•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

പാലാ സെന്റ് തോമസ് പ്രസ് സമുച്ചയം നവീകരിച്ച ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

പാലാ: പാലാ സെന്റ് തോമസ് പ്രസിന്റെ ഭാഗമായ സെന്റ് തോമസ് ബുക്സ്റ്റാളിനോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന ''റിലീജിയസ് ആന്‍ഡ് ഡിവോഷണല്‍ ആര്‍ട്ടിക്കിള്‍സ് സെന്ററി''ന്റെ നവീകരിച്ച ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു. ആധുനികനിലവാരത്തില്‍ പണി കഴിപ്പിച്ച, പൂര്‍ണമായും ശീതീകരിച്ച വിശാലമായ ഷോറൂമില്‍ ദേവാലയ-കുടുംബസംബന്ധിയായ എല്ലാവിധ ഭക്തിസാധനങ്ങളുടെയും വമ്പിച്ച  ശേഖരമാണ് ഒരുക്കിയിരിക്കുന്നത്.
ബൈബിള്‍, പ്രാര്‍ത്ഥനപ്പുസ്തകങ്ങള്‍, തിരുസ്വരൂപങ്ങള്‍, മുത്തുക്കുടകള്‍, രൂപക്കൂടുകള്‍, ജപമാലകള്‍, ഫോട്ടോഫ്രെയിമുകള്‍, ആത്മീയ-ആരാധനക്രമഗ്രന്ഥങ്ങള്‍, അരുളിക്ക, കാസകള്‍, പീലാസകള്‍, തിരുവസ്ത്രങ്ങള്‍ എന്നിവയ്ക്കു പുറമേ അലങ്കാരച്ചെടികള്‍ തുടങ്ങി ജീവിതബന്ധിയായ നിരവധി സ്‌റ്റേഷനറിയിനങ്ങളും ഷോറൂമിനെ സമാകര്‍ഷകമാക്കുന്നു.
ബുക്‌സ്സ്റ്റാളില്‍ കേരളത്തിലെ പ്രമുഖപ്രസാധകരായ മാതൃഭൂമി ബുക്‌സ്, ഡി.സി.ബുക്‌സ്, കറന്റ് ബുക്‌സ്,  മീഡിയാ ഹൗസ്, ജീവന്‍ ബുക്‌സ് സോഫിയ ബുക്‌സ്, വിന്‍കോ ബുക്‌സ്, ദീപനാളം ബുക്‌സ് തുടങ്ങിയ ഒട്ടുമിക്ക പബ്ലിക്കേഷന്‍സിന്റെയും തിരഞ്ഞെടുത്ത പുസ്തകങ്ങള്‍ ലഭ്യമാണ്. 
കൂടാതെ, വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ പഠനോപകരണങ്ങളുടെയും പാഠ്യാനുബന്ധപുസ്തകങ്ങളുടെയും ഒരു പ്രത്യേകവിഭാഗംതന്നെ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
നവീകരിച്ച ഷോറൂമിന്റെ ആശീര്‍വാദവും ഉദ്ഘാടനവും ജൂലൈ ഏഴിന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. ചടങ്ങില്‍ രൂപത വികാരിജനറാള്‍ മോണ്‍. എബ്രാഹം കൊല്ലിത്താനത്തുമലയില്‍, രൂപത പ്രൊക്യുറേറ്റര്‍ ഫാ. ജോസ് നെല്ലിക്കത്തെരുവില്‍, സെന്റ് തോമസ് പ്രസ് മാനേജര്‍ ഫാ. കുര്യന്‍ തടത്തില്‍, അസി. മാനേജര്‍ ഫാ. കുര്യാക്കോസ് പാത്തിക്കല്‍പുത്തന്‍പുരയില്‍, ബ്രദര്‍ റീജന്റ് ആന്‍സല്‍ ഇരട്ടമാക്കില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)