•  3 Apr 2025
  •  ദീപം 58
  •  നാളം 5
കാര്‍ഷികം

വാഴക്കൂമ്പ്

ഴയ കാലങ്ങളില്‍ വീട്ടമ്മമാര്‍ കറിക്ക് ഉപയോഗിച്ചുവന്നിരുന്ന ഒന്നാണ് വാഴക്കൂമ്പ്. വാഴയുടെ ഹൃദയം എന്നറിയപ്പെടുന്ന വാഴക്കൂമ്പില്‍  അമിനോആസിഡുകളും ജീവകം എ.സി.ഇ. തുടങ്ങിയ വൈറ്റമിനുകളും ധാരാളമായി അടങ്ങിയിരുക്കുന്നു.
രക്തസമ്മര്‍ദ്ദവും ഹൃദ്രോഗവും കുറയ്ക്കുവാന്‍ ഇവയ്ക്കു കഴിവുള്ളതായി പറയപ്പെടുന്നു. വാഴക്കൂമ്പ് രക്തക്കുഴലില്‍ അടിഞ്ഞിട്ടുള്ള കൊഴുപ്പിനെ നീക്കി രക്തചംക്രമണം സുഗമമാക്കുന്നു.  പൊട്ടാസ്യം, നാരുകള്‍ എന്നീ പോഷകങ്ങള്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണപ്രദമാണ്.
വാഴക്കൂമ്പ് ഒടിച്ച ഉടനെതന്നെ ഉപയോഗിക്കുന്നതാണ് നല്ലത്. പഴകിയതും കേടുവന്നതുമായ വാഴക്കൂമ്പ് നന്നല്ല.
വാഴക്കൂമ്പില്‍ ധാരാളം നാരുകളും മറ്റും അടങ്ങിയിട്ടുള്ളതിനാല്‍ ദഹനത്തിനും ശരിയായ വിരേചനയ്ക്കും മറ്റും ഫലപ്രദമാണ്. വന്‍കുടലിലെ വിഷമാലിന്യങ്ങള്‍ നീക്കം ചെയ്യാനും ഉപകരിക്കുന്നു.
ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ഭക്ഷണത്തില്‍ വാഴക്കൂമ്പു തോരനും മറ്റും ഉള്‍പ്പെടുത്തുന്നത്, ഉത്കണ്ഠ കുറച്ച് മാനസിക-ശാരീരികാരോഗ്യം നിലനിര്‍ത്തുന്നതിനു സഹായകമാണ്. അണുബാധകളില്‍നിന്നു നമ്മെ സംരക്ഷിക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്ന വാഴക്കൂമ്പ് കുടലുകളുടെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്കും നല്ലതാണ്. കാന്‍സറിനും മറ്റു പലവിധ രോഗങ്ങള്‍ക്കും വാഴക്കൂമ്പ് നല്ലതാണെന്ന് നിരീക്ഷണമുണ്ട്. ധാരാളം നാരുകളും പോഷകങ്ങളും അടങ്ങിയിട്ടുള്ളതിനാല്‍ ശരീരഭാരം നിയന്ത്രിച്ചു നിര്‍ത്തുവാനും ഇവ പ്രയോജനപ്രദമാണ്.
വാഴക്കൂമ്പിന്റെ പുറമേയുള്ള '2-3' പാളി കളഞ്ഞതിനുശേഷം ബാക്കി ചെറിയ കഷണങ്ങളായി അരിഞ്ഞ് അല്പം വെളിച്ചെണ്ണ പുരട്ടി വയ്ക്കുന്നത് കറപിടിക്കാതിരിക്കുന്നതിനു സഹായകമാണ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)