•  2 May 2024
  •  ദീപം 57
  •  നാളം 8
നുറുങ്ങകഥ

ഒരു കാര്യവുമില്ലാതെ

ഞായറാഴ്ച എല്ലാവര്‍ക്കും ഒഴിവുദിവസമാണല്ലോ. പക്ഷേ, അന്നും ഒരു ഡോക്ടര്‍ പല വീടുകള്‍ സന്ദര്‍ശിച്ച് അവശരോഗികളെ സൗജന്യമായി ചികിത്സിച്ചുകൊണ്ടിരുന്നു.
എങ്കിലും, സേവനസന്നദ്ധനായ ആ ഡോക്ടറെപ്പറ്റി ചില ദോഷൈകദൃക്കുകള്‍ പറയുന്നതുകേട്ടു:
''ഒരു കാര്യവുമില്ലാതെ ആരെങ്കിലും അങ്ങനെ ചെയ്യുമോ? അതിന്റെ പിന്നില്‍ എന്തോ കളിയുണ്ട്.''
കഷ്ടം! ഒരു കാര്യവുമില്ലാതെ ആര്‍ക്കും എന്തഭിപ്രായവും പറയാമല്ലോ!

 

Login log record inserted successfully!