പാലാ സെന്റ് ജോസഫ് എഞ്ചിനീയറിങ് കോളജില്‍ നടന്ന ആറാമത് സംരംഭക ഉച്ചകോടി കേരള യുവജന ഫിഷറീസ് വകുപ്പുമന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു.
ലോകത്ത് ഏറ്റവും കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്ന സ്ഥലമായി കേരളത്തെ മാറ്റണമെന്ന് മന്ത്രി സജി ചെറിയാന്‍ അഭിപ്രായപ്പെട്ടു. ജനസാന്ദ്രത, ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ എന്നിവകൊണ്ട് വന്‍തോതില്‍ സ്ഥലം ആവശ്യമുള്ള വ്യവസായങ്ങള്‍ തുടങ്ങാന്‍ സാധിക്കില്ല എന്നു മന്ത്രി പറഞ്ഞു.
ചടങ്ങില്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. കേരള ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. രാജശ്രീ മുഖ്യപ്രഭാഷണം നടത്തി. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി ഇ ഒ ജോണ്‍ എം. തോമസ്, കോളജ് ചെയര്‍മാന്‍ മോണ്‍. ഡോ. ജോസഫ് മലേപ്പറമ്പില്‍, കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജെ. ഡേവിഡ്, സെന്റ് ജോസഫ് സ്റ്റാര്‍ട്ടപ്പ് ബൂട്ട് ക്യാമ്പ് സി ഇ ഒ അരുണ്‍ അലക്‌സ്, എംജി യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സിലര്‍ ഡോ. സി.റ്റി അരവിന്ദ്കുമാര്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രോജക്ട് ഡയറക്ടര്‍ പി എം റിയാസ്, കോളജ് മുന്‍ ചെയര്‍മാന്‍ ഫാ. ഫിലിപ്പ് ഞരളക്കാട്ട്, മാനേജര്‍ ഫാ.മാത്യു കോരംകുഴ തുടങ്ങിയവര്‍ സംസാരിച്ചു 34 - ല്‍പ്പരം കോളജുകളില്‍നിന്നായി നാലായിരത്തിലധികം വിദ്യാര്‍ത്ഥികളും യുവസംരംഭകരും ഉച്ചകോടിയില്‍ പങ്കെടുത്തു.