ചെന്നൈ ആസ്ഥാനമായ സ്‌കിസോഫ്രീനിയ റിസേര്‍ച്ച് ഫൗണ്ടേഷന്റെ (സ്‌കാര്‍ഫ് ഇന്ത്യ) 2021 ലെ ദേശീയ മാധ്യമപുരസ്‌കാരം സിജോ പൈനാടത്തിന്. മാനസികാരോഗ്യമേഖലയിലുള്ള മികച്ച റിപ്പോര്‍ട്ടിങ്ങിനാണ് അംഗീകാരം. ദീപിക കൊച്ചി യൂണിറ്റിലെ സ്റ്റാഫ് റിപ്പോര്‍ട്ടറായ സിജോ ദീപനാളത്തിന്റെ ലേഖകസുഹൃത്തുമാണ്.