മലയാളഭാഷയുടെ ആധികാരികനിഘണ്ടുവായ ശബ്ദതാരാവലി ഇനി വിരല്‍ത്തുമ്പില്‍. ശ്രീകണ്‌ഠേശ്വരം പദ്മനാഭപ്പിള്ള രചിച്ച രണ്ടായിരത്തിലധികം പേജുകളുള്ള ശബ്ദതാരാവലിയുടെ വെബ്‌സൈറ്റ് പ്രവര്‍ത്തനസജ്ജമായി.
മലയാളഭാഷാനിഘണ്ടുക്കലില്‍ ഏറ്റവും ആധികാരികമായ ഈ ഗ്രന്ഥം മലയാളവാക്കുകളുടെ അര്‍ത്ഥാന്വേഷണത്തിലെ അവസാനവാക്കാണ്. ശബ്ദതാരാവലിയുടെ ആദ്യഭാഗം പൂര്‍ത്തിയാക്കാന്‍ പദ്മനാഭപിള്ള 20 വര്‍ഷമാണ് പരിശ്രമിച്ചത്. അഞ്ചുവര്‍ഷം നീണ്ട പ്രയത്‌നങ്ങള്‍ക്കൊടുലാണ് നിഘണ്ടുവിന്റെ ഡിജിറ്റല്‍ പതിപ്പ് പുറത്തിറക്കിയത്.
സി.വി. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ''സായാഹ്ന ഫൗണ്ടേഷ''നാണ് ഇതിനു നേതൃത്വം കൊടുത്തത്. മലയാളത്തില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് രൂപവത്കരിച്ച കൂട്ടായ്മയാണ് സായാഹ്ന. കൃതികളുടെ ഡിജിറ്റല്‍ രൂപങ്ങളൊരുക്കുന്ന ആഗോളകൂട്ടായ്മയാണിത്. ഡിജിറ്റല്‍ പതിപ്പിനൊപ്പം മൂലഗ്രന്ഥത്തിന്റെ സ്‌കാന്‍ ചെയ്ത പി.ഡി.എഫ്. പേജുകളും ലഭ്യമാണ്. 'ലെക്‌സോണമി' സെര്‍വറിലും ശബ്ദതാരാവലി ലഭ്യമാക്കിയിട്ടുണ്ട്.
2015 ല്‍ ശബ്ദതാരാവലിയുടെ മൂലഗ്രന്ഥം ബെംഗളൂരുവിലെ സെമിനാരിയില്‍ കണ്ടെത്തിയതോടെയാണ് ഡിജിറ്റല്‍ പതിപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.
കാലടി ശങ്കരാചാര്യ സര്‍വകലാശാല ഭാഷാധ്യാപിക പ്രഫ. ലിസി മാത്യുവിന്റെ നേതൃത്വത്തില്‍ ഒരു പറ്റം ഭാഷാസ്‌നേഹികള്‍ പ്രൂഫ് റീഡിംഗ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
വിവിധ രാജ്യങ്ങളിലെ പ്രൊഫഷണലുകളും വീട്ടമ്മമാരും ഗവേഷകരും വിദ്യാര്‍ത്ഥികളും ഈ പ്രവര്‍ത്തനത്തില്‍ ആവേശത്തോടെ പങ്കുകൊണ്ടു. വേേു:െേെ്.മ്യെമവിമ. ീൃഴ എന്ന ലിങ്കുവഴി ശബ്ദതാരാവലിയുടെ ഡിജിറ്റല്‍ പതിപ്പില്‍ പ്രവേശിക്കാം.