•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ഹോമിയോ ചികിത്സയ്ക്കു വിദഗ്ധസംഘം

പാലാ: വൈറസ് മൂലമുണ്ടാകുന്ന രോഗങ്ങളെ തടയാന്‍ ഹോമിയോയില്‍ പ്രതിരോധമരുന്നുകളുണ്ടെന്നു പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ഹോമിയോപ്പതി ഡോക്ടര്‍മാര്‍.  പ്രതിരോധശേഷി വര്‍ദ്ധിപ്പിച്ചു രോഗങ്ങളില്‍നിന്നു രക്ഷ നേടുന്നതാണു ഹോമിയോപ്പതിയുടെ മാര്‍ഗം. 95 ശതമാനം ആളുകളിലും ഒരു സാധാരണ ജലദോഷപ്പനിപോലെ വന്നുപോകുന്ന കൊവിഡിന് ഹോമിയോയില്‍ ഫലപ്രദമായ ചികിത്സയുണ്ട്.  മറ്റു ഗുരുതരരോഗമുള്ളവരില്‍ കൊവിഡ് മാരകമായേക്കാം. അവര്‍ക്കു പ്രത്യേക ശ്രദ്ധയും തീവ്രപരിചരണവും ആവശ്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഒരു വര്‍ഷത്തിനിടെ ആയിരത്തില്‍പ്പരം കൊവിഡ് രോഗികള്‍ക്ക് ആശ്വാസം പകരാന്‍ കഴിഞ്ഞതിന്റെ വെളിച്ചത്തില്‍ സംസാരിക്കുകയായിരുന്നു മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍. കൊവിഡിനെപ്പറ്റി ജനങ്ങളില്‍ അനാവശ്യഭീതിയുണ്ടായതാണു പ്രശ്‌നമായത്.
കൊവിഡ് പിടിപെട്ടവരില്‍ തുടരുന്ന ചുമ, ശ്വാസംമുട്ടല്‍, കിതപ്പ് എന്നിവയ്‌ക്കെല്ലാം ഫലപ്രദമായ മരുന്നുകള്‍ ഹോമിയോയിലുണ്ടെന്നു ഡോ. റോയ് സക്കറിയ (റിട്ട. ഡിഎംഒ), ഡോ.ജനാര്‍ദനന്‍നായര്‍, ഡോ. രാജേന്ദ്രന്‍ എന്നിവര്‍ പറഞ്ഞു. കുട്ടികളുടെ പഠന, പെരുമാറ്റവൈകല്യങ്ങള്‍ ചികിത്സിക്കുന്ന സര്‍ക്കാര്‍ പദ്ധതിയായ സദ്ഗമയുടെ കണ്‍വീനര്‍കൂടിയാണ് ഡോ. റോയ് സക്കറിയ.
ഇന്ത്യയിലെ ഏക ഹോമിയോ മാനസികാരോഗ്യചികിത്സാ ഗവേഷണകേന്ദ്രത്തിന്റെ  അസി. ഡയറക്ടറും പ്രിന്‍സിപ്പലുമായിരുന്ന ഡോ. കെ.ആര്‍. ജനാര്‍ദനന്‍നായര്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ മെഡിസിറ്റിയില്‍ എത്തുന്നുണ്ട്.
ഹോമിയോ ഗവേഷണത്തില്‍ രാജ്യത്ത് ആദ്യമായി പിഎച്ച്ഡി നേടിയ ഡോ. എസ്. രാജേന്ദ്രന്‍ സേലംവിനായക മിഷന്‍ ഹോമിയോ മെഡിക്കല്‍കോളജ് ഡയറക്ടറായിരുന്നു. അദ്ദേഹത്തിന്റെ ഹോമിയോ ചികിത്സാഗവേഷണസംബന്ധിയായ അഞ്ചു പുസ്തകങ്ങള്‍, ജപ്പാന്‍, സ്പാനീഷ്, ടര്‍ക്കീഷ് ഭാഷകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുട്ടികളുടെ ചികിത്സയില്‍ എംഡി എടുത്ത ഡോ. ടി.ആര്‍. രേവതിയും മെഡിസിറ്റിയിലുണ്ട്.
മഴക്കാലരോഗങ്ങള്‍ ചികിത്സിക്കാനുള്ള പ്രത്യേക ഒരുക്കങ്ങള്‍ ഇവരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ രണ്ടു മാസത്തേക്കു കണ്‍സള്‍ട്ടേഷന്‍ ഫീസ് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. ഈ അവസരം ജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മാര്‍ സ്ലീവാ മെഡിസിറ്റി പാലാ മാനേജിങ് ഡയറക്ടര്‍ മോണ്‍. എബ്രാഹം കൊല്ലിത്താനത്തുമലയില്‍ പറഞ്ഞു. ഫോണ്‍: 8281699244 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)