കേരളത്തില്‍ സിക വൈറസ് രോഗം ദിനം പ്രതി പടരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങളില്‍നിന്നുള്ള 19 സാമ്പിളുകളില്‍ 13 എണ്ണം സിക വൈറസ് പോസിറ്റീവാണെന്നു സംശയമുണ്ട്. എന്നാല്‍, എന്‍.ഐ.വി. പുണെയില്‍നിന്ന് ഇതിനു സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
കൊവിഡ് മഹാമാരികൊണ്ടുവലഞ്ഞിരിക്കുന്ന ഈ വേളയില്‍ മറ്റൊരു വൈറസുകൂടി വില്ലനായി വന്നോ എന്നൊരു ആശങ്ക പലര്‍ക്കും ഉണ്ടായേക്കാം. സിക വൈറസ്‌രോഗത്തെ നാം അത്രയ്ക്ക് ഭയക്കേണ്ടതുണ്ടോ?
എന്താണ് സികരോഗം?
—പ്രധാനമായും ഈഡിസ് കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗമാണിത്.—അതിരാവി
ലെയും വൈകുന്നേരവുമാണ് ഇവയുടെ ആക്രമണം ഉണ്ടണ്ടാവുന്നത്. കടിക്കുന്ന കൊതുകുകളാണിവ. രോഗബാധിതരായ ഗര്‍ഭിണികളില്‍നിന്നു കുഞ്ഞിലേക്കും, ലൈംഗികബന്ധത്തിലൂടെയും രക്തദാനത്തിലൂടെയും അവയവമാറ്റത്തിലൂടെയും ഈ അസുഖം പകരാവുന്നതാണ്. രോഗാ
ണുക്കള്‍ ശരീരത്തിലെത്തിയാല്‍ മൂന്നാം
ദിവസം ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. അത് ഒരാഴ്ചവരെയോ ഏറിയാല്‍ പന്ത്രണ്ടു ദിവസംവരെയോ നീണ്ടുനില്‍ക്കാം.
—പലരിലും ലക്ഷണങ്ങള്‍ പ്രകടമാകാതെ ഈ അസുഖം വരാവുന്നതാണ്. ആശുപത്രിയില്‍ കിടത്തിയുള്ള ചികിത്സ വേണ്ടിവരാറില്ല. മരണസാധ്യത തീരെയില്ല. സാധാരണഗതിയില്‍ വളരെ ലഘുവായ രീതിയില്‍ വന്നുപോകുന്ന ഒരു വൈറസ് രോഗബാധയാണിത്. എന്നാല്‍, ഗര്‍ഭിണികളില്‍ ഈ രോഗബാധയുണ്ടായാല്‍ നവജാതശിശുവിന് തകരാറുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതില്‍ പ്രധാനമാണ് മൈക്രോസെഫാലി ((Microcephaly) എന്ന രോഗാവസ്ഥ. തലയുടെ വലിപ്പം കുറയുകയും തലച്ചോറിന്റെ വളര്‍ച്ച ശുഷ്‌കമാവുകയും ചെയ്യുന്ന അവസ്ഥയാണിത്. അതിനോടൊപ്പംതന്നെ Congenital Zika Syndrome എന്ന അവസ്ഥയിലേക്കും നവജാതശിശുക്കളെ ഈ വൈറസ് എത്തിക്കാറുണ്ട്.
പൂര്‍ണവളര്‍ച്ചയെത്താതെയുള്ള പ്രസവവും അബോര്‍ഷനുമുണ്ടാവാനുള്ള സാധ്യതകളുണ്ട്. മുതിര്‍ന്നവരില്‍ അപൂര്‍വമായി ഗില്ലന്‍ ബാരി സിന്‍ഡ്രോം എന്ന നാഡീവ്യവസ്ഥയെ ബാധിക്കുന്ന തളര്‍ച്ചയും ഈ രോഗബാധയുടെ പരിണതഫലമായി ഉണ്ടായേക്കാവുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
സികയുടെ നാള്‍വഴികള്‍
1947 ല്‍ ഉഗാണ്ടയില്‍ കുരങ്ങുകളിലാണ് ഈ വൈറസ് രോഗം ആദ്യമായി കണ്ടെത്തിയത്.
