•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

ദൈവശാസ്ത്രപഠനം ദൈവവചനത്തിലും പാരമ്പര്യങ്ങളിലും അധിഷ്ഠിതമാകണം : മാര്‍ ജോസഫ് കല്ലറങ്ങാട്ട്

പാലാ : ദൈവശാസ്ത്രപഠനം ദൈവവചനത്തിലും വിശുദ്ധ പാരമ്പര്യങ്ങളിലും അതിഷ്ഠിതമാകണമെന്നും, ദൈവശാസ്ത്രപഠിതാക്കള്‍ വചനാധിഷ്ഠിതജീവിതവും പ്രഘോഷണവും മുഖമുദ്രയാക്കണമെന്നും പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. രൂപതയുടെ അല്മായ ദൈവശാസ്ത്രപഠനകേന്ദ്രമായ അല്‍ഫോന്‍സിയന്‍ അക്കാദമിയില്‍നിന്ന് ദൈവശാസ്ത്രപഠനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്.
കോട്ടയം പൗരസ്ത്യവിദ്യാപീഠത്തിന്റെ അംഗീകാരത്തോടെ 33 പേര്‍ ബിരുദാനന്തരബിരുദവും 23 പേര്‍ ഡിപ്ലോമയും കരസ്ഥമാക്കി. പൗരസ്ത്യവിദ്യാപീഠം പ്രസിഡണ്ട് ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍ അധ്യക്ഷത  വഹിച്ച യോഗത്തില്‍ മാര്‍ത്തോമ്മാ വിദ്യാനികേതന്‍ ഡയറക്ടര്‍ ഫാ. ഡോ. തോമസ് കറുകക്കളം, പാലാ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ എട്ടുപറയില്‍, അക്കാദമി അസി. ഡയറക്ടര്‍ ഫാ. ഡോ. മാത്യു ആലപ്പാട്ടുമേടയില്‍, വിദ്യാര്‍ത്ഥി പ്രതിനിധി പോള്‍ കരിക്കാമുകളേല്‍ എന്നിവര്‍ പ്രസംഗിച്ചു. അക്കാദമി ഡയറക്ടര്‍ ഫാ. ഡോ. ജോസഫ് മുത്തനാട്ട് സ്വാഗതവും പ്രൊ. ഡയറക്ടര്‍  ഫാ. ഡോ. ജോസഫ് കുറ്റിയാങ്കല്‍ നന്ദിയും പറഞ്ഞു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)