•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

കെ.സി.ബി.സി. മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കൊച്ചി: 2020-2021 ലെ കെസിബിസി മീഡിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സന്തോഷ് ജോര്‍ജ്ജ് കുളങ്ങര (മാധ്യമം), പ്രഫ. എസ്. ജോസഫ് (സാഹിത്യം), കമാന്‍ഡര്‍ അഭിലാഷ് ടോമി (യുവപ്രതിഭ), ഫാ. ഡോ. പയസ് മലേക്കണ്ടത്തില്‍ (ദാര്‍ശനികം) എന്നിവരാണ് അവാര്‍ഡ് ജേതാക്കള്‍. ഗുരുപൂജാ പുരസ്‌കാരങ്ങള്‍ കെ. ജി. ജോര്‍ജ്ജ്, സി. ഡോ. വിനീത സി.എസ്. എസ്.ടി, ആന്റണി പൂത്തൂര്‍ ചാത്യാത്ത്, ടോമി ഈപ്പന്‍ എന്നിവര്‍ക്കു ലഭിച്ചു. കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് പാംബ്ലാനിയാണ്  അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. 

മാധ്യമപ്രവര്‍ത്തകനും സഫാരി ടിവിയുടെ സ്ഥാപകനുമാണ് മാധ്യമ അവാര്‍ഡിന് അര്‍ഹനായ സന്തോഷ് ജോര്‍ജ് കുളങ്ങര. ദൃശ്യ-ശ്രാവ്യമേഖലകളില്‍ നടത്തിയ മൂല്യാധിഷ്ഠിതസംഭാവനകള്‍ക്കാണ് ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്‌കാരത്തിന് സന്തോഷ് ജോര്‍ജ് കുളങ്ങര അര്‍ഹനായത്. സാഹിത്യഅവാര്‍ഡിന് അര്‍ഹനായ കവി പ്രഫ. എസ് ജോസഫ് എറണാകുളം മഹാരാജാസ് കോളജിലെ അധ്യാപകനാണ്.
ജീവിത ത്തിന്റെ ഭിന്നമേഖലകളില്‍ പ്രചോദനാത്മകമായ സംഭാവനകള്‍ നല്‍കിയ കമാന്‍ഡര്‍ അഭിലാഷ് ടോമിയാണ് യുവപ്രതിഭാ അവാര്‍ഡിന് അര്‍ഹനായിട്ടുള്ളത്. ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയുടെ പേരിലുള്ള ദാര്‍ശനിക വൈജ്ഞാനിക അവാര്‍ഡ് ഡല്‍ഹി ജെ.എന്‍.യുവിലെ ചരിത്രവിഭാഗം പ്രഫസര്‍ ഫാ. ഡോ. പയസ് മലേക്കണ്ടത്തിലിനു നല്‍കും. ഗുരുപൂജാപുരസ്‌കാരത്തിന് അര്‍ഹനായ കെ. ജി ജോര്‍ജ് കേരളത്തിലെ ഏറ്റവും മികച്ച ചലച്ചിത്രസംവിധായകനും ചലച്ചിത്രഗുരുവുമാണ്. വിദ്യാഭ്യാസമേഖലയിലെ സംഭാവനകള്‍ക്കാണ് സി. ഡോ. വിനീത സി.എസ്.എസ്.ടി  ഈ  വിഭാഗത്തില്‍ ആദരിക്കപ്പെടുന്നത്. മതാത്മകചരിത്രത്തിന്റെ വേറിട്ട വായനകളിലൂടെ നടത്തിയ രചനകള്‍ക്കാണ് ആന്റണി പുത്തൂര്‍ ചാത്യത്ത് ആദരിക്കപ്പെടുന്നത്. ഗുരുപൂജാപുരസ്‌കാരത്തിന് അര്‍ഹനായ ടോമി ഈപ്പന്‍ ഇംഗ്ലീഷിലും മലയാളത്തിലും നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അറിയപ്പെടുന്ന വിവര്‍ത്തകന്‍കൂടിയാണ് ഇദ്ദേഹം. 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)