1952 ല്‍ ഉഗാണ്ടയിലും ടാന്‍സാനിയയിലും 1954 ല്‍ നൈജീരിയയിലും മനുഷ്യരിലെ രോഗബാധ സ്ഥിരീകരിച്ചു. 1960 കള്‍ മുതല്‍ എണ്‍പതു കള്‍വരെ ആഫ്രിക്കയിലും ഏഷ്യയിലും അപൂര്‍വമായി ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടി ട്ടുണ്ട്. 2007 Island of Yap (Federated States of Micronesia) ലാണ് ആദ്യമായി സിക വൈറസ് ഒരു പകര്‍ച്ചവ്യാധിയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2013 ല്‍ മുമ്പത്തെക്കാള്‍ കൂടുതല്‍ വലിയ പകര്‍ച്ചവ്യാധിയായി ഇത് ഫ്രഞ്ച് പോളിനേഷ്യയിലും പരിസരപ്രദേശത്തും കണ്ടെത്തി. ഇതുവരെയുള്ളതില്‍ ഏറ്റവും വിപുലമായ രീതിയില്‍ പടര്‍ന്നത് 2015 ല്‍ ബ്രസീലിലായിരുന്നു. ഇതിനെത്തുടര്‍ന്നാണ് സിക വൈറസ് ബാധിച്ച ഗര്‍ഭസ്ഥശിശുക്കള്‍ക്ക് വൈകല്യങ്ങള്‍ ഉണ്ടാവുന്നുണ്ടെന്നു കണ്ടെത്തിയത്. തുടര്‍ന്ന്, കൊതുകിനെ നിയന്ത്രിക്കാന്‍ പട്ടാളത്തെവരെ ഇറക്കേണ്ടിവന്നിട്ടുണ്ട് ബ്രസീലില്‍. അന്ന് അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ രോഗബാധ ഉണ്ടാവാനിടയുള്ള സ്ഥലങ്ങളിലേക്കുള്ള ഗര്‍ഭിണികളുടെ യാത്ര ഒഴിവാക്കാനുള്ള നിര്‍ദേശം നല്‍കിയിരുന്നു.
രോഗപ്പകര്‍ച്ച കൂടുതലുള്ള ചില ലാറ്റിനമേരിക്കന്‍ കരീബിയന്‍ രാജ്യങ്ങള്‍ താത്കാലികമായി (രണ്ടുവര്‍ഷത്തേക്ക്) ഗര്‍ഭം ധരിക്കുന്നത് ഒഴിവാക്കാനുള്ള നിര്‍ദേശം നല്‍കിയ സാഹചര്യപോലും ഉണ്ടായിരുന്നു.
ലോകമെമ്പാടും പടരുന്നതു തടയാനുള്ള ഇത്തരം നടപടിക്രമങ്ങള്‍ ഏറെക്കുറെ ഫലം കണ്ടിരുന്നു. ഇന്ത്യയില്‍ ഉള്‍പ്പെടെ, സിക വൈറസിനെതിരേ വാക്‌സിന്‍ വികസിപ്പിച്ചെടു
ക്കാന്‍ ആ സമയത്ത് ശ്രമങ്ങള്‍ നടന്നിരുന്നു.
ഈ വൈറസ് വലിയൊരു ഭീഷണി ആവാതിരുന്നതുകൊണ്ടാവാം, ഗവേഷണങ്ങള്‍ക്ക് വലിയ പുരോഗതി ഉണ്ടായതായി അറിവില്ല.
രോഗലക്ഷണങ്ങള്‍
നേരിയ പനി, ശരീരത്തില്‍ ചുവന്ന പാടുകള്‍, ചെങ്കണ്ണ്, സന്ധിവേദന, പേശിവേദന ഇത്യാദി ആണെങ്കിലും 80 ശതമാനത്തോളം രോഗികളില്‍ ശ്രദ്ധേയമായ ലക്ഷണങ്ങള്‍ ഉണ്ടാവാറേയില്ല.
