ക്രിസ്തുവിന്റെ രക്തസാക്ഷികള്‍ മരിക്കുന്നില്ല
ഇരുപത്തൊാം നൂറ്റാണ്ടിലും മതവിശ്വാസത്തിന്റെ പേരില്‍ കൊടിയ പീഢനങ്ങളും അതിക്രൂരമായ കൊലപാതകങ്ങളും നടക്കുു. സഹിഷ്ണുതയുടെ, പരസ്‌നേഹത്തിന്റെ, ശത്രുവിനെ പോലും സ്‌നേഹിക്കുതിന്റെ മഹാത്മ്യം ലോകത്തിനു നല്‍കിയ െ്രെകസ്തവരാണു സമീപകാലത്തെ നിരവധിയായ പീഢനങ്ങളുടെയും ഭീകരാക്രമണങ്ങളുടെയും ഇരകളെതു നിസാരമല്ല.
ആഫ്രിക്കയിലും യൂറോപ്പിലും അറബ് രാജ്യങ്ങളിലും ഏഷ്യയിലും ഓസ്‌ട്രേലിയയിലുമെല്ലാം െ്രെകസ്തവര്‍ ഭീകരാക്രമണങ്ങള്‍ക്കും കൊടിയ പീഢനങ്ങള്‍ക്കും ഇരകളാകുതു പതിവായിരിക്കുു. ഫ്രാന്‍സ്, ബ്രി' അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉണ്ടാകു ഭീകരാക്രമണങ്ങളിലേറെയും െ്രെകസ്തവരെ ലക്ഷ്യമി'ാണ്. അപ്പസ്‌തോലന്മാരുടെ പ്രവൃത്തികളുടെ പുസ്തകത്തില്‍ പറയുതുപോലുള്ള കൊടിയ പീഢനങ്ങളും കൊലപാതകങ്ങളുമാണ് െ്രെകസ്തവര്‍ക്കു നേര്‍ക്കു ഇപ്പോഴും തുടരുത്.
െ്രെകസ്തവര്‍ക്കെതിരായി ലോകമെങ്ങും തുടരു പീഢനങ്ങള്‍ക്കെതിരേ കഴിഞ്ഞ ദിവസം സമാപിച്ച സീറോ മലബാര്‍ മെത്രാന്മാരുടെ സിനഡ് പ്രകടിപ്പിച്ച ആശങ്കയും പ്രാര്‍ഥനയ്ക്കുള്ള ആഹ്വാനവും പൊതുസമൂഹം ഏറ്റെടുക്കേണ്ടതുണ്ട്.
* ദിവസവും 13 െ്രെകസ്തവര്‍ രക്തസാക്ഷികള്‍
ഓരോ ദിവസവും ലോകമെങ്ങുമായി 13 െ്രെകസ്തവര്‍ വീതമാണു കൊല്ലപ്പെടുത്. വിശ്വാസത്തിന്റെ പേരിലാണ് നിരപരാധികളായ െ്രെകസ്തവര്‍ രക്തസാക്ഷിത്വം വഹിക്കേണ്ടി വരുത്. 'ഓപ്പ ഡോര്‍സ്' എ സദ്ധസംഘടനയുടെ വേള്‍ഡ് വാച്ച് ലിസ്റ്റിന്റെ 2021ലെ ഏറ്റവും പുതിയ റിപ്പോര്‍'ിലെ കണക്കാണിത്. ഇതിനു പുറമെ ദിവസവും 12 െ്രെകസ്തവര്‍ വീതമാണു നീതിപൂര്‍വമല്ലാതെ അറസ്റ്റു ചെയ്യപ്പെടുകയും ജയലിലില്‍ അടയ്ക്കപ്പെടുകയും ചെയ്യുത്.
പല തരത്തിലുള്ള പീഢനങ്ങളും വിവേചനങ്ങളും നേരിടു െ്രെകസ്തവരുടെ എണ്ണം വര്‍ഷം തോറും കുത്തനെ കൂടുകയാണ്. ദിവസവും െ്രെകസ്തവരുടെ 12 വീതം പള്ളികളോ, മറ്റു കെ'ിടങ്ങളോ തകര്‍ക്കപ്പെടുകയോ, അക്രമിക്കപ്പെടുകയോ ചെയ്യുതായും പഠനത്തില്‍ കണ്ടെത്തി.
