പാലാ: ഡിസിഎംഎസ് പാലാ രൂപതാസമിതിയുടെ നേതൃത്വത്തില്‍ വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പാലാ ബിഷപ്‌സ് ഹൗസില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിതരണം ചെയ്തു.
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് കിട്ടിയ പത്തൊമ്പത് കുട്ടികള്‍ക്കും ബിരുദബിരുദാനന്തര പരീക്ഷകളിലെ റാങ്ക് ജേതാക്കള്‍ക്കും മെമന്റോയും ക്യാഷ് അവാര്‍ഡും നല്കി ആദരിച്ചു.
തദവസരത്തില്‍ വിവിധങ്ങളായ പ്രൊഫഷണല്‍കോഴ്‌സുകള്‍ പഠിക്കുന്ന 27 വിദ്യാര്‍ത്ഥികള്‍ക്കുള്ള സീറോ മലബാര്‍ ദളിത് വികാസ് സൊസൈറ്റിയുടെ (എസ്.ഡി.വി.എസ്.) അഞ്ചു ലക്ഷത്തോളം വരുന്ന സ്‌കോളര്‍ഷിപ്പും ബിഷപ് ജോസഫ് കല്ലറങ്ങാട്ട് വിതരണം ചെയ്തു.
പാലാ രൂപത ഡിസിഎംഎസ് ഡയറക്ടര്‍ ഫാ. ജോസ് വടക്കേക്കുറ്റ്, എസ്.ഡി.വി.എസ് അംഗം ഡോ. സാബു ഡി മാത്യു, ഡിസിഎംഎസ് രൂപതാ പ്രസിഡന്റ് ജസ്റ്റിന്‍ മാത്യു, സെക്രട്ടറി ജോണി പരമല, ഓര്‍ഗനൈസര്‍ പി.ഒ. പീറ്റര്‍, ജോ. സെക്രട്ടറി ബിജി സാലസ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.