രോഗബാധ കണ്ടെത്തുന്നത് എങ്ങനെ?
രോഗബാധിതന്റെ കോശങ്ങള്‍, രക്തം, ശുക്ലം, മൂത്രം എന്നിവയില്‍ വൈറസ് ബാധയുടെ തെളിവു കണ്ടെത്താം. ഇന്ത്യയില്‍ നിലവില്‍ എന്‍.സി.ഡി.സി. ഡല്‍ഹി, എന്‍.ഐ.വി. പുണെ എന്നിവിടങ്ങളിലാണ് സിക വൈറസ് സ്ഥിരീകരിക്കാനുള്ള സംവിധാനമുള്ളത്. ആര്‍ടിപിസിആര്‍ ടെസ്റ്റാണ് സാധാരണയായി നടത്തുന്നത്.
ചികിത്സ എങ്ങനെ?
ആശുപത്രിയില്‍ കിടത്തിയുള്ള ചികിത്സ വേണ്ടിവരാറില്ല. സിക വൈറസിനെ നശിപ്പിക്കുന്ന ഫലപ്രദമായ ആന്റി വൈറസ് മരുന്നുകളോ ഇതിനെതിരേയുള്ള വാക്‌സിനുകളോ നിലവില്‍ വികസിപ്പിക്കപ്പെട്ടിട്ടില്ല.
വിശ്രമവും ശരിയായ ഭക്ഷണവും പാനീയങ്ങളും മതിയാവും രോഗശമനത്തിന്. ആവശ്യമെങ്കില്‍ പനിക്കും വേദനയ്ക്കും പാരസെറ്റമോള്‍പോലുള്ള മരുന്നുകളും കഴിക്കാവുന്നതാണ്. എന്നാല്‍, മറ്റുചില വേദനസംഹാരികള്‍ ഒഴിവാക്കേണ്ടതാണ്.
പ്രതിരോധം എങ്ങനെ?
ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയ അസുഖങ്ങള്‍ പകരുന്ന അതേ രീതിയിലാണ് ഈ രോഗവും പകരുന്നത്. അതുകൊണ്ട് നിയന്ത്രണവും അതേ മാര്‍ഗേണതന്നെ. കൊതുകുകടി ഏല്‍ക്കാതെ സൂക്ഷിക്കുകയാണു നടപടികളില്‍ പരമപ്രധാനം (പ്രധാനമായും വൈകുന്നേരവും അതിരാവിലെയും).
ഉറങ്ങുമ്പോള്‍ കൊതുകിനെ തടയുന്ന തരത്തില്‍ ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം ധരിക്കുകയോ കൊതുകുവല ഉപയോഗിക്കുകയോ ചെയ്യുക. കൊതുകുനാശിനികള്‍ ഉപയോഗിക്കാവുന്നതാണ്.
ചുരുക്കിപ്പറഞ്ഞാല്‍, അമിതാശങ്കകള്‍ വേണ്ട. ഗര്‍ഭിണികളും ഗര്‍ഭവതികള്‍ ആവാനിടയുള്ളവരും കരുതലോടെയിരിക്കുക.
ആശങ്കയല്ല അതിജാഗ്രതയാണവശ്യം
ഡോ. ജേക്കബ് ജോര്‍ജ് പി.
