ഇക്കാലത്തു മനുഷ്യമുഖത്തും മനസിലും ചിരി പാടേ മറഞ്ഞുപോയിരുന്നു. കാഴ്ച നിലനിറുത്തി മനുഷ്യമുഖം പാടേ അടച്ചു കെട്ടുന്ന രീതി ഇപ്പോഴും തുടരുന്നു. നിഷ്‌കളങ്കമായ പൊട്ടിച്ചിരി ഭൂമുഖത്തുനിന്നു മറഞ്ഞിരിക്കുന്നു! പീലാത്തോസിനെപ്പോലെ, മനുഷ്യന്‍ കൈകഴുകല്‍ വിചാരവുമായി നിമിഷങ്ങള്‍ തള്ളിനീക്കുന്നു.
മനുഷ്യചരിത്രത്തില്‍ ഇത്തരമൊരു കാലമുണ്ടായിട്ടുണ്ടോ? ഇക്കാലയളവില്‍, കേരളത്തിലും ഇന്ത്യയിലും, കൊവിഡിനെക്കാള്‍ ഭീതികരമായ പല സാമൂഹിക മഹാമാരികളും പടര്‍ന്നുപിടിച്ചു വളര്‍ന്നുകൊണ്ടിരിക്കുന്നു എന്നതാണ് ഏറ്റവും ഖേദകരം. എവിടെ നോക്കിയാലും പോര്‍വിളിഭ്രാന്തു തന്നെ. ഏറ്റവും പ്രബലരംഗമായ രാഷ്ട്രീയം വിഷമയമായിരിക്കുന്നു.
ചിന്താശക്തിയുള്ള കുഞ്ഞുങ്ങള്‍ ശരിക്കും അന്തംവിട്ടു നില്‍ക്കുകയല്ലേ ?
മനുഷ്യര്‍ എത്തി നില്‍ക്കുന്ന ഈ ദശാസന്ധി ആര്‍ക്കെങ്കിലും ഇന്നു ചിന്താവിഷയമാണോ?