•  Published From Palai
  •  Contact Us
  •  Previous Issues
  •  12 Jun 2025
  •  ദീപം 58
  •  നാളം 14
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • കാഴ്ചയ്ക്കപ്പുറം
    • നേര്‍മൊഴി
    • കരുതാം ആരോഗ്യം
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
    • കടലറിവുകള്‍
  • E-Paper
    • ദീപനാളം
  • News
    • പ്രാദേശികം
  • About
  • Advertise
  • Subscription
അന്തർദേശീയം

മഹാമാരിയില്‍നിന്നുള്ള വിടുതലിനായി മേയ്മാസം ജപമാലയജ്ഞമാസമായി വത്തിക്കാന്‍ പ്രഖ്യാപിച്ചു

  • സ്വന്തം ലേഖകൻ
  • 6 May , 2021

വത്തിക്കാന്‍സിറ്റി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മേയ്മാസം ജപമാലയജ്ഞമാസമായി വത്തിക്കാന്‍ പ്രഖ്യാപിച്ചു. ''സഭയില്‍നിന്ന് പ്രാര്‍ത്ഥന നിരന്തരമായി ദൈവത്തിലേക്ക് ഉയര്‍ന്നു'' എന്നായിരിക്കും ജപമാലയജ്ഞമാസത്തിന്റെ പ്രമേയമെന്ന് നവസുവിശേഷവത്കരണത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. വ്യക്തികളുടെയും, കുടുംബങ്ങളുടെയും, സമൂഹങ്ങളുടെയും ഇടയില്‍ ജപമാല പ്രാര്‍ത്ഥന പ്രോത്സാഹിപ്പിക്കാനായി ലോകമെമ്പാടുമുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളും പ്രത്യേകമാംവിധം ജപമാലയജ്ഞത്തില്‍ പങ്കാളികളാകുമെന്ന് പൊന്തിഫിക്കല്‍ കൗണ്‍സില്‍ പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രത്യേക താത്പര്യപ്രകാരമാണ് ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ഓരോ ദിവസവും ഓരോ തീര്‍ത്ഥാടനകേന്ദ്രത്തില്‍ നിന്ന്, മൊത്തം മുപ്പത് തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ നിന്നായി തല്‍സമയം വിശ്വാസികള്‍ക്കുവേണ്ടി ജപമാലയജ്ഞം സംപ്രേക്ഷണം ചെയ്യും. പരമ്പരാഗതമായി മെയ് മാസം പരിശുദ്ധ കന്യകാമറിയത്തിനാണ് കത്തോലിക്കാസഭ സമര്‍പ്പിച്ചിരിക്കുന്നത്. ദൈവമാതാവിന്റെ മാധ്യസ്ഥ്യം പ്രത്യേകം യാചിച്ചുകൊണ്ട് പാപ്പാതന്നെയായിരിക്കും മേയ് മാസം ഒന്നാം തീയതി ജപമാലയജ്ഞത്തിനു തുടക്കം കുറിക്കുന്നത്.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)