്റ്റര്‍ ജെസീന എസ്ആര്‍എ, പി.ജെ. വര്‍ക്കി എന്നിവരടങ്ങിയ വിദഗ്ധസമിതിയാണ് മാര്‍ഗരേഖയ്ക്ക് അന്തിമരൂപം നല്‍കിയത്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)