നിങ്ങള്‍ യേശുവെക്കൊന്നു
പിന്നെയും! പ്രായശ്ചിത്തം
ചെയ്യുവാനാവി;ല്ലെന്നാല്‍
പിന്നെയുമവന്‍ വരും:
കല്ലറയില്‍ നിന്നല്ല,
വ്യഥിതഹൃദയത്തി-
ന്നുള്ളറകളില്‍നിന്നു
നിങ്ങളെത്തിരുത്തുവാന്‍!
പുണ്യവാന്‍, നിരാലംബര്‍-
ക്കെന്നുമാശ്രയം, ശത്രു
വെള്ളപൂശിയ ശവ-
മാടങ്ങള്‍,ക്കങ്ങാടിക്കും.
ആ മിഴിയുടെ ദഹി-
പ്പിക്കുന്ന കാരുണ്യത്തില്‍,
ആ നടത്തത്തിന്‍ സ്‌നേഹം
പെയ്യിക്കും കൊടുംകാറ്റില്‍
ആ ജീവജാലങ്ങള്‍ക്കു
ഭൂമിയാം മനസ്സിന്റെ
വാടാത്ത ഹരിതത്തില്‍,
ക്രൗര്യവുമസത്യവും
ഹിംസയും പൊതിഞ്ഞാലും
സൂര്യരശ്മിപോല്‍ കൂര്‍ത്തു
പരക്കും സ്വാതന്ത്ര്യത്തില്‍,
വനവാസികള്‍ക്കായി
ത്തന്‍ ഗുരുവല വീശും
പ്രിയമുക്കുവനുടെ
നീലയാം സ്വപ്നങ്ങളില്‍,
ആ ജനാരണ്യത്തിനെ
നിദ്രവിട്ടുണര്‍ത്തുവാന്‍
നേരിനായ് കൈ പൊക്കുന്ന
ഗിരിഭാഷണങ്ങളില്‍,
ആ തടവറയുടെ
മൂകമാമേകാന്തത്തില്‍
ദൂരസഞ്ചാരംചെയ്തു
തന്‍ കോപ്പ തിരിച്ചെടു-
ത്തീടുവാനര്‍ത്ഥിച്ചൊരാ
നിസ്സഹായമാംവീര്‍പ്പില്‍,
മുള്‍ക്കിരീടവുമായിട്ട- ക്കാരാഗൃഹത്തിന്റെ
രക്തശോണമാം പടി
കേറിപ്പോം തന്‍ ദൂതനില്‍,
നീതിക്കായ് പൊങ്ങും കൈക-
ളൊന്നൊന്നായധികാര-
മാണികള്‍ തറയ്ക്കുമ്പോള്‍
തെറിക്കും രുധിരത്തില്‍,
കïിരുന്നിടാം യേശു
തന്റെ പിന്‍ജന്മങ്ങളെ,
കïിരുന്നിടാം വ്യര്‍ഥം
പിന്‍സഹസ്രാബ്ദങ്ങളെ!
പറയൂ: പാഴാവില്ലീ
മരണം, ജനകോടി-
യുണരും, ചരിക്കും നിന്‍
ബുദ്ധമാം വഴികളില്‍.
പറയൂ: കാരാഗൃഹ-
മൊക്കെ നീതിമാന്മാരാല്‍
നിറയാം, പക്ഷേ ഞങ്ങ-
ളൊടുവില്‍ നേടും മുക്തി.