•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

പ്ലസ് ടു വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

പാലാ: നൂറുമേനി വിളവു നേടിയ വിദ്യാര്‍ത്ഥികള്‍ സമൂഹത്തിന്റെ സമ്പത്താണെന്നും  രാജ്യത്തിന്റെ വികസനത്തിനായി തങ്ങളുടെ കഴിവുകള്‍ ഉപയോഗിക്കണമെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. രൂപതയുടെ കോര്‍പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിക്കു കീഴിലുള്ള സ്‌കൂളുകളില്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഷപ്‌സ് ഹൗസില്‍  നടന്ന ചടങ്ങില്‍ വച്ച് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരഫലകവും ക്യാഷ് അവാര്‍ഡും നല്‍കി.
നേഹ ബെന്നി (പാലാ സെന്റ് മേരീസ്), ഹ്യൂബര്‍ട്ട് ഫ്രാന്‍സിസ് സിബി, ജീവ എലിസബത്ത് വിന്‍സ് (സെന്റ് മേരീസ് ഭരണങ്ങാനം), റോസ്‌മെറിന്‍ ജോജോ (സെന്റ് മേരീസ് കുറവിലങ്ങാട്), ടെസ്സ ജോ, എലിസബത്ത് ജോണി, അജ്മിയ സലാം (സെന്റ് മേരീസ് അറക്കുളം), നേഹ മേരി സുനില്‍ (സെന്റ് ആന്റണീസ് പ്ലാശനാല്‍), മേബെല്‍ മെലേഹ ജെയിന്‍ (എമ്മാനുവല്‍സ് കോതനല്ലൂര്‍), സന്‍ജലി മെറീന ജോസഫ്, ആന്‍സ് ജീസ്(സെന്റ് പീറ്റേഴ്‌സ് ഇലഞ്ഞി), ഐയ്ബി മറിയം അപ്പൂട്ടി (സെന്റ് ജോസഫ് വിളക്കുമാടം), കെസിയ തെരേസ (ഹോളിക്രോസ് ചേര്‍പ്പുങ്കല്‍) എന്നിവരാണ് അനുമോദനത്തിന് അര്‍ഹരായത്.
വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് മലേപ്പറമ്പില്‍, ഫാ. ജോസഫ് കൊല്ലംപറമ്പില്‍, കോര്‍പറേറ്റ് സെക്രട്ടറി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, ടീച്ചേഴ്‌സ് ഗില്‍ഡ് രൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് വരകുകാലാപറമ്പില്‍, പ്രസിഡന്റ് ആമോദ് മാത്യു, സെക്രട്ടറി ജോബെറ്റ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)