മലയാളി വൈദികനെ പൊന്തിഫിക്കല്‍ ബൈബിള്‍ കമ്മീഷനംഗമായി മാര്‍പാപ്പാ നിയമിച്ചു
റോം: ഈശോസഭാംഗവും മലയാളിവൈദികനുമായ ഫാ. ഹെന്‍ട്രി പട്ടരുമഠത്തിനെ റോമിലെ പൊന്തിഫിക്കല്‍ ബൈബിള്‍ കമ്മീഷനംഗമായി ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു. പ്രശസ്ത ബൈബിള്‍ പഠനകേന്ദ്രമായ ബിബ്ലികുമ്മിലെ പ്രൊഫസറായി സേവനം ചെയ്തുവരികെയാണ് വത്തിക്കാനില്‍നിന്ന് അദ്ദേഹത്തിന് പുതിയ നിയമനം ലഭിച്ചത്. ബിബ്ലികുമ്മിലും, ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയിലുമായാണ് ഫാ. ഹെന്‍ട്രി ബൈബിള്‍ പഠനം പൂര്‍ത്തിയാക്കിയത്.
കെസിബിസി ബൈബിള്‍ പരിഷ്‌കരണ കമ്മീഷന്‍ അംഗമായ അദ്ദേഹം കേരളത്തിനകത്തും പുറത്തുമായി പല സെമിനാരികളില്‍ അധ്യാപകനും ധ്യാനപ്രസംഗകനുംകൂടിയാണ്. പൊന്തിഫിക്കല്‍ കമ്മീഷനില്‍ നിയമിക്കപ്പെടുന്ന രണ്ടാമത്തെ മലയാളിയാണ് ഹെന്‍ട്രി അച്ചന്‍.