ലോകത്ത് ഇപ്പോള്‍ 30.9 കോടി ക്രിസ്ത്യാനികള്‍ അങ്ങേയറ്റത്തെ വേ'യാടലുകളും പീഢനങ്ങള്‍ക്കും വിധേയരാകുു എാണ് ''ഓപ്പ ഡോര്‍സ്'' റിപ്പോര്‍'് പറയുത്. കഴിഞ്ഞ വര്‍ഷം ഇതേ പ'ികയില്‍ 26 കോടി പേരായിരുു. അധികമായി 40.9 ലക്ഷം െ്രെകസ്തവരാണ് ഒരു വര്‍ഷത്തിനിടെ പീഢനങ്ങള്‍ക്കിരയായത്. െ്രെകസ്തവര്‍ ഏറ്റവും ഉപദ്രവം നേരിടു 50 പ്രധാന രാജ്യങ്ങളുടെ മാത്രം കണക്കാണിത്.
ആദ്യ 50 രാജ്യങ്ങളില്‍ ഉള്‍പ്പെടാത്ത ക്യൂബ, ശ്രീലങ്ക, യുഎഇ അടക്കമുള്ള 24 രാജ്യങ്ങളിലായി മറ്റൊരു 31 ദശലക്ഷം െ്രെകസ്തവര്‍ കൂടി പലതരത്തിലുള്ള ഉപദ്രവങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും ഇരയാകുുണ്ടെ് ഓ്പ്പ ഡോര്‍സ് അമേരിക്കയുടെ തലവന്‍ ഡേവിഡ് കറി പറഞ്ഞു. ഏറ്റവും നിന്ദ്യമായ വിവേചനങ്ങളും പീഢനങ്ങളുമാണ് കോവിഡിന്റെ കാലത്തും െ്രെകസ്തവര്‍ നേരി'തെ് പഠനറിപ്പോര്‍'ിലുണ്ട്.
*എത്യോപയിലെ കൂ'ക്കൊല
ആഫ്രിക്കന്‍ രാജ്യമായ എത്യോപയില്‍ കഴിഞ്ഞ മാസം മാത്രം 750 െ്രെകസ്തവരെയാണു പള്ളിയില്‍ കയറി സര്‍ക്കാര്‍ സേന കൂ'ക്കൊല ചെയ്തത്. എത്യോപയില്‍ തുടരു ആഭ്യന്തര യുദ്ധത്തിനിടെയാണു െ്രെകസ്തവരെ സര്‍ക്കാരിന്റെ ത െസൈനികര്‍ കൊല ചെയ്യുത്. ഫെഡറല്‍ സേനയും ടിഗെയ് പ്രവിശ്യയുടെ നിയന്ത്രണത്തിലുള്ള സേനയും തമ്മിലുള്ള യുദ്ധം മൂര്‍ച്ഛിക്കുതിനിടെ ഡിസംബര്‍ 15നാണു പള്ളിയില്‍ അഭയം തേടിയിരു 750 െ്രെകസ്തവ വിശ്വാസികളെ ഒറ്റയടിക്ക് ക്രൂരമായി ഉന്മൂലനം ചെയ്തത്.
ടിഗെയിലെ അക്‌സും നഗരത്തിലുള്ള ഔര്‍ ലേഡി മേരി ഓഫ് സയ ഓര്‍ത്തഡോക്‌സ് പള്ളിയിലായിരുു കൂ'ക്കൊല. പള്ളിയിലും പരിസരത്തുമായുണ്ടായിരു ആയിരത്തോളം പേരെ മുറ്റത്തിറക്കി വരിവരിയായി നിര്‍ത്തി വെടിവച്ചു കൊല്ലുകയായിരുു. ബഹളത്തിനിടെ 250ഓളം പേര്‍ ഓടി രക്ഷപെ'തായി ബെല്‍ജിയന്‍ സംഘടനയായ യൂറോപ്പ് എക്‌സ്‌റ്റേണല്‍ പ്രോഗ്രാം വിത്ത് ആഫ്രിക്ക അറിയിച്ചു. രക്ഷപെ'വര്‍ 200 കിലോമീറ്റര്‍ നടു പ്രവിശ്യ തലസ്ഥാനമായ മെക്കെല്ലെയില്‍ എത്തിയാണു കൂ'ക്കൊലയുടെ വിവരം പുറംലോകത്തെ അറിയിച്ചത്.
