കേരളത്തിലെ മാധ്യമങ്ങളുടെ മനസ്സറിയുവാന്‍ അതിന്റെ ഉടമസ്ഥതയും, പ്രധാന പ്രവര്‍ത്തകരുടെ രാഷ്ട്രീയവും, മനോഭാവങ്ങളെ നിയന്ത്രിക്കുന്ന ഘടകങ്ങളും മനസ്സിലാക്കുന്നതു നന്നായിരിക്കും. മാധ്യമങ്ങള്‍ക്കു പരസ്യങ്ങള്‍ നല്കുന്നവരും ചര്‍ച്ചകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന വ്യവസായഗ്രൂപ്പുകളും ആരെന്ന് അന്വേഷിക്കുമ്പോള്‍, ക്രൈസ്തവവിരുദ്ധ വാര്‍ത്തകളുടെയും വീക്ഷണങ്ങളുടെയും ഉറവിടം കണ്ടെത്താന്‍ എളുപ്പമാണ്.
വിവിധ കാരണങ്ങളാല്‍ വിശ്വാസം നഷ്ടപ്പെട്ട വ്യക്തികള്‍, അവര്‍ രൂപീകരിച്ച പ്രസ്ഥാനങ്ങള്‍ എന്നിവയുടെ സഹകരണവും അവ പ്രയോജനപ്പെടുത്തുന്ന രീതിയും കൂടിവരുന്നുണ്ട്. വിശ്വാസം, സഭാകാര്യങ്ങള്‍ എന്നിവ വേണ്ടതുപോലെ ലഭിക്കാത്തവരെ തിരഞ്ഞുപിടിച്ച്, ചര്‍ച്ചകളില്‍ സ്ഥിരം ക്ഷണിക്കുന്നത് മാധ്യമതന്ത്രങ്ങളുടെ ഭാഗമാണെന്നു സംശയിക്കുന്നു. എന്തെങ്കിലുമൊക്കെപ്പറഞ്ഞ് 'തോറ്റുകൊടുക്കുന്ന' പ്രദര്‍ശനമത്സരം!
അവഹേളനത്തിന്റെ ആവര്‍ത്തനം കണ്ടുമടുത്ത കുടുംബങ്ങളിപ്പോള്‍ ചാനല്‍ച്ചര്‍ച്ചകള്‍ ഒഴിവാക്കുന്നു. അന്തിച്ചര്‍ച്ചകള്‍ കാണുന്നവരുടെ എണ്ണം വളരെ കുറഞ്ഞുവെന്ന യാഥാര്‍ത്ഥ്യം പരസ്യക്കാര്‍ അറിയാതിരിക്കാന്‍ ചാനലുകാര്‍ ശ്രമിക്കുന്നു. മുട്ടനാടുകളെ ഏറ്റുമുട്ടിക്കാന്‍ ശ്രമിച്ച കുറുക്കന്മാര്‍ പല വേഷങ്ങളില്‍ മാറിമാറി എത്തുന്നു.