•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ആണിമുനകളില്‍ നൃത്തച്ചുവടുകളുമായി പാര്‍വതി

കൂര്‍ത്ത ആണികള്‍ക്കുമേലേ നഗ്നപാദത്താല്‍ നൃത്തം ചവിട്ടുക. കേള്‍ക്കുമ്പോള്‍ നെറ്റി ചുളിയുമെങ്കിലും സംഗതി സത്യമാണ്.
കോട്ടയം നെത്തല്ലൂര്‍ സ്വദേശിനി പാര്‍വതി വിശ്വനാഥാണ് ശരനൃത്തം എന്ന വ്യത്യസ്തതയാര്‍ന്ന കലാരൂപവുമായി കാണികളെ അദ്ഭുതസ്തബ്ധരാക്കുന്നത്.
തടികൊണ്ടുള്ള പീഠത്തിനുമേല്‍ തറച്ച നാലിഞ്ച് നീളത്തിലുള്ള 1700 കൂര്‍ത്ത ആണികള്‍ക്കുമേലാണ് പാര്‍വതി നടനവിസ്മയം തീര്‍ക്കുന്നത്.
വെറുമൊരു കൗതുകത്തിനുവേണ്ടിയാണ് പാര്‍വതി ശരനൃത്തം പരിശീലിച്ചുതുടങ്ങിയത്. ആദ്യകാലത്ത് മൂന്നു മിനിറ്റുനേരം മാത്രമാണ് ഇതു വേദിയില്‍ അവതരിപ്പിച്ചിരുന്നത്. തുടക്കത്തില്‍ കാല്‍പ്പാദം പൊട്ടി ചോര ഒഴുകുമായിരുന്നു. ഇപ്പോള്‍ മുക്കാല്‍ മണിക്കൂര്‍ തുടര്‍ച്ചയായി പാര്‍വതി ആണിമേല്‍ നൃത്തം ചവിട്ടും. 30 മിനിറ്റുനേരം തുടര്‍ച്ചയായി ആണിമേല്‍ നൃത്തം ചവിട്ടിയ മലേഷ്യക്കാരിയുടെ പേരിലാണ് ഈ ഇനത്തിലെ ലോക റെക്കോര്‍ഡ്. ഒരു മണിക്കൂര്‍ തുടര്‍ച്ചയായി ആണിമേല്‍ നൃത്തം ചവിട്ടി ഇത് തിരുത്തിക്കുറിക്കുകയാണ് പാര്‍വതിയുടെ ലക്ഷ്യം. 
21 ദിവസം കഠിനവ്രതമെടുത്താണ് വേദിയില്‍ നൃത്തം അവതരിപ്പിക്കുന്നത്. വ്രതദിവസങ്ങളില്‍ അരിയാഹാരം ഒരു നേരം മാത്രമേ കഴിക്കാറുള്ളൂ. വ്രതശുദ്ധിയോടെയുള്ള ചിട്ടയായ പരിശീലനമാണ് നൃത്തത്തിന്റെ വിജയരഹസ്യമെന്ന് പാര്‍വതി പറഞ്ഞു.
കറുകച്ചാല്‍ വൈശാഖത്തില്‍ വിശ്വനാഥന്റെയും ഭുവനേശ്വരി അമ്മാളിന്റെയും മൂത്തമകളാണ് ബി.ടെക്. ബിരുദധാരിയായ പാര്‍വതി. സഹോദരന്‍ വൈശാഖ് മര്‍ച്ചന്റ് നേവിയില്‍ ഉദ്യോഗസ്ഥനാണ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)