ബൈബിളില്‍ പരാമര്‍ശിക്കു ഉടമ്പടി പേടകം സൂക്ഷിച്ചി'ുണ്ടെു വിശ്വസിക്കു പള്ളിയിലായിരുു സര്‍ക്കാര്‍ സേനയെത്തി കൂ'ക്കൊല നടത്തിയത്. പേടകം എടുക്കാനാണു പ'ാളക്കാരെത്തിയതെ സംശയമാണു വിശ്വാസികളെ പ്രകോപിപ്പിച്ചത്. എത്യോപ്യയിലെ ആഭ്യന്തര യുദ്ധത്തില്‍ പത്തുലക്ഷം പേരാണു രാജ്യത്തു പലയിടത്തുമായി ഭവനരഹിതരായത്. 50,000 പേര്‍ അയല്‍രാജ്യമായ സുഡാനില്‍ അഭയാര്‍ഥികളായെത്തിയി'ുണ്ടൊണു കണക്ക്.
* ആഫ്രിക്കലില്‍ അതിഭീകരത
ബോക്കോ ഹറം എ് അറിയപ്പെടു പശ്ചിമ ആഫ്രിക്കയിലെ ഇസ്‌ലാമിക് ഭീകര സംഘടനയും െ്രെകസ്തവരുടെ വംശീയ ഉന്മൂലനമാണ് ക്രൂരമായി നടപ്പാക്കുത്. നൈജീരിയയില്‍ പതിനായിരക്കണക്കിന് െ്രെകസ്തവരെയാണ് ഈ ഭീകരര്‍ കൂ'ക്കൊല ചെയ്തത്. വടക്കന്‍ നൈജീരിയയിലെ ഇസ്‌ലാമിനെ ശുദ്ധീകരിക്കുകയാണൊണ് ബോക്കോ ഹറമിന്റെ വാദം.
2015 മുതല്‍ ഐഎസ്‌ഐഎസ് ഭീകരരുമായി യോജിച്ചാണ് പ്രവര്‍ത്തനം. 2009നു ശേഷം മാത്രം ആയിരങ്ങളെ കൊാെടുക്കിയതിനു പുറമെ 23 ലക്ഷം െ്രെകസ്തവരെ ഭവനരഹിതരാക്കാനും ഭീകരര്‍ക്ക് കഴിഞ്ഞു.
കുഞ്ഞുങ്ങളെയും വിദ്യാര്‍ഥികളെയും അടക്കമുള്ളവരുടെ നിഷ്ഠൂരമായ കൊലപാതകങ്ങളിലൂടെയാണു ബോക്കോ ഹറം ശ്രദ്ധനേടിയത്. ആഗോള ഭീകര ഇന്‍ഡക്‌സ് അനുസരിച്ച് ഏറ്റവും ക്രൂരമായ ഭീകരഗ്രൂപ്പാണ് ഇവര്‍. മിതവാദികളെ് അവകാശപ്പെടു ഇന്ത്യയിലെ മുസ്‌ലിംകള്‍ പോലും ഇത്തരം കൂ'ക്കൊലകളെ പരസ്യമായി അപലപിക്കാന്‍ മറക്കുുണ്ട്.
