കാലടി: ആധുനികകേരളത്തിന്റെ സാംസ്‌കാരികസാഹിത്യമേഖലകളില്‍ ഏറെ സംഭാവനകള്‍ നല്‍കിയിട്ടുള്ള ജര്‍മന്‍ ജെസ്യൂട്ട് വൈദികനായ അര്‍ണോസ് പാതിരിയുടെ (ജോഹാന്‍ ഏണസ്റ്റ് ഹാന്‍ഡന്‍) സംസ്‌കൃത വ്യാകരണഗ്രന്ഥമായ ഗ്രമാറ്റിക്ക ഗ്രന്ഥാണിക്ക കാലടി സംസ്‌കൃത സര്‍വകലാശാല പ്രസിദ്ധീകരിക്കുന്നു. 300 വര്‍ഷം പഴക്കമു ണ്ടെന്നു കരുതപ്പെടുന്ന വ്യാകരണഗ്രന്ഥത്തിന്റെ കൈയെഴുത്തുപ്രതി, 2010 ല്‍ റോമിലെ കാര്‍മലൈറ്റ് ലൈബ്രറിയില്‍നി ന്നാണു കണ്ടെടുത്തത്.
പിന്നീട് ജര്‍മന്‍ഭാഷയില്‍ അവിടത്തെ യൂണിവേഴ്‌സിറ്റി ഇ ബുക്കായി പുസ്തകം പ്രസിദ്ധീകരിച്ചിരുന്നെന്നു വേലൂരിലെ അര്‍ണോസ് പാതിരി അക്കാദമി ഡയറക്ടര്‍ ഫാ. ജോര്‍ജ് തേനാടികുളം പറഞ്ഞു. സംസ്‌കൃതം, ലാറ്റിന്‍, ഇംഗ്ലീഷ്, മലയാളം എന്നീ നാലു ഭാഷകള്‍ സംയോജിപ്പിച്ചു പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാനാണ് സര്‍വകലാശാല ആലോചിക്കുന്നതെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം. വി. നാരായണന്‍ പറഞ്ഞു.