•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
പ്രാദേശികം

കുടുംബക്ഷേമരംഗത്ത് നൂതനപദ്ധതികളുമായി പാലാ രൂപത

  • സ്വന്തം ലേഖകൻ
  • 5 August , 2021

ഫ്രാന്‍സീസ് മാര്‍പാപ്പാ 2021 മാര്‍ച്ച് 19 മുതല്‍ 2022 മാര്‍ച്ച് 19 വരെ  പ്രഖ്യാപിച്ചിരിക്കുന്ന കുടുംബവര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാലാ രൂപത, വിപ്ലവകരമായ നിരവധി ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നു. ദൈവത്തിന്റെ ദാനമായ കുഞ്ഞുങ്ങള്‍ കുടുംബത്തിന്റെ സൗഭാഗ്യവും അനുഗ്രഹവും സമ്പത്തുമാണെന്ന ക്രൈസ്തവതത്ത്വത്തിന്റെ വെളിച്ചത്തിലും, അതേസമയം കൂടുതല്‍ കുഞ്ഞുങ്ങളുള്ള കുടുംബങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ക്ക് ഒരാശ്വാസമെന്ന നിലയിലുമാണ് പുതിയ ക്ഷേമപദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പുറപ്പെടുവിച്ച സര്‍ക്കുലറനുസരിച്ച് രണ്ടായിരത്തിനുശേഷം വിവാഹിതരായ രൂപതാംഗങ്ങളായ ദമ്പതികളില്‍ അഞ്ചോ അതില്‍ക്കൂടുതലോ കുട്ടികളുള്ളവര്‍ക്ക് ഓരോ മാസവും 1500 രൂപ സാമ്പത്തികസഹായം നല്കും. 2021 ഓഗസ്റ്റുമുതല്‍ പാലാ രൂപത ഫാമിലി അപ്പോസ്തലേറ്റുവഴി ഇതു ലഭ്യമാണ്. അതുപോലെതന്നെ ഇത്തരം ദമ്പതികളില്‍ ഒരാള്‍ക്ക് അവരുടെ വിദ്യാഭ്യാസയോഗ്യതയനുസരിച്ച് രൂപതവക ചേര്‍പ്പുങ്കലുള്ള മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ജോലികളില്‍ മുന്‍ഗണന നല്കുന്നതുമാണ്. കൂടാതെ, നാലാമത്തേതും തുടര്‍ന്നുമുള്ള പ്രസവത്തിനായി അഡ്മിറ്റ് ആകുന്നതുമുതല്‍ ഡിസ്ചാര്‍ജ് ചെയ്യുന്നതുവരെയുള്ള എല്ലാ ചെലവുകളും ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയിലും മുട്ടുചിറ ഹോളിഗോസ്റ്റ് മിഷന്‍ ഹോസ്പിറ്റലിലും സൗജന്യമായിരിക്കും. 
ചേര്‍പ്പുങ്കലുള്ള മാര്‍ സ്ലീവാ നേഴ്‌സിങ് കോളജില്‍ കാലാകാലങ്ങളില്‍ ഗവണ്‍മെന്റിന്റെ നിയമങ്ങള്‍ക്കനുസൃതമായി പ്രവേശനം ലഭിക്കുന്ന കുട്ടികളില്‍ രൂപതയിലെ കുടുംബങ്ങളില്‍നിന്നു നാലാമതുമുതലുള്ള കുട്ടികളുടെ പഠനച്ചെലവുകളും സൗജന്യമായിരിക്കും. ഇതിനൊപ്പം, ചൂണ്ടച്ചേരി സെന്റ് ജോസഫ്‌സ് കോളജ് ഓഫ് എഞ്ചിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലും ഹോട്ടല്‍ മാനേജുമെന്റ് കോളജിലും അഡ്മിഷന്‍ ലഭിക്കുന്ന കുട്ടികളില്‍, ഒരു കുടുംബത്തിലെ നാലാമത്തെയാള്‍ മുതലുള്ളവര്‍ക്കു ട്യൂഷന്‍ഫീ സൗജന്യമായി നല്കാനും പദ്ധതി വിഭാവനം ചെയ്യുന്നു.
ഇതിനെല്ലാമുപരി 2000-2001 കാലഘട്ടത്തില്‍ രൂപതയിലെ കുടുംബങ്ങളില്‍ നാലാമതോ അതിനുശേഷമോ ജനിക്കുന്ന കുട്ടികളില്‍ സാമ്പത്തികവിഷമതയനുഭവിക്കുന്നവര്‍ക്ക് നിര്‍ദിഷ്ടയോഗ്യതകളും ഗവണ്‍മെന്റിന്റെ അതതു സമയങ്ങളിലെ നിയമനമാനദണ്ഡങ്ങളുമനുസരിച്ച് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിയമനപരിഗണന നല്കുന്നതാണ്. 
കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, ജോലി ഇവയെല്ലാം വളരെ ക്ലേശകരമായ ദൗത്യങ്ങളായിത്തീര്‍ന്നിരിക്കുന്ന ആധുനികകാലഘട്ടത്തില്‍ പാലാ രൂപത പ്രഖ്യാപിച്ചിരിക്കുന്ന ഈ ക്ഷേമപദ്ധതികള്‍ രൂപതാംഗങ്ങള്‍ക്കിടയില്‍ വലിയ ഉണര്‍വ് സൃഷ്ടിക്കുമെന്നാണ് സാമൂഹികനിരീക്ഷകരുടെ വിലയിരുത്തല്‍.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)