*ഇറാക്കിന്റെ പാഠങ്ങള്‍
ഇറാക്ക്, സിറിയ, ലിബിയ തുടങ്ങിയ രാജ്യങ്ങളില്‍ ആഗോള ഭീകര സംഘടനയായ ഐഎസ്‌ഐഎസിന്റെ ആഭിമുഖ്യത്തില്‍ നട കൂ'ക്കൊലകളിലെ ഇരകളില്‍ വലിയ ഭൂരിപക്ഷവും െ്രെകസ്തവരാണ്. െ്രെകസ്തവരുടെ വംശീയ ഉന്മൂലനം ലക്ഷ്യമി'് ഐഎസ് ഭീകരര്‍ നടപ്പാക്കിയ അതിക്രൂരമായ കൊലകളുടെ വീഡിയോകള്‍ മനസു മരവിപ്പിക്കുതായിരുു. ഐഎസിനു പുറമെ മറ്റു ഇസ്‌ലാമിക ഭീകര ഗ്രൂപ്പുകളും വിവിധ രാജ്യങ്ങളിലായി െ്രെകസ്തവര്‍ക്കെതിരേ അക്രമങ്ങളും കൊലപാതകങ്ങളും തുടരുു.
2014 ജൂണില്‍ വടക്കന്‍ ഇറാക്കിന്റെ നിയന്ത്രണം ഐഎസ് ഭീകരരുടെ കൈകളിലെത്തിയതോടെ ക്രൈസ്തവരെ ഉന്മൂലനം ചെയ്യാന്‍ നടത്തിയ ക്രൂരതകള്‍ മനഃസാക്ഷി മരവിപ്പിക്കുന്നതായിരുന്നു. ഐഎസിന്റെ നടപടികള്‍ ലക്ഷ്യമിടുന്നത് ക്രൈസ്തവരുടെ വംശീയമായ കൂട്ടക്കൊലയാണെന്ന് 2016 ഫ്രെബുവരി മൂന്നിന് യൂറോപ്യന്‍ യൂണിയന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഒരു മാസത്തിനു ശേഷം അമേരിക്കയും ഏപ്രിലില്‍ ബ്രിട്ടീഷ് പാര്‍ലമെന്റും
ഇക്കാര്യം ശരിവച്ചു.
ഇറാക്കിലെ മൊസൂള്‍നഗരം പിടിച്ചടക്കിയ ഉടന്‍ അവിടെയുള്ള ക്രൈസ്തവരോട് ഇസ്‌ലാമിലേക്കു മതം മാറാനോ, മരണം നേരിടാനോ ആയിരുന്നു ഐ
എസ് ഭീകരരുടെ മുന്നറിയിപ്പ്. മൊസൂളിലെ 60,000 വരുന്ന ക്രൈസ്തവരെ പൂര്‍ണമായും ഇല്ലാതാക്കി. മറ്റു നഗരങ്ങളിലും ഇസ്‌ലാമിക തീവ്രവാദികള്‍ ക്രൈസ്തവര്‍ക്കെതിരേ ഇതേ രീതി നടപ്പാക്കിയപ്പോഴും ലോകരാജ്യങ്ങളിലെ ഇസ്‌ലാമികസമൂഹം പ്രതികരിച്ചിരുന്നില്ല. ഈ മേഖലകളിലെ 1,800 വര്‍ഷത്തെ തുടര്‍ച്ചയായ ക്രൈസ്തവസാന്നിധ്യമാണ് മതഭീകരതയുടെ പേരില്‍ തുടച്ചുനീക്കിയത്. പൗരാണികമായ പള്ളികളും മറ്റു ക്രൈസ്തവകെട്ടിടങ്ങളും ഇടിച്ചുനിരത്തിയതും കരുതിക്കൂട്ടിയായിരുന്നു.
2016 മാര്‍ച്ചില്‍ യെമനില്‍ ഇസ്‌ലാമിക ഭീകരര്‍ തട്ടിക്കൊണ്ടുപോയ പാലാ രാമപുരം സ്വദേശി
യായ ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ 2017 സെപ്റ്റംബര്‍വരെ കാത്തിരിക്കേണ്ടിവന്നത് ഇനിയുമാരും വിസ്മരിച്ചിട്ടില്ല. യെമനിലെ ഏഡനിലുള്ള മിഷണറീസ് ഓഫ് ചാരിറ്റീസിന്റെ
കെയര്‍ ഹോം ആക്രമിച്ച് വിശുദ്ധ മദര്‍ തെരേസയുടെ സന്ന്യാസിനീസമൂഹത്തിലെ നാലു കന്യാസ്ത്രീകള്‍ അടക്കം 16 പേരെ കൊലപ്പെടുത്തിയശേഷമായി
രുന്ന ഉഴുന്നാലിലച്ചനെ ഭീകരര്‍
തടവിലാക്കിയത്.
