•  Published From Palai
  •  Contact Us
  •  Previous Issues
  •  22 May 2025
  •  ദീപം 58
  •  നാളം 11
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • സാഹിത്യവിചാരം
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
കവിത

മധുരപ്രതികാരം

  • പ്രഫ. തോമസ് കണയംപ്ലാവന്‍
  • 12 August , 2021

മധുരപ്രതികാരം ചെയ്തിടുന്നോര്‍
മതിമാന്മാരാണു, മഹത്ത്വമുള്ളോര്‍!
കണ്ണിന്നു കണ്ണു,മവ്വണ്ണമെന്നും
പല്ലിന്നു പല്ലുമെന്നുള്ള നീതി
പാടേ തുടച്ചുകളഞ്ഞു ശത്രു-
വോടു ക്ഷമിക്കാന്‍ പറഞ്ഞ ദൈവം.
ശത്രുവെ സ്‌നേഹിച്ചുകൊണ്ടു നമ്മള്‍
മിത്രങ്ങളാക്കണമെന്നു സാരം!
അഗ്രാഹ്യമാണു മനുഷ്യബുദ്ധി-
ക്കഗ്രാഹ്യമാണി പ്രമാണമോര്‍ത്താല്‍
മധുരപ്രതികാര,മിപ്രമാണം
മനുജന്നു നല്‍കിയ ദൈവപുത്രന്‍
പ്രാര്‍ത്ഥിച്ചു പീഡകര്‍ക്കായ്ക്കുരിശ്ശില്‍
രക്തമൊഴുക്കുന്ന വേളയിലും.
നിന്റെയുടുപ്പു കവര്‍ന്നെടുപ്പോ-
നമ്പോടു നല്‍കുക മേലങ്കിയും,
ഒറ്റക്കരണത്തടിക്കുവോനു
മറ്റേക്കരണവും കാട്ടിടേണം.
ഏവം പഠിപ്പിച്ച സദ്ഗുരുവിന്‍
പാതയില്‍ നമ്മള്‍ക്കു സഞ്ചരിക്കാം.
തിന്മ ചെയ്യുന്നവര്‍ക്കായി നമ്മള്‍
നന്മ തിരിച്ചു കൊടുത്തിടുമ്പോള്‍,
തീക്കനല്‍ കൂട്ടുകയാണു നമ്മ-
ളോര്‍ക്കുകവന്റെ ശിരോതലത്തില്‍.
പൊള്ളുമനുതാപത്തീയിനാലെ
ഉള്ളം തകര്‍ന്നവന്‍ കേണിടുമ്പോള്‍,
ദൈവകരുണയവനിലെത്തും
നവ്യമൊരു ജീവന്‍ പൂവണിയും
പാപിയെത്തേടിയണഞ്ഞ ദൈവം
പാപമഖിലം തുടച്ചുമാറ്റും.
ആകയാല്‍ തെറ്റുകള്‍ വിസ്മരിക്കാം
പക്വതയോടെ വിനയപൂര്‍വം!

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)