•  11 Dec 2025
  •  ദീപം 58
  •  നാളം 40
പ്രാദേശികം

പ്രത്യാശയുടെ വാതില്‍ ഹൃദയനവീകരണത്തിനുള്ള ക്ഷണം: മാര്‍ കല്ലറങ്ങാട്ട്

  ഭരണങ്ങാനം: ഈശോതന്നെയാണ് യഥാര്‍ഥ വാതിലെന്നും പ്രത്യാശയുടെ ഈ കവാടത്തിലൂടെ പ്രവേശിക്കുമ്പോള്‍ ഹൃദയകവാടങ്ങള്‍ കര്‍ത്താവിനുവേണ്ടി തുറന്നുകൊടുക്കുകയാണെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.
ഈശോയുടെ പിറവിയുടെ 2025-ാം വര്‍ഷജൂബിലിയുടെ ഭാഗമായ ജൂബിലി കവാടം ''പ്രത്യാശയുടെ വാതില്‍'' തുറന്ന് സന്ദേശം  നല്‍കുകയായിരുന്നു ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ഈ വാതില്‍ വിശുദ്ധജീവിതത്തിന്, അലസത വെടിയുന്നതിന് പഴയ ശീലങ്ങള്‍ ഉപേക്ഷിക്കുന്നതിന്, അനുതപിക്കുന്നതിന്, വിശുദ്ധീകരണത്തിന്, ഉത്ഥിതനെ തിരിച്ചറിയുന്നതിന്, വിശ്വാസത്തില്‍ വളരുന്നതിന് എല്ലാമുള്ള ക്ഷണമാണെന്നും ബിഷപ് പറഞ്ഞു.
കവാടം തുറക്കുന്ന പ്രാര്‍ഥനയില്‍ ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍, ഫൊറോന വികാരി ഫാ. സക്കറിയാസ് ആട്ടപ്പാട്ട്, ഷ്‌റൈന്‍ റെക്ടര്‍ റവ. ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപറമ്പില്‍, വൈദികശ്രേഷ്ഠര്‍, സമര്‍പ്പിതര്‍, അല്മായപ്രമുഖര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 2026 ജനുവരി ആറിന് ജൂബിലി സമാപിക്കും.
ഇന്നുമുതല്‍ 2026 ജനുവരി ആറു വരെ എല്ലാ ദിവസവും അല്‍ഫോന്‍സാ ഷ്‌റൈന്‍ 24 മണിക്കൂറും തീര്‍ഥാടകര്‍ക്കായി തുറന്നിടും. ജൂബിലിയുടെ ഭാഗമായ പ്രത്യാശയുടെ കവാടത്തിലൂടെ പ്രവേശിക്കുന്നവര്‍ക്ക് പൂര്‍ണദണ്ഡവിമോചനം ലഭിക്കും.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)