•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
പ്രതികരണങ്ങള്‍

ഉദാത്തമായ ചിന്തകള്‍

  • തോമസ് കുഴിഞ്ഞാലിൽ
  • 21 October , 2021

''മനുഷ്യന്‍ പ്രപഞ്ചത്തെ സംരക്ഷിക്കുന്നവനും അതിന്റെ കാവല്‍ക്കാരനുമാകണം.''  ''ലൗദാത്തോ സി'' എന്ന വിശ്വപ്രസിദ്ധ ചാക്രികലേഖനത്തിലൂടെ ഫ്രാന്‍സീസ് മാര്‍പാപ്പാ ലോകത്തിനു നല്‍കിയ ഈ ആഹ്വാനം ഓര്‍മിപ്പിക്കുമാറ് കൊഴുവനാല്‍ ജോസ് ''ദീപനാളം'' വാരികയുടെ 21-ാം ലക്കത്തിലെഴുതിയ ഈടുറ്റ ലേഖനം വായിച്ചു. ''ദൈവം നല്‍കിയ വിഭവങ്ങളെ ഉത്തരവാദിത്വമില്ലാതെ ദുര്‍വിനിയോഗം ചെയ്യുകവഴി  അവള്‍ക്കേറ്റ ക്ഷതംമൂലം ഭൂമി നമ്മെ നോക്കി വിലപിക്കുന്നു'' എന്ന ഫ്രാന്‍സീസ് മാര്‍പാപ്പായുടെ വാക്കുകള്‍ ഉദ്ധരിച്ചതു ഹൃദയസ്പര്‍ശിയായി. മനുഷ്യകുലം ഭൂമിയോടു ചെയ്തുപോയ പാതകങ്ങളെയോര്‍ത്ത് മനസ്തപിക്കുന്ന ലേഖകന്റെ മനസ്സലിഞ്ഞുള്ള ഒരു പ്രാര്‍ത്ഥന ലേഖനാന്ത്യത്തില്‍ ഉള്‍ക്കൊള്ളിച്ചതും ഉചിതമായി.
പ്രകൃതിയുടെമേലുള്ള മനുഷ്യന്റെ അനിയന്ത്രിതമായ കടന്നുകയറ്റങ്ങള്‍ക്കു പ്രകൃതിതന്നെ കരുതിവച്ച തിരിച്ചടികള്‍ ഓരോന്നായി വന്നുതുടങ്ങിയിരിക്കുന്നു. കാലാവസ്ഥയില്‍ വന്നുഭവിച്ചിട്ടുള്ള ഗണ്യമായ മാറ്റം സൃഷ്ടിക്കുന്ന കൊടുങ്കാറ്റുകളും പേമാരികളും മണ്ണിടിച്ചിലുകളും ഭൂകമ്പവും സുനാമിയും പതിവായിരിക്കുന്നു. ഇന്നത്തെ നിലയിലെങ്കിലും കാലാവസ്ഥയെ മെരുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിന്റെ തിക്താനുഭവങ്ങള്‍ അനുഭവിക്കേണ്ടത് വരുംതലമുറകളായിരിക്കുമെന്നും ലേഖകന്‍ സൂചിപ്പിക്കുന്നുണ്ട്. കൊവിഡ് മഹാമാരിയുടെ മരണയാത്ര തുടങ്ങിയിട്ട് 20 മാസം പിന്നിട്ടിരിക്കുന്നു.
ദൈവികനിയമങ്ങളും പ്രകൃതിനിയമങ്ങളും കാറ്റില്‍പ്പറത്തി അഹന്തയുടെ കൊടുമുടിയില്‍ മനുഷ്യന്‍ വിരാജിക്കുകയാണ്. പരമകാരുണികനായ ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിട്ടും (ഉത്പത്തി 1:26) സ്വന്തം സഹോദരനെപ്പോലും ഇല്ലായ്മ ചെയ്യുന്ന മനുഷ്യന്റെ ക്രൂരതയ്ക്കുള്ള ശിക്ഷാവിധി ഏറ്റുവാങ്ങിയല്ലേ   മതിയാകൂ? നിഷ്‌കളങ്കനായ ആബേലിനെ കൊന്നുകളഞ്ഞ കായേനോട് ദൈവം പറഞ്ഞു: ''നിന്റെ സഹോദരന്റെ രക്തം മണ്ണില്‍നിന്ന് എന്നെ വിളിച്ചുകരയുന്നു'' (ഉത്പത്തി 4:10).
ദൈവികപദ്ധതി എന്തെന്നു തിരിച്ചറിയാനും തദനുസാരം സഹജീവികളെയും പ്രകൃതിയെയും സംരക്ഷിക്കാനും കടപ്പെട്ട മനുഷ്യന്‍ അവയുടെ അന്തകനായതാണ് ദുരന്തം. മഴക്കാടുകളും നിത്യഹരിതവനങ്ങളും ബോധപൂര്‍വവും അല്ലാതെയും നശിപ്പിക്കുന്നതിനെക്കുറിച്ചും കൊഴുവനാല്‍ ജോസ് സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. വിഷവായുക്കളെ ആഗിരണം ചെയ്തു പ്രാണവായുവിനെ പുറത്തുവിടുന്നത് വൃക്ഷലതാദികളാണെന്നു വിസ്മരിച്ചുകൂടാ. പ്രാണവായു കിട്ടാതെ മനുഷ്യനും ജീവജാലങ്ങളും മരിച്ചുവീഴുന്ന അവസ്ഥയിലേക്കാണോ ലോകം നീങ്ങുന്നതെന്നും തോന്നിപ്പോകുന്നു. പഴയതിലേക്കുള്ള ഒരു തിരിച്ചുപോക്ക് ഇനി അസാധ്യമായിരിക്കുമെന്ന യാഥാര്‍ത്ഥ്യവും മറന്നൂകൂടാ.
ഉദാത്തമായ ഇത്തരം ചിന്തകള്‍ വായനക്കാരുമായി പങ്കുവച്ച കൊഴുവനാല്‍ ജോസിന് അഭിനന്ദനങ്ങള്‍!
 

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)