ലോക്ഡൗണ്‍ നമ്മുടെ ക്ലാസ്സുകള്‍ ഓണ്‍ലൈനിലാക്കി. കുട്ടികള്‍ പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശവും ഒപ്പം വന്നതോടെ കുട്ടികളുടെ കളികള്‍ക്കു തിരശീല വീണു. പുറംലോകവുമായുള്ള ബന്ധം നഷ്ടപ്പെട്ട കുട്ടികള്‍ ടിവിയിലും മൊബൈലിലും സമയംകളഞ്ഞു. കുറിച്ചിത്താനം ശ്രീകൃഷ്ണാ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ നീരജ് പി.രാജ് പഠനത്തോടൊപ്പം കൗതുകവസ്തുക്കളും കരകൗശലവസ്തുക്കളും നിര്‍മ്മിക്കുന്ന തിരക്കിലായിരുന്നു ഇക്കാലത്ത്. ഓട്ടോമൊബൈല്‍ മെക്കാനിക്കായ അച്ഛന്‍ കുറിച്ചിത്താനം പുള്ളോലിക്കല്‍ ശ്രീരാജിന്റെ ടൂള്‍ബോക്‌സിലെ ഉപകരണങ്ങളാണ് നീരജിന്റെ കളിപ്പാട്ടങ്ങള്‍. ബസും ലോറിയും സ്‌കൂട്ടറുമെല്ലാം നീരജ് നിര്‍മ്മിച്ചു. കോഴിക്കൂട്ടില്‍നിന്ന് മുട്ട പൊട്ടാതെ എടുക്കാന്‍ പറ്റിയ ഉപകരണം അമ്മയ്ക്കു നിര്‍മ്മിച്ചുകൊടുത്തു. മകന്റെ കരവിരുതു കണ്ട ശ്രീരാജ് മകന് ഒരു ടൂള്‍കിറ്റ് വാങ്ങിക്കൊടുത്തു. കെഎസ്ആര്‍ടിസി ബസ്, സൗരോര്‍ജ്ജംകൊണ്ടു പ്രവര്‍ത്തിക്കുന്ന മിനി ഗ്രൈന്‍ഡിംഗ് മെഷീന്‍ തുടങ്ങിയ നിരവധി കൗതുകവസ്തുക്കള്‍ ആ കൈകളില്‍നിന്നു പിറവിയെടുത്തു. ഉപയോഗിച്ചു വലിച്ചെറിയുന്ന വസ്തുക്കളും ചെറിയ നട്ടുകള്‍പോലും നീരജ് തന്റെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു. കാരിപ്പടവത്തു കാവിലെ ഉത്സവത്തിന് അരങ്ങേറിയ തെയ്യം കണ്ട് രൂപപ്പെടുത്തിയ കിരീടം അനുജന്‍ നിധീഷിന് സമ്മാനിച്ചു. അമ്മ അനിത. നീരജിന്റെ ദിവസങ്ങള്‍ തിരക്കേറിയതാണ്.
Previous Issues

കൊളുത്തണം, വരുംതലമുറയ്ക്കായി ഒരു ദീപമെങ്കിലും
- 3 April , 2025

പാലായുടെ പുണ്യം
- 6 March , 2025

കലോത്സവവേദികളില് മിന്നുംതാരമായി അന്ഷിക
- 16 January , 2025

വചനവഴിയിലെ മിടുമിടുക്കന്
- 12 December , 2024

വയലിന്രംഗത്തെ കുട്ടിവിസ്മയം
- 14 November , 2024

സിവില് സര്വീസ് ചിറകിലേറി ശാരികപ്പൂമ്പാറ്റ
- 3 October , 2024

അനിയന്റെ എഴുത്തിന് ചേട്ടന്റെ വര
- 3 October , 2024

ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവും
- 5 September , 2024

അവസാനിപ്പിക്കുമോ അസാന്ജിയന് ജേര്ണലിസം?
- 8 August , 2024

Newsletter
Subscribe to get the best stories into your inbox!