രാജ്യത്തു പതിനെട്ടു വയസ്സിനു മുകളിലുള്ള ആര്‍ക്കും ഇഷ്ടമുള്ള മതം സ്വീകരിക്കാന്‍ അവകാശമുണ്ടെന്ന സുപ്രീം കോടതിയുടെ ഇക്കഴിഞ്ഞ ദിവസത്തെ വിധിപ്രസ്താവം ജനാധിപത്യ - മതേതരമൂല്യങ്ങളില്‍ വിശ്വസിക്കുന്ന ഏതൊരു പൗരനും ഏറെ സ്വാഗതം ചെയ്യുമെന്നതില്‍ രണ്ടു പക്ഷമില്ല. ഇക്കാര്യത്തില്‍ ആര്‍ക്കെങ്കിലും മനപ്രയാസമുണ്ടായിട്ടുണ്ടെങ്കില്‍, അത് മതത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നവര്‍ക്കും മതാധിഷ്ഠിതരാഷ്ട്രനിര്‍മാണത്തിനായി വെമ്പല്‍ കൊള്ളുന്നവര്‍ക്കും മാത്രമായിരിക്കും.
ഭരണഘടനയുടെ 25-ാം അനുച്ഛേദപ്രകാരം മതം പ്രചരിപ്പിക്കാനുള്ള അവകാശം പൗരനുണ്ടെന്നും വ്യക്തമാക്കിയിരിക്കുകയാണു സുപ്രീംകോടതി.
ഭീഷണി, പ്രലോഭനം, സമ്മാനങ്ങള്‍ നല്കല്‍ തുടങ്ങിയവയിലൂടെയുള്ള നിര്‍ബന്ധിതമതപരിവര്‍ത്തനം തടയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്കണമെന്നാവശ്യപ്പെട്ടുകൊï് ബി ജെ പി നേതാവ് അശ്വിനി ഉപാധ്യായ നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. ഇത്തരം ഹര്‍ജികള്‍ സമര്‍പ്പിച്ചാല്‍ വലിയ പിഴ ഒടുക്കേണ്ടിവരുമെന്ന മുന്നറിയിപ്പും സുപ്രീം കോടതി നല്കി. ഈ വിധിയിലൂടെ ഭരണഘടനാതത്ത്വങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുക
യാണു പരമോന്നതനീതിപീഠം.
ഭരണഘടന ഉറപ്പുനല്കുന്ന മതസ്വാതന്ത്ര്യമെന്ന മൗലികാവകാശത്തെക്കുറിച്ച് അറിയാത്തവരല്ല നമ്മുടെ ഭരണകര്‍ത്താക്കളും രാഷ്ട്രീയക്കാരും. പക്ഷേ, ഒളിഞ്ഞും തെളിഞ്ഞും രാജ്യത്തിന്റെ പല ഭാഗങ്ങളിലും മതന്യൂനപക്ഷ പീഡനങ്ങളും മതവിരുദ്ധപ്രചാരണങ്ങളും അരങ്ങേറുന്നുവെന്നതാണു സത്യം. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് മധ്യപ്രദേശിലെ ബി ജെ പി സര്‍ക്കാര്‍ കൊണ്ടുവന്ന മതസ്വാതന്ത്ര്യബില്ല്
2020. ഈ ബില്ല് രാജ്യമെമ്പാടും വലിയ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യം എന്ന മൗലികാവകാശത്തിനുമേലുള്ള കടന്നുകയറ്റമാണ് ഈ ബില്ല് എന്നാണ് മനുഷ്യാവകാശസംഘടനകളും സ്വതന്ത്ര മാധ്യമനിരീക്ഷകരും ഉയര്‍ത്തുന്ന വിമര്‍ശനം. ഇന്ത്യയിലെ ഏതൊരു പൗരനും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കുവാനും വിശ്വാസം പ്രചരിപ്പിക്കുവാനും ഭരണഘടന സ്വാതന്ത്ര്യം ഉറപ്പു നല്‍കുമ്പോഴാണ് മതപരിവര്‍ത്തനം തടയാന്‍വേïി എന്നുപറഞ്ഞുകൊണ്ട് മതസ്വാതന്ത്ര്യത്തിനുമേല്‍ കടന്നുകയറ്റം നടത്തുവാന്‍ ബി ജെ പി സര്‍ക്കാര്‍ ഇത്തരമൊരു നിയമനിര്‍മാണവുമായി കടന്നുവന്നത്.
