റബര്‍ വിലയിടിവിന്റെ എടുത്തുപറയേണ്ട ആദ്യത്തെ ആഘാതം 1920 കളിലേതാണ്. അക്കാലത്ത് ലോകത്തിലാകമാനം സാമ്പത്തികമാന്ദ്യം രൂപപ്പെട്ടതോടെ സമസ്തമേഖലകളിലും ഉത്പന്നങ്ങള്‍ക്കു ഡിമാന്റ് ഇല്ലാതായി. അതോടെ വിലയിടിഞ്ഞു. റബറിന്റെ കാര്യത്തിലും ഇതു പ്രതിഫലിച്ചു. റബറിനു വിലയിടിഞ്ഞതോടെ ഉത്പാദനം കുറയ്‌ക്കേണ്ടതാണെന്ന അവസ്ഥ സംജാതമായി. ഈ ദിശയിലേക്കുള്ള ചിന്തയില്‍നിന്നാണ് 1934 ലെ ഇന്റര്‍നാഷണല്‍ റബര്‍ റെഗു
ലേഷന്‍ എഗ്രിമെന്റ് ഉണ്ടായത്. റബര്‍ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന റബര്‍ വില്‍ക്കാന്‍ ക്വാട്ട നിശ്ചയിക്കപ്പെട്ടിരുന്നു. ക്വാട്ടാ കഴിഞ്ഞുള്ള റബര്‍ ബ്ലാക്കില്‍ വില്‍ക്കേണ്ടിവന്നിരുന്നു. ക്വാട്ടാ റബറിന് കിട്ടുന്നതിന്റെ പകുതി വിലമാത്രമാണ് ലഭിച്ചിരുന്നത്. ഈ എഗ്രിമെന്റില്‍ റബര്‍ ഉത്പാദകരാജ്യങ്ങളും ഉപഭോക്തൃരാജ്യങ്ങളും അംഗങ്ങളായിരുന്നു. റബര്‍ ഉത്പാദകരാജ്യമായ ഇന്തോനേഷ്യാ നെതര്‍ലന്റിന്റെ കീഴിലും വിയറ്റ്‌നാമും കംബോഡിയായും ഫ്രാന്‍സിന്റെ നിയന്ത്രണത്തിലും ഇന്ത്യയും മലയായും (ഇപ്പോഴത്തെ മലേഷ്യയുടെ റബര്‍ കൃഷി ചെയ്യുന്ന ഭാഗം) ബ്രിട്ടന്റെ അധീനതയിലുമായിരുന്നു. ഈ എഗ്രിമെന്റ് നടപ്പാക്കാന്‍ ഇന്ത്യന്‍ റബര്‍ ലൈസന്‍സിങ് കമ്മിറ്റി കോട്ടയത്തു രൂപീകൃതമായി.
രണ്ടാംലോകമഹായുദ്ധവും റബറുമായി ഒരു ബന്ധമുണ്ട്. റബര്‍ ഉത്പാദകരാജ്യങ്ങളായ ഇന്തോനേഷ്യാ, മലയാ, തായ്‌ലാന്റ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളെല്ലാം ജപ്പാന്‍ പിടിച്ചടക്കി. അമേരിക്കയ്ക്കും ഇംഗ്ലണ്ടിനും റബറിന്റെ ലഭ്യത ഇന്ത്യയിലും ശ്രീലങ്കയിലുംനിന്നു മാത്രമായി ചുരുങ്ങി. യുദ്ധകാലത്ത് രാജ്യത്തു നിലവി
ലുള്ള നിയമങ്ങള്‍ സസ്‌പെന്റ് ചെയ്യപ്പെടുകയും ഡിഫന്‍സ് ഓഫ് ഇന്ത്യാ റൂളില്‍പ്പെടുത്തി ഇന്ത്യന്‍ റബര്‍ പ്രൊഡക്ഷന്‍ ബോര്‍ഡ് രൂപീകൃതമാകുകയും ചെയ്തു.
