രാജ്യമെങ്ങും തീപോലെ പടര്‍ന്നുപിടിച്ച യുവജനപ്രക്ഷോഭത്തിനിടയിലും ഹ്രസ്വകാല സൈനികനിയമനപദ്ധതിയായ അഗ്‌നിപഥ് നടപ്പാക്കാന്‍ കരസേന വിജ്ഞാപനം ഇറക്കി. വിമുക്തഭടന്മാര്‍ക്കു ലഭിക്കുന്ന പെന്‍ഷനടക്കമുള്ള ആനുകൂല്യങ്ങള്‍ അഗ്‌നിവീറുകള്‍ക്കു ലഭിക്കില്ല. നാലു വര്‍ഷത്തിനുശേഷം ഏതെങ്കിലും ജോലി കിട്ടാനുള്ള യോഗ്യത ഇവര്‍ക്കു ലഭിക്കില്ല. മുന്‍ഗണന കിട്ടിയേക്കാം. ഡിസംബര്‍ അവസാനത്തോടെ പരിശീലനം തുടങ്ങുമെന്നാണു വിജ്ഞാപനം പറയുന്നത്.
അപ്രതീക്ഷിതരോഷത്തിനും അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്കുമിടയിലാണ് വിവാദ അഗ്‌നിപഥ് നടപ്പാക്കുന്നത്. ബീഹാര്‍ അടക്കമുള്ള ഉത്തരേന്ത്യന്‍സംസ്ഥാനങ്ങളില്‍ പ്രതിഷേധം അക്രമങ്ങളിലേക്കു തിരിഞ്ഞിട്ടും സര്‍ക്കാര്‍ പിന്‍വാങ്ങുന്നില്ല. ബിഹാര്‍, യുപി, തെലുങ്കാന, ഹരിയാന, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളിലും ജമ്മുവിലും അടക്കം പ്രക്ഷോഭം ആളിക്കത്തുകയാണ്.
പഴയ മണ്ഡല്‍സമരകാലത്തെ ഓര്‍മിപ്പിക്കുന്ന പ്രക്ഷോഭത്തിനാണു രാജ്യം സാക്ഷ്യം വഹിക്കുന്നത്. രൂക്ഷമായ തൊഴിലില്ലായ്മ, സാമ്പത്തികമാന്ദ്യം, കാര്‍ഷികപ്രതിസന്ധി, വിലക്കയറ്റം തുടങ്ങിയവയെല്ലാം രാജ്യവ്യാപകപ്രതിഷേധത്തില്‍ പ്രതിഫലിക്കുന്നുണ്ട്. പ്രായപരിധി ഇരുപത്തൊന്നില്‍നിന്ന് ഇരുപത്തിമൂന്നാക്കി ഉയര്‍ത്തിയതും കേന്ദ്രസര്‍ക്കാരിന്റെ മറ്റു വകുപ്പുകളില്‍ ജോലി സംവരണം പ്രഖ്യാപിച്ചതും അടക്കമുള്ള നടപടികളൊന്നും യുവാക്കളെ ശാന്തരാക്കിയിട്ടില്ല. കൊവിഡുമൂലം സൈനിക റിക്രൂട്ട്‌മെന്റ് നിര്‍ത്തിവച്ചതിനാല്‍ ചതിക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികളും ആശങ്കയിലാണ്.
മുന്‍കരുതലില്ലാത്ത നീക്കം
പാര്‍ലമെന്റില്‍പ്പോലും ചര്‍ച്ച ചെയ്യാതെയാണു രാജ്യത്തെയും രാജ്യസുരക്ഷയെയും യുവജനങ്ങളെയാകെയും ബാധിക്കുന്ന സുപ്രധാനപദ്ധതി കേന്ദ്രം പ്രഖ്യാപിച്ചത്. അതിലേറെ തിടുക്കത്തിലാണു പദ്ധതിയുടെ നടപ്പാക്കല്‍. ജൂണ്‍ 14 നു തുടക്കമിട്ട പദ്ധതിക്ക് ട്രയല്‍പോലുമില്ല. നിയമനിര്‍മാണസഭകളെപ്പോലും ഇരുട്ടില്‍ നിര്‍ത്തി ഇത്തരം വന്‍പദ്ധതികള്‍ നടപ്പാക്കുന്നതു ജനാധിപത്യത്തിനു നല്ലതല്ല.