മാര്‍ സ്ലീവാ മെഡിസിറ്റി, പാലാ
2019 ല്‍ നിപ്പയുടെയും കൊവിഡിന്റെയും വരവിനുശേഷം ഏറ്റവും പുതുതായി നാം കേള്‍ക്കുന്ന പേരാണ് സിക വൈറസ്. ഫഌവിവരിഡേ എന്ന വിഭാഗത്തില്‍പ്പെടുന്ന സിക വൈറസ് നമുക്ക് അപരിചിതമാണെങ്കിലും 1947 മുതല്‍ ഇതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ലഭ്യമാണ്. യുഗാണ്ട, ആഫ്രിക്ക, പസഫിക് ദീപസമൂഹം എന്നിവിടങ്ങളില്‍ മാത്രമാണ് ഇവയെ കണ്ടിരുന്നത്. എന്നാല്‍, ഇതിനോടു സാമ്യമുള്ള മറ്റു വൈറസുകള്‍ നമ്മുടെ നാട്ടില്‍ കാണാറുണ്ട് ഉദാ: ഡെങ്കിപ്പനി, ജാപ്പനീസ് ജ്വരം (ഖമുമിലലെ ലിരലുവമഹശശേ)െ എന്നിവ പരത്തുന്ന വൈറസുകള്‍. അലറല െമലഴ്യുശേ, അഹയീുശരൗേ െഎന്നീ കൊതുകുകളാണ് സിക വൈറസ് പരത്തുന്നത്. ഈ കൊതുകുകള്‍ സാധാരണയായി പകല്‍സമയത്തു മാത്രമാണ് മനുഷ്യരെ ഉപദ്രവിക്കുന്നത്. സിക വൈറസ് രോഗബാധിതരുമായി രക്തം സ്വീകരിക്കുകയോ സികവൈറസ് ബാധിച്ച രോഗികളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയോ ചെയ്താലും വിരളമായി സിക വൈറസ് പകരാന്‍ സാധ്യത ഉണ്ട്.
സിക വൈറസ് ബാധിച്ചാല്‍ തീവ്രമായ രോഗലക്ഷണങ്ങള്‍ ഉണ്ടാകാറില്ല. നേര്‍ത്ത പനി, ദേഹത്തെയും കണ്ണുകളിലെയും ചുവപ്പ്,
സന്ധിവേദന, തലവേദന എന്നിവ മാത്രമാണ് സാധാരണ കണ്ടുവരുന്ന രോഗലക്ഷണങ്ങള്‍. ഇതുമൂലം, സാധാരണ വൈറല്‍ പനിയായി ഇതിനെ കണക്കാക്കി അവഗണിക്കാന്‍ സാധ്യതയുണ്ട്. ഈ അസുഖം
ഗര്‍ഭിണികളെ ബാധിച്ചാല്‍, ഗര്‍ഭസ്ഥശിശുക്കള്‍ക്കു സാരമായ ജന്മവൈകല്യം ഉണ്ടാകാറുണ്ട്. പ്രധാനമായും ശിശുക്കളുടെ തലച്ചോറിനെയാണ് ഈ അസുഖം ബാധിക്കുന്നത്. ഇതുമൂലം ചെറിയ തലച്ചോറ്, തലച്ചോറിനു ക്ഷതം എന്നിവയുണ്ടാകാന്‍ സാധ്യതയുണ്ട്.
ചുരുക്കം ചില ആളുകളില്‍ ഴൗശഹഹമശി യമൃൃല ്യെിറൃീാല പോലെയുള്ള തളര്‍വാതരോഗങ്ങളും സികമൂലം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
സാധാരണ പനിപോലെതന്നെയാണ് സിക വൈറസ് പനിയും. പ്രത്യേക കിറ്റുകള്‍വഴി രക്തത്തിലോ മൂത്രത്തിലോ സിക വൈറസ് ആന്റിജന്‍ പരിശോധിക്കാവുന്നതാണ്. സിക വൈറസ് രോഗം സ്ഥിരീകരിച്ചാല്‍ പരിഭ്രമിക്കാതെ ഉടന്‍ വൈദ്യസഹായം തേടേണ്ടതാണ്. ആസ്പിരിന്‍, മറ്റു വേദനസംഹാരികള്‍ എന്നിവ ഒഴിവാക്കണം. പാരസെറ്റമോളും വിശ്രമവുമാണ് ഇതിന്റെ പ്രധാന ചികിത്സ. കൊതുകിലൂടെയാണ് ഈ അസുഖം പകരുന്നത് എന്നതിനാല്‍ സിക വൈറസ് രോഗം ഒഴിവാക്കാന്‍ കൊതുകുകടിയില്‍നിന്നു മോചനം നേടുക, രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക എന്നിവയൊക്കെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
സാധാരണ മറ്റേതൊരു പനിയുംപോലെ, ആശങ്ക കൂടാതെ ജാഗ്രതയോടെ നമുക്ക് സികയെയും അതിജീവിക്കാം.