ഇതുമൂലം രണ്ടു കാര്യങ്ങള്‍ ഉണ്ടായി. റബര്‍ ഉത്പാദനം കൂട്ടാനും റബറിന്റെ വില്പനാവകാശം പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാനുമുള്ള ഉത്തരവ് ഉണ്ടായി. ലോകമഹായുദ്ധം അവസാനിച്ചതോടെ റബര്‍ പ്രൊഡക്ഷന്‍ ബോര്‍ഡ് ഇല്ലാതായി. റബറിന്റെ വികസനത്തിനും നിയന്ത്രണത്തിനും എന്തെങ്കിലും സംവിധാനം ഉണ്ടാവണമെന്ന ചര്‍ച്ച ഉണ്ടായതിനെത്തുടര്‍ന്നാണ് 1947 ഏപ്രില്‍ 18 ന് റബര്‍ പ്രൊഡക്ഷന്‍ ആന്‍ഡ് മാര്‍ക്കറ്റിങ് ആക്ട് നിലവില്‍ വന്നത്. ഈ ആക്ട് പ്രകാരം രൂപീകൃതമായ സ്ഥാപനമാണ് റബര്‍ബോര്‍ഡ്.
കൊച്ചി, തിരുവിതാംകൂര്‍, മദ്രാസ് സര്‍ക്കാരുകളും ഇന്ത്യാഗവണ്‍മെന്റും വലിയ തോട്ടമുടമകളും റബര്‍ വ്യവസായികളും നിര്‍ദേശിക്കുന്ന അംഗങ്ങള്‍ ചേര്‍ന്നാണ് ബോര്‍ഡിന്റെ ഭരണം നടത്തിയിരുന്നത്. 1952, 1954, 1960, 1982, 1990, 2009 എന്നീ വര്‍ഷങ്ങളില്‍ ആക്ട് ഭേദഗതി ചെയ്തു. ഇതില്‍ 1954 ലെ ഭേദഗതിയോടെ ബോര്‍ഡിന്റെ സ്വയംഭരണാവകാശം നഷ്ടപ്പെട്ട് ഉപദേശകസമിതിമാത്രമായി മാറി.
ചെയര്‍മാനെ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുന്ന രീതി നടപ്പായി. അതുവരെ, പിരിച്ചിരുന്ന റബര്‍സെസ്കൊï് എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ നടത്തണമെന്ന തീരുമാനം ബോര്‍ഡാണ് കൈക്കൊïിരുന്നത്. റബര്‍സെസ് കേന്ദ്രസര്‍ക്കാരിന്റെ കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്ക് അടയ്ക്കുന്ന രീതി കൈവന്നു. കേന്ദ്രസര്‍ക്കാരിന്റെ വാര്‍ഷികബജറ്റില്‍ റബര്‍ബോര്‍ഡിന്റെ പ്രവര്‍ത്തനച്ചെലവ് അനുവദിച്ചു.
ഈ ഭേദഗതിയോടെ പ്രൈസ് അഡ്‌വൈസറി കമ്മിറ്റി പിരിച്ചുവിട്ടു. 1947 ലെ ആക്ടില്‍ സെന്‍ട്രല്‍ ഗവണ്‍മെന്റ് ഷാള്‍ മാന്‍ഡഡേറ്ററി കണ്‍സള്‍ട്ട് വിത്ത് റബര്‍ബോര്‍ഡ് എന്നത് ഷാള്‍ ഓര്‍ഡിനേര്‍ലി കണ്‍സള്‍ട്ട് എന്നാക്കി. ഇവിടെ മുതലാണ് റബര്‍ബോര്‍ഡ് റബര്‍ സ്റ്റാമ്പായി മാറി എന്ന ആക്ഷേപം ഉയരുന്നത്.
