ദൈവത്തിന്‍ കല്പന കേട്ടിടാതിപ്പാപി
ഇമ്പമോടെ കാലം തള്ളിനീക്കി
പാപത്തില്‍ വീണു നശിക്കുമെന്നോര്‍ക്കാതെ
പാപമാര്‍ഗത്തില്‍ ചരിച്ചുപോയി.
മാനുഷജീവനറുതി വരുത്തുന്ന
മാരകപാപം ഞാന്‍ ചെയ്തിട്ടില്ല.
കൊച്ചുകൊച്ചൊട്ടേറെ വീഴ്ചകള്‍ വന്നുപോയ്
രക്ഷിക്കണേ നാഥായിപ്പാപിയെ!
ആനന്ദിച്ചുല്ലസിച്ചൊന്നും ചിന്തിക്കാതെ
ദാരുണമൃത്യുവില്‍ വീണുപോയി
പശ്ചാത്താപംവഴി പാപങ്ങള്‍ സര്‍വ്വവും
തേച്ചുമായിച്ചെന്നെ സ്വന്തമാക്കൂ!
രക്ഷകന്‍ നാഥാ നീ കാരുണ്യത്തോടെന്നെ
ചൂണ്ടിക്കാണിക്കണേ സ്വര്‍ഗവാതില്‍
സിംഹാസനംതന്നില്‍ വാഴും പിതാവൊപ്പം
അമ്മമേരിയെയും കണ്ടിടാമേ!
എപ്പോഴും സ്‌തോത്രങ്ങളാലപിച്ചീടുന്ന
ദൈവദൂതരും പുണ്യാത്മാക്കളും
സന്തുഷ്ടരായ് മേവും സ്വര്‍ഗലോകത്തേക്കു
ചേര്‍ക്കണേ എന്നെയും തമ്പുരാനേ!