•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കവിത

കനല്‍ക്കാറ്റ്

  • ഫിലിപ്പ് അവണൂര്‍
  • 21 October , 2021

കാറ്റൊന്നു വീശി-അരികെ
കനലൊന്നണഞ്ഞു പുറമേ
പുകയുടെ മറ നീക്കി
അവളന്നു ചോദിച്ചു:
നീ എന്നെ പ്രണയിച്ചുവോ സത്യമായ്-
നീയെന്നെ  പ്രണയിച്ചുവോ?
ഒന്നിച്ചുനമ്മള്‍ യാത്രചെയ്തതും
വീട്ടുകാര്യങ്ങള്‍ ഒന്നായ്പറഞ്ഞതും
കൈയിട്ടുവാരി കറികള്‍ കഴിച്ചതും
പ്രണയമായ് നീ കണ്ടുവോ അതിനെ-
പ്രണയമായ് നീ കണ്ടുവോ?
എന്നച്ഛന്‍ മരിച്ചപ്പോള്‍
നിന്‍ നെഞ്ചിലേക്കെന്റെ
മുഖമൊന്നമര്‍ത്തി
കരഞ്ഞതോ പ്രണയം?   
ആ വിങ്ങലും നീ .........
പ്രണയമായ് കണ്ടുവോ?
ഒരുവേള യാത്രയില്‍    
അനുവാദമില്ലാതെന്‍
ഉടലില്‍ നീ മെല്ലെ
തൊട്ടതോ പ്രണയം?
ആ മൗനവും നീ...
പ്രണയമായി കണ്ടുവോ?
നിന്നാഗ്രഹങ്ങള്‍ക്കു കൂട്ടുനിന്നില്ലെങ്കില്‍
കൊല്ലുന്നതാണോ പ്രണയം?
വിട്ടുകൊടുക്കുന്നതല്ലേ വെറുതെ വിട്ടുകൊടുക്കുന്നതല്ലേ...

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)