•  2 May 2024
  •  ദീപം 57
  •  നാളം 8
വചനനാളം

ശുശ്രൂഷയ്ക്കായി പതുങ്ങുക

ഫെബ്രുവരി 28നോമ്പുകാലം മൂന്നാം ഞായര്‍
ഉത്പ 7:6-24 ജോഷ്വ 5:13-6:5 
റോമ 7:14-25 മത്താ 20:17-28

കസേരകളി മനസ്സില്‍ നിറഞ്ഞ ശിഷ്യത്വം എത്ര ശുഷ്‌കമാണ്! അധികാരകേന്ദ്രങ്ങളാകാനുള്ള പ്രലോഭനം ദൈവപുത്രത്വബോധ്യത്തിനുള്ള കനത്ത വെല്ലുവിളിതന്നെയാണ്. ഏതു വിധേനയും അധികാരം കൈയാളണം എന്ന ചിന്ത ആപത്കരമാണെന്നതിനു ചരിത്രം സാക്ഷി. അധികാരം ലഹരിയാകുമ്പോള്‍ നന്മകള്‍ വിദൂരത്താകുന്നു. അധീശത്വമാണ് അതിജീവനം എന്ന കാടിന്റെ തത്ത്വം നാടിന്റെയും ഹൃദയമന്ത്രമായിത്തീര്‍ന്നിരിക്കുന്നോ?


