•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
പ്രതികരണങ്ങള്‍

ഒറ്റതിരിയുന്ന യുവത മൂര്‍ഖനെക്കാള്‍ അപകടം!

  • അഡ്വ. ഫിലിപ്പ് പഴേമ്പള്ളി പെരുവ
  • 21 October , 2021

ഈയടുത്തകാലത്തു നാട്ടിലെ യുവജനങ്ങളില്‍ അക്രമ/അതിക്രമവാസനകള്‍ ഭീതികരമാംവണ്ണം വര്‍ദ്ധിക്കുന്നതായി എങ്ങും അനുഭവപ്പെട്ടുവരുന്നു. കൊലയും കൊള്ളിവയ്പും പീഡനങ്ങളും ആത്മഹത്യകളും  ആവര്‍ത്തിക്കുന്നു.
പഴയകാല വ്യവസായവിപ്ലവത്തെക്കാള്‍ അധികം തിക്തഫലങ്ങളുമായി പുതിയകാല സൈബര്‍വിപ്ലവം മനുഷ്യജീവിതത്തിലേക്കു കടന്നുകയറുന്നതുതന്നെ പ്രധാനകാരണം. മനുഷ്യ-പ്രകൃതി കൂട്ടുവിട്ട് വളരുന്ന കുട്ടികളും യുവതീയുവാക്കളും മാനസികമായ ഒറ്റപ്പെടല്‍, സോഷ്യല്‍ മീഡിയയുടെ മാസ്മരികതയില്‍, ഒരു താത്കാലികസുഖമായി അനുഭവിച്ച്, ലക്ഷ്യബോധം നശിച്ച്, ഒരു ഭീകരാവസ്ഥയിലേക്കു എത്തിച്ചേരുകയാണ്.
ജീവന്റെ വില, കൊലയുടെ അര്‍ത്ഥം, മരണത്തിന്റെ നഷ്ടം, സ്‌നേഹരാഹിത്യത്തിന്റെ ഭീകരത, ഒന്നും അവര്‍ക്കു തിരിയുന്നില്ല.
ലോകം ഇതു വിഷയമാക്കാതെ, മതത്തിന്റെയും രാഷ്ട്രീയാധികാരത്തിന്റെയും മത്തു പിടിച്ചു പരാക്രമം നടത്തുകയാണ്. ആരോടും മനസ്സു തുറക്കാത്ത കുട്ടികളും/യുവാക്കളും ഹൃദയത്തിലൂന്നി വളരുന്ന സ്‌നേഹവും പ്രേമവും വീട്ടിലോ പുറത്തോ കണ്ടെത്തുന്നില്ല. പല കുഞ്ഞുങ്ങളുടെയും ആരുമറിയാത്ത മനോനില പെട്ടെന്നൊരു വികാരവിസ്‌ഫോടനത്തില്‍ പുറത്തുവരുന്നത് അരുംകൊലകളായി മാറുന്നു. കൊടിയ പാതകത്തിനു ശേഷവും അക്ഷോഭ്യരായി നില്‍ക്കാനേ അവര്‍ക്കു കഴിയുന്നുള്ളൂ.
രാഷ്ട്രീയക്കാരും മതചിന്തകരും അധ്യാപകരുമൊക്കെ നമ്മുടെ നാടിന്റെ പതനം കണ്ടില്ലെന്നു നടിക്കരുത്. വലിയൊരു തിരുത്തല്‍ശ്രമം ഉടന്‍ തുടങ്ങുന്നില്ലെങ്കില്‍, നാടു തകര്‍ച്ചയിലേക്കു കൂപ്പു കുത്തും. അതു മനുഷ്യസമുദായത്തിന്റെ അസ്തിവാരമിളക്കും.
ചിന്തയും കര്‍മവും ഒത്തുചേരണം. മതങ്ങളും രാഷ്ട്രവും സംഘടിക്കണം. വിഘടനവാദങ്ങള്‍ക്കു വഴിയടയ്ക്കണം. സ്ത്രീയും പുരുഷനും പ്രകൃതിനിയമങ്ങള്‍ അനുസരിക്കണം. സ്വത്തും പണവും മനുഷ്യോപകാരപ്രദമാക്കണം.
അഡ്വ. ഫിലിപ്പ് പഴേമ്പള്ളി
പെരുവ

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)