പാലാ: 2020 സിവില്‍ സര്‍വീസ് പരീക്ഷയില്‍ 57, 113, 147, 156 ഉള്‍പ്പെടെ 10 റാങ്കുകള്‍ നേടി പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് തിളക്കമാര്‍ന്ന വിജയം കൈവരിച്ചു. അമ്പത്തിയേഴാം റാങ്ക് നേടിയ വീണാ എസ് സുതന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഇന്റര്‍വ്യൂ കോച്ചിങ് നേടിയത്. 113-ാം റാങ്ക് നേടിയ ആര്യ ആര്‍ നായരും 147-ാം റാങ്ക് നേടിയ എ.ബി. ശില്പയും 156-ാം റാങ്ക് നേടിയ അഞ്ജു വില്‍സണും ഇന്‍സ്റ്റിറ്റൂട്ടിലെ ഫുള്‍ ടൈം വിദ്യാര്‍ത്ഥികളാണ്. ആര്യ കോളജു പഠനത്തോടൊപ്പം ആഡ്-ഓണ്‍ കോഴ്‌സും പഠിച്ചിരുന്നു. മലയാളം ഐച്ഛിക വിഷയമായി എടുത്ത് എ. ബി. ശില്‍പ, അനീസ് എസ്, അജേഷ് എ, നീനാ വിശ്വനാഥ്, അരുണ്‍ കെ. പവിത്രന്‍ എന്നിവര്‍ യഥാക്രമം 147, 403, 470, 496, 618 റാങ്കുകള്‍ നേടി. 150-ാം റാങ്ക് നേടിയ മിന്നു പി.എം., 209-ാം റാങ്ക് നേടിയ കെ. പ്രസാദ് കൃഷ്ണന്‍ എന്നിവരും ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇന്റര്‍വ്യൂ കോച്ചിങ് വിദ്യാര്‍ത്ഥികളാണ്.
ചങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പള്ളി രൂപതകളുടെ സംയുക്ത സംരംഭമായി 1998 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് നാളിതുവരെ മുന്നൂറിലധികം വിദ്യാര്‍ത്ഥികളെ ഇന്ത്യന്‍ സിവില്‍ സര്‍വീസിലേക്കു നയിച്ചിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ ഡോ. വി.വി. ജോര്‍ജൂകുട്ടി ഒട്ടലാങ്കല്‍ അറിയിച്ചു. വിജയികളെ മാനേജര്‍ മോണ്‍. ഫിലിപ്പ് ഞരളക്കാട്ട്, പ്രോ-മാനേജര്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് , ഡയറക്ടര്‍ ഡോ. സിറിയക് തോമസ്, ജോയിന്റ് ഡയറക്ടര്‍ ഫാ. മാത്യു ആലപ്പാട്ടുമേടയില്‍ എന്നിവര്‍ അനുമോദിച്ചു.