തൃക്കാക്കര: ചെറുപുഷ്പ സന്ന്യാസസഭയുടെ സുപ്പീരിയര്‍ ജനറലായി റവ. ഡോ. ജോജോ വരകുകാലായിലിനെ തിരഞ്ഞെടുത്തു. ആലുവ ലിറ്റില്‍ ഫ്‌ളവര്‍ മേജര്‍ സെമിനാരിയുടെ പ്രസിഡന്റും, തത്ത്വശാസ്ത്രപ്രഫസറുമായി സേവനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാ. ജോര്‍ജ് ആറാഞ്ചേരി, ഫാ. ജോണ്‍ കപ്യാരുമലയില്‍, ഫാ. അനീഷ് അങ്ങാടിയത്ത്, ഫാ. ജീവന്‍ തുണ്ടിയില്‍ എന്നിവരെ കൗണ്‍സിലര്‍മാരായും ഫാ. ടിയോ കൊച്ചുകാവുംപുറത്തിനെ ഓഡിറ്റര്‍ ജനറലായും തിരഞ്ഞെടുത്തു.