•  11 Sep 2025
  •  ദീപം 58
  •  നാളം 27
പ്രാദേശികം

ഡോ.ആന്‍സി ജോസഫ് വിരമിച്ചു

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജില്‍ 33 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി ഡോ. ആന്‍സി ജോസഫ് മേയ് 31 ന് സര്‍വീസില്‍നിന്നു വിരമിച്ചു. ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രഫസറായിരുന്ന ഡോ. ആന്‍സി ജോസഫ് ഡിപ്പാര്‍ട്ടുമെന്റ് മേധാവിയായും കോളജിന്റെ പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 
വനിതകളുടെ നേതൃത്വവാസനയെ വളര്‍ത്തുന്നതിനും കോളജിന്റെ സാമൂഹികപ്രതിബദ്ധത ദൃഢമാക്കുന്നതിനും  വിമന്‍ എംപവര്‍മെന്റ് സെന്റര്‍ രൂപീകരിച്ചു. നിരവധി സാമൂഹികക്ഷേമസാംസ്‌കാരികപരിപാടികള്‍ നടപ്പാക്കിയിരുന്നു. ഡോ. ആന്‍സി ജോസഫിന്റെ നേതൃത്വത്തില്‍ കോളജിന് ഔദ്യോഗിക യൂട്യൂബ് ചാനലായ ഡൊമിനിക്കന്‍ വോയ്‌സ് തുടങ്ങാന്‍ സാധിച്ചു.
വിമന്‍സ് സ്റ്റഡീസ് ആന്‍ഡ് ലിറ്ററേച്ചറില്‍ എംഫിലും ഡോക്ടറേറ്റും ഹ്യൂമണ്‍ റിസോഴ്‌സില്‍ എം.ബി.എയും നേടിയിട്ടുള്ള ഡോ. ആന്‍സി ജോസഫ് നിരവധി ദേശീയ അന്തര്‍ദേശീയസെമിനാറുകളില്‍ പങ്കെടുക്കുകയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും അവ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.  അറിയപ്പെടുന്ന വാഗ്മിയും മോട്ടിവേഷണല്‍ ട്രെയ്‌നറും കൗണ്‍സലറുമാണ്.
ഇന്ത്യയിലെ ഏറ്റവും മികച്ച ജെ.സി.ഐ. പ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡ്, മികച്ച അധ്യാപകനുള്ള റാങ്ക് ആന്‍ഡ് ബോള്‍ട്ട് അവാര്‍ഡ്, ലയണ്‍സ് ക്ലബിന്റെ ലീഡര്‍ പാര്‍ എക്‌സലന്‍സ് അവാര്‍ഡ്, ജേസീസിന്റെ പ്രഫഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് തുടങ്ങിയ നിരവധി അംഗീകാരങ്ങള്‍ ഈ അധ്യാപികയെ തേടിയെത്തിയിട്ടുണ്ട്.
പാലാ രൂപതയിലെ അരുവിത്തുറ ഇടവകാംഗമായ ഡോ. ആന്‍സി ജോസഫ് രൂപത പാസ്റ്ററല്‍ കൗണ്‍സില്‍, ഫിനാന്‍സ് കൗണ്‍സില്‍ എന്നിവയില്‍ അംഗമായിരുന്നു. കേരള കാത്തലിക് കൗണ്‍സില്‍, കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്നിവയില്‍ അംഗമായിട്ടുണ്ട്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)