1980 വരെ റബറിന്റെ ഉത്പാദന, ഉപയോഗ, ഇറക്കുമതികാര്യങ്ങളില്‍ ബോര്‍ഡിനോടുകൂടി ആലോചിച്ചായിരുന്നു കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ രൂപപ്പെടുത്തിയിരുന്നത്. റബറിനു വില കുറയുമ്പോള്‍ കര്‍ഷകരെ സഹായിക്കാന്‍ സ്റ്റേറ്റ് ട്രേഡിങ് കോര്‍പ്പറേഷനെക്കൊണ്ട് റബര്‍വില വലിയ തോതില്‍ സംഭരിക്കുമായിരുന്നു. 1991 ല്‍ കയറ്റുമതിനിയന്ത്രണം എടുത്തുകളഞ്ഞതും 2001 ഏപ്രില്‍ ഒന്നു മുതല്‍ ഇറക്കുമതി നിയന്ത്രണം ഇല്ലാതാക്കിയതും റബറിനു ദോഷകരമായി. 1995 ജനുവരി ഒന്നിന് നിലവില്‍ വന്ന് ഡബ്ല്യു റ്റി ഒ കരാറും ദോഷകരമായി. അതുവരെ പ്രകൃതിദത്ത റബറിനുവേണ്ടിമാത്രം ഒരു പോളിസി ഉണ്ടായിരുന്നത് ഈ കരാറിനുശേഷം സെക്ടര്‍ അടിസ്ഥാനത്തിലായി മാറി.
റബര്‍ ആക്ടിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന സമയത്ത് ചര്‍ച്ച ചെയ്യപ്പെടുന്ന ബില്ലില്‍ നിര്‍ദേശിച്ചിരിക്കുന്ന ഭേദഗതിപ്രകാരമാണെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ മൂന്നുവര്‍ഷത്തേക്കു നിശ്ചയിക്കുന്ന ബോര്‍ഡിനെ എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിട്ട് പുതിയ സമിതിയെ വയ്ക്കാം. ഈ ബില്ലു പൂര്‍ണമായും നിയമമായാല്‍ കേരള, തമിഴ്‌നാട് സര്‍ക്കാരുകളുടെ നോമിനികളായി ബോര്‍ഡില്‍ ഇനി അംഗങ്ങള്‍ ഉണ്ടാവില്ല. പാര്‍ലമെന്റില്‍ നിന്നുള്ള പ്രതിനിധികള്‍ ഒഴിച്ചുള്ളവരെ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കും. 1954 ലെ ഭേദഗതിയോടെ ബോര്‍ഡിന്റെ പ്രതാപം നഷ്ടപ്പെട്ടെങ്കിലും ദൈനംദിന പ്രവര്‍ത്തനങ്ങളെ ഇതൊന്നും ബാധിച്ചിട്ടില്ല. 1979 ജീവനക്കാര്‍ ഉണ്ടായിരുന്ന റബര്‍ബോര്‍ഡില്‍ ഇപ്പോള്‍ 905 പേരാണ് സേവനം അനുഷ്ഠിക്കുന്നത്. ബോര്‍ഡിന്റെ റിസേര്‍ച്ച് വിഭാഗത്തിലേക്ക് 2010 നുശേഷം റിക്രൂട്ട്‌മെന്റ് നടത്തിയിട്ടേയില്ല. 120 ശാസ്ത്രജ്ഞന്മാരുടെ കസേരയില്‍ ഇപ്പോള്‍ ഇരിക്കുന്നത് അമ്പതുപേര്‍ മാത്രം. അടുത്ത അഞ്ചുവര്‍ഷംകഴിയുമ്പോള്‍ 20 പേര്‍ ആയി ഇക്കൂട്ടരുടെ എണ്ണം കുറയുന്നു എന്നത് റബര്‍ കൃഷിയുടെ മേഖലയില്‍ പുതിയ കണ്ടുപിടിത്തങ്ങള്‍ ഒന്നുംതന്നെ ഉണ്ടാവില്ലെന്ന സൂചനയാണ് നല്കുന്നത്.
