പാലാ: ക്രൂഡ് ഓയിലിന്റെ വില കുറയുമ്പോഴും ആ വിലയിടിവിന്റെ നേട്ടം ജനങ്ങള്‍ക്കു ലഭിക്കാത്തവിധം അമിതമായി നികുതി വര്‍ധിപ്പിച്ച കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനടപടികള്‍ക്കെതിരെ എസ്.എം.വൈ.എം. പാലാ രൂപത, പാലാനഗരവീഥിയിലൂടെ കാളവണ്ടിയുന്തി ശക്തമായി പ്രതിഷേധിച്ചു.
പെട്രോള്‍, ഡീസല്‍, പാചകവാതകം തുടങ്ങിയവയുടെ കുതിച്ചുയരുന്ന വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ചു ഭരണകൂടങ്ങളുടെ കണ്ണു തുറപ്പിക്കാന്‍ യുവാക്കള്‍ നടത്തിയ റാലിക്ക് എസ്.എം.വൈ.എം. പാലാ രൂപതാസമിതിയോടൊപ്പം പാലാ ഫൊറോനായും കുടക്കച്ചിറ യൂണിറ്റും നേതൃത്വം നല്‍കി. വിവിധ യൂണിറ്റുകളിലെ യുവജനങ്ങളും പങ്കെടുത്തു. പ്രതിഷേധറാലിക്ക് രൂപത പ്രസിഡന്റ് അഡ്വ. സാം സണ്ണി ഓടയ്ക്കല്‍, സുസ്മിത സ്‌കറിയ, കെവിന്‍ ടോം, നിഖില്‍ ഫ്രാന്‍സിസ്, അജോ ജോസഫ്, ജീവാ ജോസ്, കെവിന്‍ മുങ്ങാമാക്കല്‍, അജോ ജോസഫ്, നിഖില്‍ ഫ്രാന്‍സിസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.