ഹാഗിയ സോഫിയ ഒറ്റപ്പെട്ടതല്ല
തുര്‍ക്കിയിലെ ഈസ്റ്റാംബൂളിലുള്ള വിഖ്യാതമായ ഹാഗിയ സോഫിയ പള്ളി 1935 ല്‍ മ്യൂസിയം ആക്കിയതും കഴിഞ്ഞ വര്‍ഷം മോസ്‌ക് ആക്കിയതും ക്രൈസ്തവരില്‍ ഏല്പിച്ച മുറിവ് ആഴത്തിലുള്ളതാക്കി. കോണ്‍സ്റ്റാന്റിനോപ്പിളിന്റെ തലസ്ഥാനത്തെ കത്തീഡ്രലായി 537 ല്‍ നിര്‍മിച്ചതാണ് ഈ പള്ളി. തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്റെ കാലത്തു മാത്രം ഇതടക്കം മ്യൂസിയം ആക്കിയിരുന്ന നാലു പള്ളികളാണ് മോസ്‌ക് ആക്കിമാറ്റിയത്. ഈസ്റ്റാംബൂളിലേതിനു പുറമേ ഇസ്‌നിക് നഗരത്തിലുള്ള മറ്റൊരു ഹാഗിയ സോഫിയ 2011 ലും ഈസ്റ്റാംബൂളിലെതന്നെ ഛോര പള്ളി 2019 ലും മോസ്‌ക് ആക്കി
മാറ്റി. നൂറുകണക്കിനു ക്രിസ്ത്യന്‍ പള്ളികളാണ് തുര്‍ക്കി, അസര്‍ബൈജാന്‍, ബോസ്‌നിയ, അല്‍ബേനിയ തുടങ്ങിയ രാജ്യങ്ങളില്‍ കഴിഞ്ഞ നൂറ്റാണ്ടുകളില്‍ മോസ്‌ക് ആക്കിയത്. അനേക നൂറ്റാണ്ടുകളായി ക്രൈസ്തവരുടെ ആരാധനകേന്ദ്രങ്ങളായിരുന്ന വന്‍ ദേവാലയങ്ങളൊക്കെ മതഭീകരതയുടെ മറവില്‍ ഇല്ലാതാക്കുകയും രൂപാന്തരം ചെയ്യുകയും ചെയ്തുവെന്നതു ചരിത്രത്തിലെ കളങ്കമായി ശേഷിക്കും.
തുര്‍ക്കിയിലെ ഹാഗിയ സോഫിയ പള്ളിയെ മോസ്‌ക് ആക്കിയതിനെപ്പോലും ന്യായീകരിക്കാന്‍ മിതവാദികളെന്ന് അവകാശപ്പെട്ടിരുന്ന കേരളത്തിലെ മുസ്‌ലിം ലീഗിന്റെ പ്രമുഖ നേതാവ് അവരുടെ മുഖപത്രത്തില്‍ ലേഖനമെഴുതിയെന്നതാണു കൂടുതല്‍ ഞെട്ടിക്കുക. എല്ലാ മതങ്ങളെയും ഒരുപോലെ പരിഗണിക്കുന്നുവെന്ന് അവകാശപ്പെടുന്നവരും മതേതരത്വം പ്രസംഗിക്കുന്നവരുമായ രാഷ്ട്രീയനേതാക്കള്‍ പോലും ഇക്കാര്യത്തില്‍ മൗനം പാലിച്ചതും കൂടുതല്‍ അപകടസൂചനയായി.
