•  26 Dec 2024
  •  ദീപം 57
  •  നാളം 42
നേര്‍മൊഴി

ദുരിതാശ്വാസനിധി കൈയിട്ടുവാരരുത്

സുരക്ഷിതമായി ജീവിക്കാന്‍ കഴിയുന്ന  സംസ്ഥാനങ്ങളിലൊന്നായിരുന്നു കേരളം. എന്നാല്‍, സമീപകാലത്ത് കേരളത്തിലുണ്ടായ മഹാദുരന്തങ്ങള്‍ ഭീതിപ്പെടുത്തുന്നതാണ്. 2018 ലെ മഹാപ്രളയത്തിന്റെ ദുരിതങ്ങള്‍ പൂര്‍ണമായും മാറുന്നതിനുമുമ്പ് വയനാട്ടില്‍ അതിനെക്കാള്‍ ഭീകരമായ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും സംഭവിച്ചു. നാനൂറിലധികംപേര്‍ മരണപ്പെട്ടുവെന്നാണ് കണക്ക്. എന്നാല്‍, ഇതില്‍ക്കൂടുതല്‍ ആള്‍നാശം സംഭവിച്ചിട്ടുണ്ടാകുമെന്നാണ് അനുമാനം. കാരണം, റിസോര്‍ട്ടുകളിലും ഹോംസ്റ്റേകളിലുമായി കഴിഞ്ഞ വരും യാത്ര ചെയ്തുകൊണ്ടിരുന്നവരും ഈ മഹാദുരന്തത്തില്‍ ഒലിച്ചുപോയിട്ടുണ്ടാകാം. മരിച്ചവര്‍ക്കു പുറമേ ഇരുന്നൂറിലധികംപേരെ കാണാതായിട്ടുണ്ട്. ഫലസമൃദ്ധമായ കൃഷിയിടങ്ങള്‍ ഇപ്പോള്‍ പ്രേതഭൂമിയായി മാറിയിരിക്കുകയാണ്.
    ഇത്തരത്തിലുള്ള പ്രകൃതിദുരന്തങ്ങള്‍ പല കാരണങ്ങള്‍കൊണ്ടാകാം. അതു മനുഷ്യനിര്‍മിതമാണെന്നു പറയുന്നത് പക്ഷപാതപരമായി കരുതുന്നവരുണ്ട്. പ്രകൃതിലോലപ്രദേശങ്ങളിലെ നിയമവിരുദ്ധനിര്‍മാണങ്ങളും പാറയുടെ ഖനനവും ഭൂമിയുടെ ഘടനയില്‍ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ടാകാം. സമീപകാലത്ത് രാജ്യത്തിന്റെ പല ഭാഗത്തുമുണ്ടാകുന്ന അതിതീവ്രമഴ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും കാരണമായിട്ടുണ്ടാകാം. അതിതീവ്രമഴ കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായി സംഭവിക്കുന്നുവെന്നാണ് ശാസ്ത്രം പറയുന്നത്. മേഘസ്‌ഫോടനത്തിന്റെ രൂപത്തില്‍ ഒരു പ്രദേശത്തു കേന്ദ്രീകരിച്ചു പെയ്തിറങ്ങുന്ന വെള്ളം താങ്ങാനുള്ള ശേഷി ആ മണ്ണിനില്ലാതെ വരുമ്പോഴാണ് അതു മുഴുവനായും ഒഴുകിമാറി വലിയ വിനാശമുണ്ടാക്കുന്നത്. 24 ഡിഗ്രിയിലധികം ചെരിവുള്ള പ്രദേശങ്ങളിലാണ് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും സംഭവിക്കുന്നതെന്നാണ് പഠനങ്ങളില്‍നിന്നു വ്യക്തമാകുന്നത്.
    പ്രകൃതിക്ഷോഭങ്ങളെ പൂര്‍ണമായും തടയാന്‍ കഴിഞ്ഞെന്നുവരില്ല. എന്നാല്‍, ആവശ്യമായ മുന്‍കരുതലുകളെടുക്കാന്‍ സാധിക്കും. പരിസ്ഥിതിലോലപ്രദേശങ്ങളിലെ ക്വാറികളും നിര്‍മാണപ്രവര്‍ത്തനങ്ങളും ഇച്ഛാശക്തിയുള്ള സര്‍ക്കാരിനു നിയന്ത്രിക്കാന്‍ കഴിയും. ദുരന്തം സംഭവിച്ചാല്‍ ദുരിതബാധിതരെ ആശ്വസിപ്പിക്കുകയും അവരെ പുനരധിവസിപ്പിക്കുകയും വേണം. അതിന് അടിയന്തരദുരിതാശ്വാസനിധികള്‍ രൂപീകരിക്കപ്പെടണം. കാരണം, ഒരു സര്‍ക്കാരിനു തനിച്ച് ദുരിതബാധിതരെ സഹായിക്കാനാവുകയില്ല. ദുരിതവേളകളില്‍ എല്ലാ വ്യത്യാസങ്ങളും മറന്നു കൈകോര്‍ക്കുന്ന സംസ്‌കാരമാണു കേരളീയരുടേത്. ഒരു ദുരന്തത്തിനുമുന്നിലും തോറ്റുകൊടുക്കാന്‍ അവര്‍ തയ്യാറായിട്ടില്ല.
    സാധാരണനിലയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്കാണ് സഹായധനം എത്തുന്നത്. സെലിബ്രിറ്റികളും വലിയ കമ്പനികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്കു സംഭാവന നല്കുന്നത് ലക്ഷങ്ങളും കോടികളുമാണ്. അതിനുപുറമേ സ്ഥാപനങ്ങളും സംഘടനകളും സമുദായങ്ങളും വലിയ തുകകള്‍ സമാഹരിച്ചുനല്‍കുന്നു. വിധവയുടെ കൊച്ചുകാശുപോലെ പാവപ്പെട്ടവരുടെ ചെറിയ തുകകള്‍വരെ ലഭിക്കുന്നു. ഇങ്ങനെ കിട്ടുന്ന സഹായധനത്തിന്റെ കൃത്യമായ കണക്കും അതിന്റെ വിനിയോഗത്തിന്റെ ഓഡിറ്റും ഉണ്ടാകേണ്ടതാണ്. പ്രത്യേക ലക്ഷ്യത്തിനുവേണ്ടിയാണെങ്കിലും അതു പൊതുഫണ്ടാണ്. സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട പണം. പലപ്പോഴും ഇത്തരം ഫണ്ടുകളുടെ വിനിയോഗത്തെക്കുറിച്ചു പരാതികളുണ്ടാകാറുണ്ട്. സര്‍ക്കാരിനോ അതിന്റെ പോഷകസംഘടനകള്‍ക്കോ തന്നിഷ്ടംപോലെ കൈകാര്യം ചെയ്യാവുന്ന ഫണ്ടല്ലത്. അതില്‍ കൈയിട്ടുവാരുന്ന സാഹചര്യമുണ്ടാകാന്‍ പാടില്ല.
താത്കാലികാശ്വാസമല്ല സ്ഥിരമായ പുനരധിവാസമാണ് അവര്‍ക്കാവശ്യം. അതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കണം. അതിനു കാര്യനിര്‍വഹണശേഷിയുള്ള ഉദ്യോഗസ്ഥവിഭാഗം സര്‍ക്കാരിനുണ്ട്. സത്യസന്ധതയും മനുഷ്യപ്പറ്റുമുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്.
    എല്ലാ സഹായങ്ങളും സര്‍ക്കാര്‍തന്നെ ചെയ്യണമെന്ന ശാഠ്യംവേണ്ടാ. സന്നദ്ധസംഘടനകളെയും എന്‍.ജി.ഒ.കളെയും സമുദായങ്ങളെയും വിശ്വാസത്തിലെടുത്ത് അവരെക്കൂടി ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലും പുനരധിവാസപ്രവര്‍ത്തനങ്ങളിലും പങ്കാളികളാക്കണം. ഒരു സമുദായം നൂറു വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ സന്നദ്ധമാണെങ്കില്‍ അവര്‍ അതു ചെയ്യട്ടെ. പക്ഷേ, സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലും അതു നടക്കണം. പൊതുജനത്തിന്റെ പിന്തുണ ലഭിക്കാനും സര്‍ക്കാരിന്റെ വിശ്വാസ്യത വര്‍ധിക്കാനും അതു സഹായകമാകും.
     ദുരന്തങ്ങളെ വിധിയായോ ശാപമായോ കരുതിയിട്ടു പ്രയോജനമില്ല. ഒന്നിച്ചുനിന്ന് അതിനെ നേരിടുക. മനുഷ്യനിലെ നന്മയെ പുറത്തെടുക്കാനുള്ള അവസരമായി ദുരന്തങ്ങളെ കാണണം. യുദ്ധകാലാടിസ്ഥാനത്തില്‍ പുനരധിവാസം നടത്തുക പ്രധാനപ്പെട്ട കാര്യമാണ്. അതിനു നിയമത്തിന്റെ നൂലാമാലകളും ഉദ്യോഗസ്ഥരുടെ മെല്ലപ്പോക്കും തടസ്സമാകരുത്.

 

Porno İzmir Escort türk ifşa amatör türk porno manisa escort Türk İfşa Twitter İfşa Türk İfşa Türk İfşa Türk İfşa Türk İfşa Türk İfşa Escobarvip Escobarvip Escobarvip Escobarvip amatör porno japon porno anal porno sert porno İzmir Son Dakika
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)