ല്ലാത്ത എടുത്തുചാട്ടമായിപ്പോയി സെബദീപുത്രന്മാരുടേത്! പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന ഏര്‍പ്പാടല്ലേ അത്? തന്റെ പീഡാസഹനമരണോത്ഥാനങ്ങളെക്കുറിച്ച് ഗുരു പ്രവചിക്കുന്ന സമയത്തുതന്നെ സ്വന്തം കസേര ഉറപ്പാക്കാന്‍ തത്രപ്പെടുന്ന ശിഷ്യര്‍! ഏതായാലും, പന്ത്രണ്ടുപേരെമാത്രം കൂട്ടിക്കൊണ്ടുള്ള യാത്രയില്‍ യാക്കോബിന്റെയും യോഹന്നാന്റെയും അമ്മയുടെ വരവ് അവിശ്വസനീയമാണ്. ആദ്യസുവിശേഷകനായ മര്‍ക്കോസിന്റെ വിവരണമായിരിക്കണം കൂടുതല്‍ ചരിത്രപരം.
ശുശ്രൂഷയെന്ന അതിജീവനമന്ത്രം
യേശുവിന്റെ ജറുസലേംയാത്ര പിതാവിന്റെ ഹിതപൂര്‍ത്തീകരണത്തിനായുള്ള പുത്രന്റെ മുന്നേറ്റമാണ്. അനുസരണത്തിന്റെ ജറുസലേംവഴിയാണത്. ദൈവഹിതം നിറവേറ്റുന്നതിനുള്ള ദാസസമമായ നിഷ്‌കര്‍ഷയാണ് പുത്രമനസ്സിന്റെ സവിശേഷത എന്നു കഴിഞ്ഞയാഴ്ച നാം കണ്ടതാണല്ലോ. യഥാര്‍ത്ഥത്തില്‍, മനുഷ്യശുശ്രൂഷയ്ക്കായുള്ള യേശുവിന്റെ നിഷ്‌കര്‍ഷതന്നെയാണത്. ഈശോയുടെ പീഡാസഹനമരണോത്ഥാനങ്ങള്‍ മനുഷ്യരക്ഷയ്ക്കുവേണ്ടിയുള്ളതാണല്ലോ. ജറുസലേംവഴിയില്‍ പന്ത്രണ്ടു പേര്‍ക്കുമായി തന്റെ ഈ ശുശ്രൂഷയെക്കുറിച്ചു സൂചന നല്കുന്ന ഈശോ ശിഷ്യത്വത്തിന്റെ അഗാധാര്‍ത്ഥതലങ്ങളാണ് അവര്‍ക്കു വ്യക്തമാക്കിക്കൊടുക്കാന്‍ ശ്രമിക്കുന്നത്. സ്വര്‍ഗീയവും ഭൗതികവുമായ ദൈവികാധികാരത്തിന്റെ വേഷഭൂഷാദികള്‍ അഴിച്ചുവച്ച് കൈയില്‍ താലമേന്തി, അരയില്‍ കച്ചയണിഞ്ഞ്, ശിഷ്യരുടെ പാദം കഴുകാനായി കുനിഞ്ഞത് 'കര്‍ത്താവിന്റെ സഹനദാസ'ന്റെ ബദല്‍ചിത്രമാണ്. കര്‍ത്തൃദാസന്‍ മനുഷ്യരുടെ ദാസന്‍ കൂടിയാണ്! വെറുതെയല്ല, 'ഇതാ, കര്‍ത്താവിന്റെ ദാസി' എന്നു പറഞ്ഞയാള്‍ ഐന്‍കെരേമിലേക്കു തിടുക്കത്തില്‍ യാത്ര പുറപ്പെട്ടത്!
ശുശ്രൂഷയാണ് ഏവര്‍ക്കും അതിജീവനഹേതുവാകുന്നത് എന്ന സ്വര്‍ഗത്തിന്റെ തത്ത്വമാണ് കാല്‍വരിക്കുരിശിലെ ദാസ്യവേല മുന്നോട്ടുവയ്ക്കുന്നത്. വ്യക്തികള്‍ക്കുള്ള ഈ പ്രബോധനം കുടുംബത്തിന്റെയും സമൂഹത്തിന്റെയും സഭയുടെയും മനുഷ്യരാശിയുടെതന്നെയും അതിജീവനമന്ത്രമാണ്.
അധികാരം 
ലഹരിയാകുമ്പോള്‍
പരാര്‍ത്ഥമുള്ള സ്വയംശൂന്യവത്കരണത്തെക്കുറിച്ചുള്ള യേശുവിന്റെ പ്രബോധനനിമിഷങ്ങളില്‍ ആ രണ്ടു ശിഷ്യരുടെ ഇടപെടലും അവരോടുള്ള മറ്റു പത്തുപേരുടെ പ്രതികരണവും തികച്ചും അമ്പരപ്പുളവാക്കുന്നതാണ്. വലത്തും ഇടത്തും ഇരിക്കുക എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ടവരാകുക എന്നുതന്നെയര്‍ത്ഥം. കസേരകളി മനസ്സില്‍ നിറഞ്ഞ ശിഷ്യത്വം എത്ര ശുഷ്‌കമാണ്! അധികാരകേന്ദ്രങ്ങളാകാനുള്ള പ്രലോഭനം ദൈവപുത്രത്വബോധ്യത്തിനുള്ള കനത്ത വെല്ലുവിളിതന്നെയാണ്. ഏതുവിധേനയും അധികാരം കൈയാളണം എന്ന ചിന്ത ആപത്കരമാണെന്നതിനു ചരിത്രം സാക്ഷി. അധികാരം ലഹരിയാകുമ്പോള്‍ നന്മകള്‍ വിദൂരത്താകുന്നു. സ്റ്റാലിനും പോള്‍പോട്ടും ഹിറ്റ്‌ലറും മുസോളിനിയും കടന്നുപോയിട്ട് അധികകാലമായിട്ടില്ലല്ലോ.
അധീശത്വമാണ് അതിജീവനം എന്ന കാടിന്റെ തത്ത്വം നാടിന്റെയും ഹൃദയമന്ത്രമായിത്തീര്‍ന്നിരിക്കുന്നോ? രാഷ്ട്രീയം, മതം, കുടുംബം, തൊഴില്‍മേഖല, സംസ്‌കാരം, സാങ്കേതികവിദ്യ, മാധ്യമം, എന്നുവേണ്ട, ചിന്തിക്കാവുന്ന ഏതു മേഖലയിലും കോട്ടും സ്യൂട്ടും ടൈയുമണിഞ്ഞ് മേല്‍ക്കോയ്മയുടെ ചാതുര്‍വര്‍ണ്യ- ജിഹാദ്-കൊളോണിയല്‍ പ്രേതങ്ങള്‍ ആധുനികകാലത്തും കറങ്ങിനടക്കുന്നു എന്നത് ശരിക്കും ഒരു കോമഡിക്കാഴ്ചയല്ലേ! 'പാര്‍ലിമെന്റേറിയന്‍' മോഹവുമായി ഇന്ന് കുടുംബയൂണിറ്റുകളില്‍പോലും വ്യാപരിക്കുന്നവന്റെ പേരാണ് സെബദീപുത്രന്‍!
'മനുഷ്യപുത്ര'
ശൈലിയിലേക്ക്...
സെബദീപുത്രന്മാരുടെ കസേരകളിയൊക്കെ പിന്നീടുള്ള ശിഷ്യത്വപാതയില്‍ പൂര്‍ണമായും അലിഞ്ഞില്ലാതായതും നാം ശ്രദ്ധിക്കേണ്ടതുണ്ട്. യേശുവിന്റെ പാനപാത്രം അവര്‍ കുടിക്കുകതന്നെ ചെയ്തു. ക്രിസ്തുവിനെപ്രതിയും സഭയെപ്രതിയും രക്തസാക്ഷിയായിത്തീര്‍ന്ന ആദ്യത്തെ അപ്പസ്‌തോലന്‍ സെബദീപുത്രനായ യാക്കോബായിരുന്നെന്ന (അപ്പ 12,2) തിരിച്ചറിവ് ഏറെ പ്രചോദനാത്മകമാണ്. സ്‌നേഹമന്ത്രണം (1 യോഹ 4,8) ഹൃദയതാളമായി മാറിയതിനാല്‍, എഫേസൂസില്‍ ക്രിസ്തുവിനെപ്രതിയും സഭയെപ്രതിയും ബന്ദിയായി കഴിഞ്ഞപ്പോഴും വെളിപാടുദര്‍ശനങ്ങള്‍ സിദ്ധിച്ചത് സെബദീപുത്രനായ യോഹന്നാനാണെന്നതും നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്.
ആധിപത്യത്തിന്റെ വന്യപീഠങ്ങള്‍ വിട്ട് സ്വയംശൂന്യവത്കരണത്തിന്റെ മാന്ത്രികപ്പടവുകള്‍ കയറി കുരിശിന്റെ വിരിമാറില്‍ പരാര്‍ത്ഥം മരിക്കാന്‍ എന്നിലെയും നിന്നിലെയും സെബദീപുത്രനും കെല്പുണ്ട്... വീട്ടിലും നാട്ടിലും ജോലിസ്ഥലത്തും നിന്റെ അധീശത്വശൈലികള്‍ക്കു നോമ്പു പ്രഖ്യാപിക്കുക! യഥാര്‍ത്ഥശിഷ്യത്വത്തിനായി ക്രിസ്തുവിനൊപ്പം നന്നായി പതുങ്ങുക - ചുറ്റുമുള്ളവരുടെ പാദാന്തികത്തിലേക്ക്!! അധികാരമോഹങ്ങളുടെ 'സെബദീപുത്രശൈലി'യില്‍നിന്നു ശുശ്രൂഷാമനസ്സിന്റെ 'മനുഷ്യപുത്രശൈലി'യിലേക്ക് മരുഭൂമികള്‍ തളിര്‍ക്കട്ടെ

Login log record inserted successfully!