•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

ഡോ. വി.വി. ജോര്‍ജുകുട്ടി പ്രിന്‍സിപ്പലായി ചുമതലയേറ്റു ഡോ. ജോസഫ് വെട്ടിക്കന്‍ പടിയിറങ്ങി

പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രിന്‍സിപ്പലായി ഡോ. വി.വി. ജോര്‍ജുകുട്ടി ഒട്ടലാങ്കല്‍ ചുമതലയേറ്റു. പാലാ സെന്റ്‌തോമസ് കോളജ് കൊമേഴ്‌സ് വിഭാഗം അധ്യാപകനും ഐ.ക്യു.എ.സി. കോ-ഓര്‍ഡിനേറ്ററും ആയിരുന്നു. കാലിക്കറ്റ് സെന്റ് സേവ്യേഴ്‌സ് കോളജ് പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി പഠനകേന്ദ്രം ഡയറക്ടര്‍, എം.ജി. യൂണിവേഴ്‌സിറ്റി സെനറ്റംഗം, റിസേര്‍ച്ച് ഗൈഡ്, പഠനബോര്‍ഡ് കണ്‍വീനര്‍, പാലാ സെന്റ് തോമസ് കോളജ് മാനേജിങ് ബോര്‍ഡ് അംഗം, സെന്റ് ജോസഫ്‌സ് കോളജ് ഓഫ് എഞ്ചിനീയറിങ് ആന്‍ഡ് ടെക്‌നോളജി മാനേജിങ് ബോര്‍ഡ് അംഗം, കട്ടപ്പന ജെ.പി.എം. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍, കാലിക്കട്ട് സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 
പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രിന്‍സിപ്പലായി പതിനൊന്നുവര്‍ഷം സേവനമനുഷ്ഠിച്ച ഡോ. ജോസഫ് വെട്ടിക്കന്‍ ജൂലൈ 31 നു വിരമിച്ചു. ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി രൂപതകളുടെ സംയുക്താഭിമുഖ്യത്തില്‍ 1998 ല്‍ ആരംഭിച്ച പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിനെ വിജയത്തിളക്കത്തിലേക്കു നയിക്കാനും, ഒന്നും രണ്ടും മൂന്നും നാലും റാങ്കുകളുള്‍പ്പെടെ 271 പേരെ ഇന്ത്യന്‍ സിവില്‍ സര്‍വീസിന്റെ വിവിധ മേഖലകളിലേക്കു കൈപിടിച്ചുയര്‍ത്താനും ഡോ. ജോസഫ് വെട്ടിക്കന്‍ നേതൃത്വം നല്‍കി.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)