വത്തിക്കാന്‍സിറ്റി: പരിശുദ്ധ സിംഹാസനത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന സെന്‍ട്രല്‍ ബാങ്കിന്റെ ഭരണനിര്‍വാഹക സെക്രട്ടറിയായി അല്മായനായ ഡോ. ഫാബിയോ ഗാസ്പരീനിയെ ഫ്രാന്‍സീസ് പാപ്പാ നിയമിച്ചു.
ചരിത്രത്തില്‍ ആദ്യമായാണ് ഒരു അല്മായന്‍ ഈ പദവിയേല്‌ക്കെത്തുന്നത്. മോണ്‍. മോറോ റിവെല്ല വിരമിച്ച ഒഴിവിലേക്കാണ് പുതിയ നിയമനം.
ധനതത്ത്വശാസ്ത്രത്തിലും വാണിജ്യത്തിലും സര്‍വ്വകലാശാലാ ബിരുദങ്ങളുള്ള ഡോ. ഫാബിയോ ഓഡിറ്ററും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാണ്. അഞ്ചുവര്‍ഷമാണ് കാലയളവ്.