ഇന്ത്യയിലെ സ്ഥിതിയും മെച്ചമല്ല
ഇന്ത്യയിലും കഴിഞ്ഞ വര്‍ഷങ്ങളിലായി ക്രൈസ്തവര്‍ക്കെതിരായ പീഡനങ്ങള്‍ കുത്തനേ കൂടുന്നതായാണു വിവിധ റിപ്പോര്‍ട്ടുകള്‍. ഓപ്പണ്‍ ഡോര്‍സിന്റെ ക്രൈസ്തവപീഡനത്തെക്കുറിച്ചുള്ള വേള്‍ഡ് വാച്ച് ലിസ്റ്റില്‍ ഏഴു വര്‍ഷംകൊണ്ട് ഇന്ത്യ 31-ാം സ്ഥാനത്തുനിന്ന് പത്താം സ്ഥാനത്തേക്കാണ് ഉയര്‍ന്നത്. ചൈന, പാക്കിസ്ഥാന്‍, വടക്കന്‍ കൊറിയ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേതിനു തുല്യമായ ന്യൂനപക്ഷ പീഡനങ്ങളാണ് ഇന്ത്യയില്‍ നടക്കുന്നതെന്ന് 2020 ല്‍ അമേരിക്കയിലെ കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലിജിയസ് ഫ്രീഡം പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതു വിവാദമായിരുന്നു.
ഒഡീഷയിലെ കാന്ധമാലില്‍ 2008 ല്‍ നടന്ന വര്‍ഗീയകലാപത്തിന്റെ മുറിവുകള്‍ ഇനിയും ഉണങ്ങിയിട്ടില്ല. 1999 ജനുവരിയില്‍, ക്രിസ്ത്യന്‍ മിഷണറിയായിരുന്ന ഗ്രഹാം സ്‌റ്റെയിന്‍സിനെയും പത്തും ആറും വയസ്സുള്ള മക്കളെയും ചുട്ടുകരിച്ചതും മറക്കാന്‍ കഴിയില്ല. കര്‍ണാടക, ഗുജറാത്ത്, മധ്യപ്രദേശ്, യുപി, ജമ്മുകാശ്മീര്‍, മഹാരാഷ്ട്ര, ഡല്‍ഹി, കേരളം, പശ്ചിമ ബംഗാള്‍ തുടങ്ങി മിക്ക സംസ്ഥാനങ്ങളിലും ക്രൈസ്തവര്‍ക്കും ക്രൈസ്തവസ്ഥാപനങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കുമെതിരേ സംഘടിതവും ബോധപൂര്‍വവുമായ അക്രമങ്ങള്‍ ഉണ്ടായി.
ലോകമനഃസാക്ഷി ഉണരട്ടെ
രാജ്യത്ത് പല സംസ്ഥാനങ്ങളിലും ന്യൂനപക്ഷങ്ങളിലെ ന്യൂനപക്ഷമായ ക്രൈസ്തവര്‍ക്കെ
തിരേ കൊടിയ പീഡനങ്ങളും വിവേചനങ്ങളും ചൂഷണങ്ങളും തുടരുമ്പോഴും പൊതുമനഃസാക്ഷി ഉണരാതിരിക്കുന്നത് വളരുന്ന പ്രബലമായ വര്‍ഗീയതകളുടെ പ്രതിഫലനമാകും. സ്‌നേഹം, സാഹോദര്യം, സേവനം, സമാധാനം തുടങ്ങിയവയ്ക്കായി ഫ്രാന്‍സിസ് മാര്‍പാപ്പായും ആഗോള കത്തോലിക്കാസഭയും
നടത്തുന്ന ശ്രമങ്ങള്‍ക്കു ശക്തിപകരാന്‍ ലോകരാഷ്ട്രങ്ങളുടെ നായകര്‍ മുന്നിട്ടിറങ്ങേണ്ടതുണ്ട്.
ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷങ്ങള്‍ക്കിടയിലെ ഭൂരിപക്ഷത്തിന്റെ വര്‍ഗീയതയും ഒരുപോലെ ആപത്താണെന്നു പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്. രാഷ്ട്രീയ, ഭരണനേതൃത്വങ്ങള്‍ ഉണര്‍ന്നില്ലെങ്കില്‍ ലോക സമാധാനത്തിനാകും കൂടുതല്‍ ക്ഷതമേല്‍ക്കുക. ലോകമെങ്ങും പീഡനങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും ഇരയാകുന്ന ക്രൈസ്തവസമൂഹത്തിനായി നാം ശബ്ദം ഉയര്‍ത്തേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു.