•  18 Apr 2024
  •  ദീപം 57
  •  നാളം 6
പ്രതിഭ

മനം കുളിപ്പിക്കുന്ന ഗാനങ്ങളുമായി അമല്‍ മരിയ

ശ്വരന്‍ കനിഞ്ഞുനല്‍കിയ സംഗീതമാധുരിയാല്‍ കേള്‍വിക്കാരുടെ മനം കുളിപ്പിക്കുന്ന കൊച്ചുഗായികയാണ് അമല്‍ മരിയ സിബി. പറത്താനം ഇടവകപ്പള്ളിയിലെ ഗായകസംഘത്തിലാണ് ആദ്യമായി അമല്‍ മരിയയുടെ സംഗീതം ഉയര്‍ന്നുകേട്ടത്. ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍മുതല്‍ സംഗീതമത്സരങ്ങളില്‍ പങ്കെടുത്തുതുടങ്ങി. പന്ത്രണ്ടാം ക്ലാസുവരെ സണ്‍ഡേസ്‌കൂളിലെ മത്സരങ്ങളില്‍ പങ്കെടുത്തു സമ്മാനങ്ങള്‍ വാരിക്കൂട്ടി. മേഖലാ, രൂപതാതലമത്സരങ്ങളില്‍ പല തവണ വിജയിയായി. കെ.സി.എസ്.എല്‍. സംസ്ഥാനതലമത്സരത്തിലും സംഗീതത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 2017 ജനുവരിയില്‍ കണ്ണൂരില്‍വച്ചു നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ലളിതസംഗീതത്തില്‍ എ ഗ്രേഡ് നേടി.
വിവിധ ചാനല്‍ പരിപാടികളില്‍ അമല്‍ മരിയ തന്റെ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു. ശാലോം ടിവിയില്‍ Tender Rhymes, Mission Hymns  എന്നീ പരിപാടികളിലെ നിറസാന്നിധ്യമായിരുന്ന അമല്‍ മരിയ, ഗുഡ്‌നസ് ടിവിയില്‍ ''വോയ്‌സ് ഓഫ് ഗുഡ്‌നസ്'' എന്ന റിയാലിറ്റിഷോയില്‍ സെമിഫൈനലില്‍ എത്തി.
'അനുപമ സ്‌നേഹചൈതന്യമേ' 'മഞ്ഞുതിരും രാവിലന്ന്' തുടങ്ങിയ ആല്‍ബങ്ങളില്‍ തന്റെ വേറിട്ട ശബ്ദത്തിലൂടെ ഈ കൊച്ചുമിടുക്കി ശ്രോതാക്കളുടെ മനം കവര്‍ന്നു.
തീക്കോയിപ്പള്ളിയിലെ തിരുനാളിനോടനുബന്ധിച്ചു പുറത്തിറക്കിയ ആല്‍ബത്തില്‍ അമല്‍ മരിയ ഇടം നേടുകയുണ്ടായി. ശ്രേയക്കുട്ടിക്കുവേണ്ടി ട്രാക്കു പാടാനും അവസരം ലഭിച്ചിട്ടുണ്ട്.
കൊവിഡ് കാലത്ത് വിവിധ ഓണ്‍ലൈന്‍ സംഗീതമത്സരങ്ങളില്‍ പങ്കെടുത്തു സമ്മാനങ്ങള്‍ കരസ്ഥമാക്കിയിരുന്നു. പാലാ കമ്മ്യൂണിക്കേഷന്‍സിന്റെ 'ജൂണിയര്‍ സിങ്ങേഴ്‌സ്' ഗാനമേള ട്രൂപ്പില്‍ രണ്ടുവര്‍ഷം അംഗമായിരുന്ന അമല്‍ മരിയ ഇപ്പോള്‍ സീനിയേഴ്‌സിനൊപ്പം മുന്‍നിര
ഗായികയാണ്.
മുണ്ടക്കയത്തിനടുത്ത് പറത്താനത്ത് പുതിയാപറമ്പില്‍ സിബിയുടെയും സൈറയുടെയും രണ്ടു മക്കളില്‍ ഇളയകുട്ടിയായ അമല്‍ മരിയ പാലാ അല്‍ഫോന്‍സാ കോളജില്‍ ബിഎ ഇക്കണോമിക്‌സ് രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. ഏക സഹോദരന്‍ അംലിറ്റ് ഹോട്ടല്‍ മാനേജ്‌മെന്റ് പഠ
നശേഷം എറണാകുളത്തു ജോലി ചെയ്യുന്നു.

 

Login log record inserted successfully!