ഗൗരവമേറിയ സുരക്ഷാഭീഷണി സൃഷ്ടിക്കുന്ന പദ്ധതി നടപ്പാക്കാന്‍ മതിയായ ചര്‍ച്ച വേണം. പാര്‍ലമെന്ററി സമിതികളിലും ലോക്‌സഭയിലും രാജ്യസഭയിലും വിശദമായി ചര്‍ച്ച ആവശ്യമാണ്. കൂടിയാലോചന ഇല്ലാതെ നടപ്പാക്കിയ നോട്ടുനിരോധനം വരുത്തിയ ഭവിഷ്യത്തുകള്‍ മറക്കാറായിട്ടില്ല.
സായുധസേനകളിലേക്കുള്ള നാലുവര്‍ഷത്തെ ഹ്രസ്വനിയമനത്തിനുള്ള അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് സ്‌കീമിനെ ചുറ്റിപ്പറ്റിയുള്ള സുരക്ഷാവെല്ലുവിളികളും ആശങ്കകളും ആരോപണങ്ങളും നിരവധിയാണ്. സൈനികവിദഗ്ധരടക്കം പല കോണുകളില്‍നിന്നും വിമര്‍ശനങ്ങളും ചോദ്യങ്ങളും ഉയര്‍ന്നിട്ടുണ്ട്.
മുന്‍ സൈനികമേധാവികള്‍ ഉള്‍പ്പെടെയുള്ള വിദഗ്ധരും കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള പ്രതിപക്ഷവും പദ്ധതിയെ എതിര്‍ത്തതും വെറുതെയല്ല. ഒരു യുദ്ധം വന്നാല്‍ ഇന്ത്യ എന്തു ചെയ്യുമെന്നാണ് മേജര്‍ രവി ചോദിച്ചത്.
ആശങ്കകള്‍ അനവധി
അഗ്‌നിപഥ് പദ്ധതി പ്രകാരം പതിനേഴരയ്ക്കും ഇരുപത്തിമൂന്നിനും ഇടയില്‍ പ്രായമുള്ള 46,000 പേരെ നാലുവര്‍ഷത്തേക്കു സൈനികസേവനത്തില്‍ ഉള്‍പ്പെടുത്തും. പരിശീലനം നേടിയവരില്‍ 25 ശതമാനം പേരെ മാത്രമേ സേനകളില്‍ നിലനിര്‍ത്തൂ. പരിശീലനത്തിനെത്തുന്ന എല്ലാവരുടെയും ലക്ഷ്യം രാജ്യസേവനമാകില്ല. തീവ്രവാദ, ഭീകരസംഘടനകളുടെ കാലാളുകളുടെ നുഴഞ്ഞുകയറ്റം ഉണ്ടാകാനുള്ള സാധ്യത വളരെയധികമാണ്. ഭീകര, തീവ്രവാദസംഘടനകളുടെ റിക്രൂട്ടുകളായി പരിശീലനത്തിനെത്താവുന്ന സ്ഥിതിയുമുണ്ടാകും. അതീവ ഗുരുതരമാണിത്.
രാജ്യം പലതരത്തിലുള്ള ഭീഷണികള്‍ നേരിടുമ്പോള്‍ സായുധസേനകളുടെ കാര്യപ്രാപ്തിയും നിലവാരവും പോരാട്ടവീര്യവും ചോര്‍ത്തുന്ന നടപടികള്‍ പാടുള്ളതല്ല.
കൃത്യമായ സൈനികപരിശീലനം നേടുന്ന ചെറുപ്പക്കാരില്‍ കുറെ പേരെങ്കിലും ഭീകരപ്രവര്‍ത്തനങ്ങളിലേക്കും തീവ്രവാദഗ്രൂപ്പുകളിലേക്കും തിരിയാനുള്ള സാധ്യത അപകടകരമാണ്. ഭീകരപ്രവര്‍ത്തനത്തിനുവേണ്ടി അഗ്‌നിവീര്‍ ആകാന്‍ എത്തുന്നവരും ഉണ്ടാകാം. നാലുവര്‍ഷം നീണ്ട സൈനികപരിശീലനം നേടുന്നതൊടൊപ്പം സൈനികരീതികളും ചില പ്രതിരോധവിവരങ്ങളും നേടിയവര്‍ ഭീകരസംഘടനകളുടെ ഭാഗമാകില്ലെന്ന് ആര്‍ക്കും ഉറപ്പിക്കാനാകില്ല. പരിശീലനത്തിനു വന്നുപോകുന്നവര്‍ ആരെങ്കിലുമൊക്കെയാകാം. എത്രയൊക്കെ സൂക്ഷ്മപരിശോധന നടത്തിയാലും എല്ലാവരുടെയും ഉള്ളിലിരുപ്പും മനോനിലയും ലക്ഷ്യവും അളന്നു തൂക്കാന്‍ ആര്‍ക്കും കഴിയില്ല.
