•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

സി. ഡോ. റെജീനാമ്മ ജോസഫ് പാലാ അല്‍ഫോന്‍സാ കോളജ് പ്രിന്‍സിപ്പല്‍ സി. ഡോ. തെരേസ് മടുക്കക്കുഴി പടിയിറങ്ങി

പാലാ: അല്‍ഫോന്‍സാ കോളജ് പ്രിന്‍സിപ്പലായി സിസ്റ്റര്‍ ഡോ. റെജീനാമ്മ  ജോസഫ് നിയമിതയായി. വൈസ് പ്രിന്‍സിപ്പലും സാമ്പത്തികശാസ്ത്രവിഭാഗം മേധാവിയുമായിരുന്നു. സി.എം.സി. സന്ന്യാസസമൂഹാംഗമായ സിസ്റ്റര്‍ റെജീനാമ്മ  ജോസഫ് 2005 മുതല്‍ അല്‍ഫോന്‍സാ കോളജില്‍ അധ്യാപികയാണ്.
ദേശീയ-രാജ്യാന്തരപ്രസിദ്ധീകരണങ്ങളിലും സെമിനാറുകളിലും ഒട്ടേറെ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അറുന്നൂറ്റിമംഗലം പാലയ്ക്കാപറമ്പില്‍ കുടുംബാംഗമാണ്. പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവി ഫാ. ഡോ. ഷാജി ജോസഫിനെ കൂടാതെ മലയാളവിഭാഗം മേധാവി സിസ്റ്റര്‍ ഡോ. മിനി മാത്യുവിനെയും കോളജ് വൈസ്പ്രിന്‍സിപ്പലായി നിയമിച്ചു.
അല്‍ഫോന്‍സാ കോളജ് പ്രിന്‍സിപ്പലായി മൂന്നുവര്‍ഷം സ്തുത്യര്‍ഹമാംവിധം സേവമനുഷ്ഠിച്ച സിസ്റ്റര്‍ ഡോ. തെരേസ് മടുക്കക്കുഴി മേയ് 31 ന് സര്‍വീസില്‍നിന്നു വിരമിച്ചു. അല്‍ഫോന്‍സാ കോളജിനെ പഠന, കലാ, കായികമേഖലകളില്‍ തിളക്കമാര്‍ന്ന വിജയത്തിലേക്കു നയിക്കുവാന്‍ സിസ്റ്ററിന്റെ ഭരണസാരഥ്യത്തിനു കഴിഞ്ഞു.  നാക് അക്രഡിറ്റേഷന്‍ വിലയിരുത്തലില്‍ എ-ഗ്രേഡ് കരസ്ഥമാക്കാന്‍ കോളജിനു സാധിച്ചത് പ്രിന്‍സിപ്പല്‍ എന്ന നിലയില്‍ സി. തെരേസിന്റെ സമര്‍പ്പണബുദ്ധിയോടുകൂടിയ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ്.
19 വര്‍ഷം രസതന്ത്രാധ്യാപികയായിരുന്നു. തന്റെ ഗവേഷകപ്രബന്ധത്തിന് യുവശാസ്ത്രജ്ഞ അവാര്‍ഡ് കരസ്ഥമാക്കിയ സിസ്റ്റര്‍ വിവിധ രാജ്യങ്ങളില്‍ നടന്ന അന്താരാഷ്ട്രസെമിനാറുകളില്‍ പങ്കെടുക്കുകയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സേക്രഡ് ഹാര്‍ട്ട് കോണ്‍ഗ്രിഗേഷന്‍ പാലാ എസ്.എച്ച്. പ്രോവിന്‍സ് അംഗമായ സിസ്റ്റര്‍ തെരേസ് കാഞ്ഞിരപ്പള്ളി മടുക്കക്കുഴി കുടുംബാംഗമാണ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)