ന്യൂയോര്‍ക്ക് : കോവിഡ് വ്യാപനത്തെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി ദശലക്ഷക്കണക്കിനു കുട്ടികളെ ബാലവേലയിലേക്കു തള്ളിവിട്ടേക്കുമെന്ന് ഐക്യരാഷ്ട്രസഭ (യു.എന്‍.) റിപ്പോര്‍ട്ട്.
അന്താരാഷ്ട്ര തൊഴില്‍സംഘടന(ഐ.എല്‍.ഒ.)യും യൂണിസെഫും ചേര്‍ന്നു തയ്യാറാക്കിയ റിപ്പോര്‍ട്ട് ലോക ബാലവേല വിരുദ്ധദിനമായ ജൂണ്‍ 13 വെള്ളിയാഴ്ചയാണ് പുറത്തുവിട്ടത്. 2000-ത്തിനു ശേഷം ഇന്ത്യ, ബ്രസീല്‍, മെക്‌സിക്കോ അടക്കമുള്ള രാജ്യങ്ങളില്‍ ബാലവേല ചെയ്യുന്നവരില്‍ 9.4 കോടിയുടെ കുറവുണ്ടായി. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയും. രോഗവ്യാപനം വരുത്തിയ പ്രതിസന്ധിയില്‍ കുടുംബങ്ങള്‍ക്കു കൂടുതല്‍ സാമ്പത്തികസംവരണം ആവശ്യമായി വരും. അതു കുട്ടികളെ ബാലവേലയിലേക്കു നയിക്കുമെന്നും ഐ.എല്‍.ഒ. ഡയറക്ടര്‍ ജനറല്‍ ഗയ് റൈഡര്‍ പറഞ്ഞു.
ഇന്ത്യയിലുള്‍പ്പെടെ കുട്ടികള്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്ന പ്രവണത തുടങ്ങിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.