1950 ല്‍ 75000 ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്തിരുന്ന റബര്‍ ഇന്ന് വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുംകൂടി വ്യാപിപ്പിച്ച് 8.50 ലക്ഷം ഹെക്ടറിലേക്ക് എത്തുന്നതിനുമുമ്പ് റബര്‍കൃഷിയുടെ 95% ഉം കേരളത്തിന് അവകാശപ്പെട്ടതായിരുന്നു. ഇപ്പോള്‍ കേരളത്തിന്റെ വിഹിതം 80% ആയി നില്‍ക്കുന്നു. 2019 ല്‍ 5000 ഹെക്ടര്‍ സ്ഥലത്ത് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബര്‍ വച്ചുപിടിപ്പിച്ചു. ഇന്ത്യയിലെ റബര്‍കര്‍ഷകരില്‍ 13.2 ലക്ഷം ചെറുകിടകര്‍ഷകര്‍ ആണ്. 1979 ല്‍ പുതുക്കൃഷിക്ക് സബ്‌സിഡി ഏര്‍പ്പെടുത്തിയത് കൂടുതല്‍ കര്‍ഷകരെ റബര്‍ കൃഷിയിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ ഇടയാക്കി. 16000 ടണ്ണില്‍നിന്ന് ഉത്പാദനം 8 ലക്ഷം ടണ്ണിലേക്ക് ഉയര്‍ന്നു. ഒരു ഹെക്ടറില്‍നിന്ന് 284 കിലോ ഉത്പാദനം ലഭിച്ചിരുന്നത് ഇപ്പോള്‍ 1472 കിലോഗ്രാമായി വര്‍ധിച്ചു.
1955 ല്‍ നിലവില്‍വന്ന ഇന്ത്യ റബര്‍ ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത ആര്‍.ആര്‍.ഐ.ഐ. 105, ആര്‍.ആര്‍.ഐ.എം. 600, പി.ബി. 86, ജി.റ്റി.ഐ. എന്നീ ഇനം തൈകള്‍ വ്യാപകമായി കൃഷി ചെയ്യുകയും അതുവഴി പാല്‍ ഉത്പാദനം കുതിച്ചുയരുകയും ചെയ്തു. 2005 ല്‍ ആര്‍.ആര്‍.ഐ.ഐ. 414, 430 ഇനങ്ങളും 2009 ല്‍ 417, 422 ഇനങ്ങളും കൃഷിക്കാര്‍ക്കു ലഭ്യമായി.
2544 റബര്‍ ഉത്പാദകസംഘങ്ങളും 661 സ്വയംസഹായസംഘങ്ങളും 17 റബര്‍ ബോര്‍ഡ് കമ്പനികളും 348 ഗ്രൂപ്പ് പ്രോസസ്സിങ് സെന്ററുകളും ചേര്‍ന്ന് 25 ലക്ഷത്തോളം ആളുകള്‍ ഇപ്പോള്‍ ഇന്ത്യയിലെ പ്രകൃതിദത്ത റബര്‍മേഖലയില്‍ ജോലി ചെയ്യുന്നതായിട്ടാണു കണക്കാക്കുന്നത്. ജനിതകമാറ്റം വരുത്തിയ റബര്‍ത്തൈ ലോകത്താദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ അസ്സാമില്‍ കൃഷിചെയ്തിരിക്കുന്നത് ആകാംക്ഷയോടെ നോക്കിയിരിക്കുകയാണ് ഓരോ റബര്‍ കര്‍ഷകനും. കുറഞ്ഞ സ്ഥലത്തുനിന്നു വര്‍ധിച്ചതോതില്‍ റബര്‍ ഉത്പാദനത്തിനുള്ള സാധ്യത കേരളത്തിലെ കര്‍ഷകര്‍ക്കും സന്തോഷജനകമാകും.
റബറിനു വിലയുണ്ടായിരുന്ന കാലഘട്ടത്തില്‍ മഴക്കാലത്തും റെയിന്‍ഗാര്‍ഡ് പിടിപ്പിച്ച് ഉത്പാദനം കൂട്ടാന്‍ കര്‍ഷകന്‍ തയ്യാറായിരുന്നു. ഒരു മരത്തിന് റെയിന്‍ ഗാര്‍ഡ് പിടിപ്പിക്കാന്‍ 35 രൂപ ചെലവ് ആകുന്നു എന്നു വന്നതുകൊണ്ട് കര്‍ഷകന്‍ റബറിന് ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വിശ്രമം അനുവദിക്കുകയാണ്.
