•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
പ്രാദേശികം

പാലാ രൂപതയില്‍ ചെറുപുഷ്പ മിഷന്‍ലീഗ്

  • സ്വന്തം ലേഖകൻ
  • 21 October , 2021

പ്ലാറ്റിനം ജൂബിലിയാഘോഷങ്ങള്‍ക്കു തുടക്കമായി1947 ഒക്ടോബര്‍ 3 ന് ഭരണങ്ങാനത്ത് ആരംഭിച്ച ചെറുപുഷ്പ മിഷന്‍ലീഗ് സംഘടനയുടെ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങള്‍ക്ക് പാലാ രൂപതയില്‍ തുടക്കമായി. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളുടെ രൂപതാതല ഉദ്ഘാടനം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഭരണങ്ങാനം മാതൃഭവനില്‍ നടന്നു.
രൂപത വികാരിജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് ജൂബിലി ഉദ്ഘാടനം നിര്‍വഹിച്ചു.
ഭരണങ്ങാനത്ത് വി. അല്‍ഫോന്‍സാമ്മയുടെ കബറിടത്തിങ്കല്‍ നടന്ന പ്രാര്‍ത്ഥനയോടെയാണ് ആഘോഷപരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് മാതൃഭവനിലേക്കു ജൂബിലിവിളംബരറാലി നടത്തി. പതാക ഉയര്‍ത്തലിനുശേഷം നടന്ന സമ്മേളനത്തില്‍ രൂപത പ്രസിഡന്റ് ജസ്റ്റിന്‍ വയലില്‍ അധ്യക്ഷത വഹിച്ചു. ജൂബിലിവര്‍ഷത്തെ പ്രവര്‍ത്തനമാര്‍ഗരേഖ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് സംസ്ഥാന റീജിയണല്‍ ഓര്‍ഗനൈസര്‍ തോമസ് അടുപ്പുകല്ലുങ്കലിനു നല്‍കി പ്രകാശനം ചെയ്തു. രൂപത ഡയറക്ടര്‍ ഫാ. ഡോ. സെബാസ്റ്റ്യന്‍ പഴേപറമ്പില്‍, വൈസ് ഡയറക്ടര്‍ സി. ദിവ്യ ഡി.എസ്.ടി., വൈസ് പ്രസിഡന്റ് ഐബി തോമസ്, ജന. സെക്രട്ടറി മനു ചെറുകാട്ടില്‍, ജന. ഓര്‍ഗനൈസര്‍ ജോബി ആലയ്ക്കാപ്പറമ്പില്‍, ഭരണങ്ങാനം മേഖല പ്രസിഡന്റ് ജോയി ആറ്റുചാലില്‍, ഭരണങ്ങാനം ശാഖ പ്രസിഡന്റ് ബാബു തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
രൂപതയിലെ 17 മേഖലാ പ്രസിഡന്റു മാര്‍ക്കും ജൂബിലിദീപം കൈമാറി. രൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)