ജീവിതത്തില്‍ മുന്നില്‍ക്കാണും
പാതയില്‍ വഴിതെറ്റി ഞാന്‍
കാലിടറീട്ടന്ധനായി
നടന്നങ്ങു നീങ്ങീടവേ,
കേട്ടു ഞാന്‍ നിമന്ത്രണങ്ങള്‍
ദിവ്യമാം ചില വാണികള്‍
മകനേ, നിന്‍ ലക്ഷ്യമെന്ത്
എവിടേക്കു നിന്‍ യാത്രകള്‍.
ധര്‍മമാര്‍ഗത്തില്‍ ചെയ്തിടാന്‍
എത്രയെത്ര സല്‍ക്കര്‍മങ്ങള്‍
വീടിനായും നാടിനായും
ചെയ്തിടേണ്ടും കടമകള്‍
ചെയ്തിടാതെ അന്ധനായി
പോവതെവിടെയെന്‍ മകന്‍
വേണ്ടപ്പെട്ടോര്‍ നിന്നെക്കാത്ത്
നില്പതല്ലോ അനുദിനം.
ബുദ്ധിയും വിവേകവും ഞാന്‍
തന്നുകൊണ്ടിട്ടുവേറെയും
മികവുകളും സ്‌നേഹമോടെ
തന്നതും നീ മറന്നുവോ?
ആരുമാരുമറിയാതെ
ഏകാന്തപഥികനായി
മോഹലക്ഷ്യം വച്ചുപോകേ
നാശക്കുഴിയില്‍ പതിച്ചിടാം.
നാറ്റമേറും പാപച്ചേറ്റില്‍
ആണ്ടു നീ കറുത്തീടിലും
അനുതാപചിന്ത നിന്നെ
കൈപിടിച്ചു കരേറ്റിടും.
ആയതിനാലെന്‍ മകനേ,
നീ തിരിച്ചു പോന്നീടുക
എന്‍ വചസ്സുകള്‍ കേട്ട്
സത്യമാര്‍ഗേ ചരിക്കുക.
ദൈവമേ, പൊറുക്കേണമെ
നെഞ്ചേറ്റിടുന്നീ വാക്കുകള്‍
ഉള്ളകത്തെ അലിയിക്കും
ജീവമന്ത്രധ്വനികളോ!
ഉള്‍ത്താരില്‍ ജ്വലിച്ചിടുന്നു
നീ തരും ജയമന്ത്രങ്ങള്‍
തിരിച്ചു ഞാന്‍ വരുന്നിതാ
സ്‌നേഹതാതാ സ്തുതി സ്തുതി.