തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന്റെ പരമോന്നതസാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം പി. വത്സലയ്ക്ക്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. നോവല്‍, ചെറുകഥ എന്നീ മേഖലകളില്‍ പി. വത്സല നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നതെന്ന് സാംസ്‌കാരികവകുപ്പുമന്ത്രി സജി ചെറിയാന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
വത്സലയുടെ രചനകളില്‍ പ്രാദേശികവും സ്വത്വപരവുമായ കേരളപാരമ്പര്യങ്ങളെ അതിമനോഹരമായാണ് ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ ചെയര്‍മാനായ പുരസ്‌കാരനിര്‍ണയസമിതി വിലയിരുത്തി.
ഡോ. ബി. ഇക്ബാല്‍, ആലങ്കോട് ലീലാകൃഷ്ണന്‍, കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, സാംസ്‌കാരികവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് പുരസ്‌കാരനിര്‍ണയം നടത്തിയത്.