ചെലവുചുരുക്കല്‍ ലക്ഷ്യം
പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ കേന്ദ്രമന്ത്രിസഭാസമിതിയാണ് അഗ്‌നിപഥ് പദ്ധതി അംഗീകരിച്ചത്. മന്ത്രിസഭയുടെ അനുമതിയില്ലാതെ പദ്ധതിയില്‍ മാറ്റം വരുത്താന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനെ ചുമതലപ്പെടുത്തിയത് അസാധാരണമാണ്. സേനാവിഭാഗങ്ങളില്‍ കൂടുതല്‍ ചെറുപ്പക്കാരെ ഉള്‍പ്പെടുത്താനും ഊര്‍ജസ്വലമാക്കാനുമെന്നാണു വാദം. അതിലേറെ വിമുക്തഭടപെന്‍ഷനടക്കം കൂടിവരുന്ന പ്രതിരോധച്ചെലവുകള്‍ കുറയ്ക്കുകയാണു ലക്ഷ്യം.
കര, നാവിക, വ്യോമസേനകളില്‍ രണ്ടു വര്‍ഷമായി റിക്രൂട്ട്മെന്റ് നടക്കുന്നില്ലെന്നതു മറക്കരുത്. ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ പ്രതീക്ഷയോടെ
കാത്തിരിക്കുകയാണ്. ഇവരെക്കൂടി ആശങ്കയിലാക്കിയാണു പുതിയ പദ്ധതി നടപ്പാക്കുന്നത്. സൈനികനിയമനം ഉടന്‍ തുടങ്ങുമെന്നു മാത്രമാണ് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പ്രഖ്യാപിച്ചത്.
അഗ്‌നിപഥ് പദ്ധതിയില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു നാലു വര്‍ഷ കാലയളവില്‍ 30,000 - 40,000 രൂപ മാസശമ്പളവും അലവന്‍സുകളും നല്‍കും. മെഡിക്കല്‍, ഇന്‍ഷ്വറന്‍സ് ആനുകൂല്യങ്ങളും ലഭിക്കും. നിലവില്‍ ചുരുങ്ങിയതു പത്തു വര്‍ഷത്തേക്കാണു ചെറുപ്പക്കാരെ ഷോര്‍ട്ട് സര്‍വീസ് കമ്മീഷനായി നിയമിക്കുക. ഇത് 14 വര്‍ഷം വരെ നീട്ടാം. ഇവര്‍ക്കു വിരമിച്ചതിനുശേഷം പെന്‍ഷന്‍ ലഭിക്കും.
വളഞ്ഞവഴി നിയമനം
ചെലവു ചുരുക്കാന്‍ ലക്ഷ്യമിട്ടുള്ള അഗ്‌നിപഥ് പദ്ധതി ഫലത്തില്‍ വളഞ്ഞ വഴിയിലെ കരാര്‍ നിയമനങ്ങളാണ്. ആകെയുള്ളവരില്‍ 25 ശതമാനത്തിനു മാത്രമേ സൈന്യത്തില്‍ തുടര്‍ന്നു നിയമനം കിട്ടൂ. ശേഷിക്കുന്നവരില്‍ കുറച്ചുപേര്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും വിവിധ സംസ്ഥാനസര്‍ക്കാരുകളും പോലീസ് സേനയിലെ ഒഴിവുകള്‍ നികത്തുമ്പോള്‍ ''മുന്‍ഗണന'' നല്‍കുമെന്നാണു വാഗ്ദാനം. 11 ലക്ഷം രൂപമുതല്‍ 12 ലക്ഷം രൂപവരെ പാക്കേജുമായി സൈനികസേവനങ്ങളില്‍നിന്ന് ഈ അഗ്നിവീറുകള്‍ പുറത്തുകടക്കും. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുമില്ല.