രണ്ടാം ലോകയുദ്ധകാലത്ത് മുഖ്യ റബറുത്പാദകരാജ്യങ്ങള്‍ ജപ്പാന്റെ അധീനതയിലായതു നിമിത്തം തങ്ങള്‍ നേരിട്ട വെല്ലുവിളി ബോധ്യപ്പെട്ട അമേരിക്ക റബറിനെ തന്ത്രപ്രധാന ഉത്പന്നമായി പ്രഖ്യാപിച്ചു. ചൈനയും ഇപ്പോള്‍ അതേ തിരിച്ചറിവിലും നടപടിയിലുമാണ്.
എന്നാല്‍, ഇന്ത്യ ഇനിയും ഇത് തിരിച്ചറിഞ്ഞിട്ടില്ല. റബര്‍കൃഷി ഇവിടെ ആരംഭിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയപ്പോള്‍ വടക്കേ ഇന്ത്യയില്‍ കര്‍ഷകര്‍ ദീര്‍ഘകാലവിളയെന്ന നിലയില്‍ എതിര്‍ക്കുകയാണ് ചെയ്തത്. എന്നാല്‍, ഉത്പാദനത്തിന് ഏഴുവര്‍ഷം കാത്തിരിക്കേണ്ടുന്ന റബര്‍ കൃഷി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ കര്‍ഷകരെ പ്രോത്സാഹിപ്പിച്ചത് ഇവിടേക്കാവശ്യമായ ധാന്യങ്ങളും പയര്‍വര്‍ഗങ്ങളും ഉത്തരേന്ത്യയില്‍നിന്നും മറ്റും എത്തിക്കാമെന്നു വാഗ്ദാനം ചെയ്തും സബ്‌സിഡി ഏര്‍പ്പെടുത്തിയുമാണ്.
ഇങ്ങനെ നിര്‍ബന്ധിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ കേരളം റബറിനെ ഇത്രമാത്രം സ്വാഗതം ചെയ്യുമായിരുന്നില്ല. ഇപ്പോള്‍ കരിമ്പ്, കോട്ടണ്‍, ജൂട്ട് പോലെയുള്ള മറ്റു വിളകള്‍ക്ക് കാര്‍ഷികവിള എന്ന പരിഗണനയും താങ്ങുവിലയും വര്‍ഷാവര്‍ഷം പ്രഖ്യാപിച്ച് സംരക്ഷിക്കുന്ന സര്‍ക്കാര്‍ റബര്‍കൃഷിയെ അവഗണിച്ചാല്‍ ഉണ്ടാകുന്ന ഉത്പാദനനഷ്ടം കാണുന്നില്ല. റബര്‍ ഇറക്കമതി ചെയ്യുമ്പോള്‍ ഉണ്ടാകുന്ന വിദേശനാണ്യ കരുതല്‍ ചോര്‍ച്ചയുടെ ആഘാതം ചെറുതായിരിക്കില്ല.
സംസ്ഥാനസര്‍ക്കാരിന്റെ വില സ്ഥിരതാഫണ്ടിന്റെ മാതൃകയില്‍ കേന്ദ്രസര്‍ക്കാര്‍ ഫണ്ട് രൂപീകരിക്കുക, റബര്‍ കൃഷി ആരംഭിക്കാനുള്ള ചെലവ് പലിശരഹിതവായ്പയായി അനുവദിക്കുക, കൃഷി ചെയ്യാനുള്ള ചെലവ് ക്രമാതീതമായി വര്‍ധിച്ചതിന്റെ അടിസ്ഥാനത്തി ല്‍ സബ്‌സിഡി ഉയര്‍ത്തി ഹെക്ടറിന് 50000 രൂപയാക്കുക എന്നിങ്ങനെയുള്ള റബര്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ഈ കാലയളവില്‍ റബര്‍ ബോര്‍ഡിന്റെ മുമ്പില്‍ സമര്‍പ്പിക്കുന്നു.