മധ്യപ്രദേശ് മതസ്വാതന്ത്ര്യ ഓര്‍ഡിനന്‍സ്, ഇഷ്ടമുള്ള മതവിശ്വാസം സ്വീകരിക്കുവാനുള്ള വ്യക്തികളുടെ സ്വാതന്ത്ര്യത്തിനുമേലുള്ള നഗ്‌നമായ കടന്നുകയറ്റമാണെന്ന് അതിലെ വകുപ്പുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. രാജ്യത്തിന്റെ പൊതുവായ പ്രവര്‍ത്തനത്തെയും ധാര്‍മികതയെയും പൊതുജനാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുമ്പോള്‍ മാത്രമേ മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 25-ാമത് അനുച്ഛേദത്തില്‍ ഇടപെടുവാന്‍ രാഷ്ട്രത്തിന് അധികാരമുള്ളൂ എന്ന ഭരണഘടനാ വകുപ്പ് ഇവിടെ ഈ ഓര്‍ഡിനന്‍സിലൂടെ ലംഘിക്കപ്പെട്ടിരിക്കുകയാണ്. മതസ്വാതന്ത്ര്യ ഓര്‍ഡിനന്‍സ് പ്രകാരം ജില്ലാ മജിസ്‌ട്രേറ്റിന്റെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ ഒരാള്‍ക്ക് തനിക്കിഷ്ടമുള്ള മതം തിരഞ്ഞെടുക്കുവാനും പരിവര്‍ത്തനം നടത്തുവാനും അവകാശമുള്ളൂ. ഈ അനുമതിക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ല. അതിനാല്‍ അനുമതി നല്‍കാതെ എത്രനാള്‍ വേണമെങ്കിലും അപേക്ഷകളിന്മേല്‍ തീരുമാനം എടുക്കാതിരിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റിനു സാധിക്കും. ഇഷ്ടമുള്ള മതത്തില്‍ ചേരുവാന്‍ ഭരണകൂടത്തിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ് എന്നത് ഭരണഘടനയുടെ മതേതരകാഴ്ചപ്പാടുകളുടെ ലംഘനമാണ്. തങ്ങള്‍ക്കിഷ്ടമില്ലാത്ത പരിവര്‍ത്തനങ്ങള്‍ തടയുന്നതിനും അതിനു നിയമസാധുത നിഷേധിക്കുന്നതിനും ഭരണകൂടം ശ്രമിക്കുന്നത് ഒരു മതാധിഷ്ഠിതരാജ്യത്തെ ഓര്‍മപ്പെടുത്തുകയാണ്.
കൂടാതെ, നിര്‍ബന്ധിതമായ മതപരിവര്‍ത്തനമാണു നടന്നത് എന്ന് ഭരണകൂടത്തിനു സംശയം ഉണ്ടായാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിക്കപ്പെട്ട ആള്‍ക്കെതിരേ ശിക്ഷാനടപടികള്‍ സ്വീകരിക്കു
വാനും ഈ ഓര്‍ഡിനന്‍സ് വിഭാവനം ചെയ്യുന്നുണ്ട്. ഇത് സ്വാഭാവികമായും ഒരു ന്യൂനപക്ഷ വേട്ടയ്ക്കു
തന്നെ വഴിയൊരുക്കും എന്നതില്‍ സംശയമില്ല. തങ്ങള്‍ക്കിഷ്ടമില്ലാത്തവരെയെല്ലാം നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു നേതൃത്വം നല്‍കി എന്നാരോപിച്ച് കല്‍ത്തുറുങ്കില്‍ അടയ്ക്കുവാന്‍ ഈ ഓര്‍ഡിനന്‍സ് വഴിവയ്ക്കുന്നു. ഓര്‍ഡിനന്‍സിലെ വകുപ്പ് 2 ബി അനുസരിച്ച് പരിവര്‍ത്തനം ചെയ്യാനുള്ള ഉദ്ദേശ്യമില്ലാതെ മതപ്രചാരണം നടത്തുന്നതും കുറ്റകരമാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിന് പൂര്‍ണമായും കൂച്ചുവിലങ്ങിടുകയാണ് ഇവിടെ.
വകുപ്പ് 2 സി പ്രകാരം പൈതൃകമതത്തിലേക്കു മടങ്ങുന്നത് മതപരിവര്‍ത്തനമായി കണക്കാക്കുന്നില്ല എന്നതും ഇതിന്റെ പിന്നിലെ അജണ്ടകള്‍ വ്യക്തമാക്കുന്നതാണ്. ബിജെപി സര്‍ക്കാരുകള്‍ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നിനുപുറകേ ഒന്നായി കൊണ്ടുവരുന്ന വര്‍ഗീയചുവയുള്ള നിയമനിര്‍മാണങ്ങളുടെ പട്ടികയിലെ ഏറ്റവും അവസാനത്തേതാണ് മധ്യപ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദ മതസ്വാതന്ത്ര്യ ഓര്‍ഡിനന്‍സ്. 18 വയസ്സു പൂര്‍ത്തിയായ ഏതൊരു പൗരനും ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്ന സുപ്രീം കോടതിയുടെ വിധിയോടെ മധ്യപ്രദേശ് സര്‍ക്കാരിന്റെ വിവാദ ഓര്‍ഡിനന്‍സ് കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നത് ഉറപ്പാണ്. മൗലികാവകാശങ്ങളുടെ
പരിധിയില്‍പ്പെടുന്നതിനാലും സുപ്രീം കോടതി
വിധികളുടെ പശ്ചാത്തലത്തിലും നടപ്പിലാവില്ല എന്ന് ഉറപ്പുള്ള ഒരു നിയമനിര്‍മാണവുമായി ബി ജെ പി സര്‍ക്കാര്‍ മുന്നോട്ടു വരുന്നതിന്റെ സാംഗത്യമാണ് ഇവിടെ പരിശോധിക്കേണ്ടത്. രാജസ്ഥാനിലെ മുന്‍ ബി ജെ പി സര്‍ക്കാരും ഇത്തരമൊരു നിയമം കൊണ്ടുവന്നിരുന്നു. നിയമം നടപ്പിലാക്കുന്നതിലുപരിയായി വിവാദങ്ങള്‍ ഉയര്‍ത്തിവിട്ട് വര്‍ഗീയമായ ചേരിതിരിവു
സൃഷ്ടിക്കുക മാത്രമാണ് ബി ജെ പി ലക്ഷ്യം
വയ്ക്കുന്നതെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാവുകയാണ്.