എച്ച്എഎല്‍, ബിഇഎല്‍, ബിഇഎംഎല്‍ തുടങ്ങി 16 പ്രതിരോധ പൊതുമേഖലാസ്ഥാപനങ്ങളിലും കോസ്റ്റ് ഗാര്‍ഡിലും കേന്ദ്ര സായുധസേനയിലും (സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സ്- സിഎപിഎഫ്), ആസാം റൈഫിള്‍സ് എന്നിവയില്‍ അഗ്‌നിവീറുകള്‍ക്കു പത്തു ശതമാനം സംവരണം പ്രഖ്യാപിച്ചിട്ടുï്. പക്ഷേ, കേന്ദ്രപൊതുമേഖലാസ്ഥാപനങ്ങള്‍ സ്വകാര്യമേഖലയ്ക്കു വിറ്റുതുലയ്ക്കുമ്പോള്‍ ഇത്തരം സംവരണങ്ങളുടെ പ്രസക്തിയെന്താകും?
മര്‍ച്ചന്റ് നേവിയിലും തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രാലയത്തിനു കീഴിലും അഗ്‌നിവീറുകളെ ഉള്‍പ്പെടുത്താന്‍ സംവിധാനം പ്രഖ്യാപിച്ചു. സ്വയംതൊഴില്‍ തുടങ്ങാന്‍ വായ്പ, കോര്‍പ്പറേറ്റ് നിയമനങ്ങള്‍ക്കു പരിഗണന, വൈദഗ്ധ്യപരിശീലന സര്‍ട്ടിഫിക്കറ്റ്, മൂന്നുവര്‍ഷത്തെ വൈദഗ്ധ്യ പരിശീലനത്തിലൂന്നിയ പ്രത്യേക ഡിഗ്രി പഠനകോഴ്സ് തുടങ്ങിയവയും വാഗ്ദാനങ്ങളാണ്.
ഭാവിയില്‍ അനിശ്ചിതത്വം
നാലുവര്‍ഷത്തെ കരാര്‍നിയമനം കഴിയുമ്പോള്‍ ഭൂരിപക്ഷം പേര്‍ക്കും ഭാവി വ്യക്തമല്ല. നല്ല പ്രായത്തില്‍ നാലുവര്‍ഷം പാഴാക്കപ്പെടുമോയെന്ന ആശങ്കയും ചെറുതല്ല. ഉന്നതപഠനവും ജോലിയുംമുതല്‍ സ്വയംസംരംഭങ്ങള്‍വരെ പലതിനും അവസരം നഷ്ടമായേക്കാം. ഓണ്‍ലൈന്‍ നിയമനത്തില്‍ പൂര്‍ണ സുതാര്യത ഉണ്ടാകുമെന്നതു പ്രതീക്ഷയായേക്കാം.
സൈനികനിയമനങ്ങളിലേ അതേ സുതാര്യതയും യോഗ്യതകളും ഉണ്ടാകില്ലെന്നു തീര്‍ച്ച. നാലുവര്‍ഷം സൈനികപരിശീലനവും പ്രതിരോധസംവിധാനങ്ങളുമായി പരിചയവും നേടുന്ന സൈനികരില്‍ 75 ശതമാനം പേര്‍ക്കും നിയമനം കിട്ടില്ല. പക്ഷേ, 15 വര്‍ഷം മുഴുവന്‍ ഇവര്‍ നോണ്‍ ഓഫീസര്‍ റാങ്കില്‍ തുടരും.
പൂര്‍ണമായി എതിര്‍ക്കപ്പെടേണ്ട പദ്ധയല്ല അഗ്‌നിപഥ്. ഇന്ത്യപോലൊരു രാജ്യത്തിന് ഇത്തരം പദ്ധതികളും ആവശ്യമാണ്. എന്നാല്‍, ജനാധിപത്യപരമായി ചര്‍ച്ച ചെയ്തും ആശങ്കകള്‍ക്കു പരിഹാരം കണ്ടുമാകണം ഇതു നടപ്പാക്കേണ്ടത്. വിവാദകാര്‍ഷികനിയമങ്ങള്‍ ഒരു വര്‍ഷത്തിനുശേഷം പിന്‍വലിക്കേണ്ടിവന്നതു പോലെയാകരുത് അഗ്‌നിപഥ്. അതുവരെ വിവാദപദ്ധതി മരവിപ്പിക്കുകയോ പിന്‍വലിക്കുകയോ ചെയ്യുക. പാര്‍ലമെന്റിലും നിയമസഭകളിലും അടക്കം ചര്‍ച്ച ചെയ്തശേഷം പിഴവുകളില്ലാതെ അഗ്‌നിപഥ് നടപ്പാക്കാന്‍ കഴിയേണ്ടതുണ്ട്
എച്ച്എഎല്‍, ബിഇഎല്‍, ബിഇഎംഎല്‍ തുടങ്ങി 16 പ്രതിരോധ പൊതുമേഖലാസ്ഥാപനങ്ങളിലും കോസ്റ്റ് ഗാര്‍ഡിലും കേന്ദ്ര സായുധസേനയിലും (സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സ് - സിഎപിഎഫ്), ആസാം റൈഫിള്‍സ് എന്നിവയില്‍ അഗ്‌നിവീറുകള്‍ക്കു പത്തു ശതമാനം സംവരണം പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, കേന്ദ്രപൊതുമേഖലാസ്ഥാപനങ്ങള്‍ സ്വകാര്യമേഖലയ്ക്കു വിറ്റുതുലയ്ക്കുമ്പോള്‍ ഇത്തരം സംവരണങ്ങളുടെ പ്രസക്തിയെന്താകും?
