•  3 Apr 2025
  •  ദീപം 58
  •  നാളം 5
നുറുങ്ങകഥ

മെച്ചം

നി, തെളിഞ്ഞ നിലാവിന്റെ ചിത്രീകരണം. തുടര്‍ന്ന്, ആവശ്യമനോഹര ദൃശ്യത്തിലേക്ക് നേര്‍ത്ത മഴപ്പെയ്ത്ത്  സന്നിവേശിപ്പിക്കണം. നിലാമഴയോ മഴനിലാവോ എന്ന പല്ലവിയില്‍ ഒരു ഗാനം പശ്ചാത്തലത്തില്‍ പിന്നീട് ചേര്‍ക്കണം. ജനാലയിലൂടെ വീക്ഷിക്കുന്ന പരാജിതകാമുകനായ കഥാനായകന്റെ വിരസതയാര്‍ന്ന മുഖഭാവം ക്ലോസപ്പില്‍...
സിനിമ സ്വപ്നം കാണുന്ന അവനെ നിങ്ങളുടെ സ്വപ്നം കൊണ്ട് അടിച്ചമര്‍ത്തേണ്ട രക്ഷിതാക്കളേ. ഒരു സ്വപ്നവും കാണാത്ത, അല്ലെങ്കില്‍ ഇല്ലാത്ത, ചിലരെക്കാള്‍ എത്രയോ മെച്ചമല്ലേ അവന്‍? 
ശേഷം വെള്ളിത്തിരയില്‍!

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)