മര്‍ച്ചന്റ് നേവിയിലും തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രാലയത്തിനു കീഴിലും അഗ്‌നിവീറുകളെ ഉള്‍പ്പെടുത്താന്‍ സംവിധാനം പ്രഖ്യാപിച്ചു. സ്വയംതൊഴില്‍ തുടങ്ങാന്‍ വായ്പ, കോര്‍പ്പറേറ്റ് നിയമനങ്ങള്‍ക്കു പരിഗണന, വൈദഗ്ധ്യപരിശീലന സര്‍ട്ടിഫിക്കറ്റ്, മൂന്നുവര്‍ഷത്തെ വൈദഗ്ധ്യപരിശീലനത്തിലൂന്നിയ പ്രത്യേക ഡിഗ്രി പഠനകോഴ്സ് തുടങ്ങിയവയും വാഗ്ദാനങ്ങളാണ്.
ഭാവിയില്‍ അനിശ്ചിതത്വം
നാലുവര്‍ഷത്തെ കരാര്‍നിയമനം കഴിയുമ്പോള്‍ ഭൂരിപക്ഷം പേര്‍ക്കും ഭാവി വ്യക്തമല്ല. നല്ല പ്രായത്തില്‍ നാലുവര്‍ഷം പാഴാക്കപ്പെടുമോയെന്ന ആശങ്കയും ചെറുതല്ല. ഉന്നതപഠനവും ജോലിയുംമുതല്‍ സ്വയംസംരംഭങ്ങള്‍വരെ പലതിനും അവസരം നഷ്ടമായേക്കാം. ഓണ്‍ലൈന്‍ നിയമനത്തില്‍ പൂര്‍ണ സുതാര്യത ഉണ്ടാകുമെന്നതു പ്രതീക്ഷയായേക്കാം.
സൈനികനിയമനങ്ങളിലേ അതേ സുതാര്യതയും യോഗ്യതകളും ഉണ്ടാകില്ലെന്നു തീര്‍ച്ച. നാലുവര്‍ഷം സൈനികപരിശീലനവും പ്രതിരോധസംവിധാനങ്ങളുമായി പരിചയവും നേടുന്ന സൈനികരില്‍ 75 ശതമാനം പേര്‍ക്കും നിയമനം കിട്ടില്ല. പക്ഷേ, 15 വര്‍ഷം ഇവര്‍ നോണ്‍ ഓഫീസര്‍ റാങ്കില്‍ തുടരും.
പൂര്‍ണമായി എതിര്‍ക്കപ്പെടേണ്ട പദ്ധയല്ല അഗ്‌നിപഥ്. ഇന്ത്യപോലൊരു രാജ്യത്തിന് ഇത്തരം പദ്ധതികളും ആവശ്യമാണ്. എന്നാല്‍, ജനാധിപത്യപരമായി ചര്‍ച്ച ചെയ്തും ആശങ്കകള്‍ക്കു പരിഹാരം കണ്ടുമാകണം ഇതു നടപ്പാക്കേണ്ടത്. വിവാദകാര്‍ഷികനിയമങ്ങള്‍ ഒരു വര്‍ഷത്തിനുശേഷം പിന്‍വലിക്കേണ്ടിവന്നതുപോലെയാകരുത് അഗ്‌നിപഥ്. അതുവരെ വിവാദപദ്ധതി മരവിപ്പിക്കുകയോ പിന്‍വലിക്കുകയോ ചെയ്യുക. പാര്‍ലമെന്റിലും നിയമസഭകളിലുമടക്കം ചര്‍ച്ച ചെയ്തശേഷം പിഴവുകളില്ലാതെ അഗ്‌നിപഥ് നടപ്പാക്കാന്‍ കഴിയേണ്ടതുണ്ട്