വത്തിക്കാന്‍ സിറ്റി: റോമന്‍ കൂരിയയുടെ ഡിസിപ്ലിനറി കമ്മീഷന്‍ തലവനായി ചരിത്രത്തിലാദ്യമായി അല്മായനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. റോമിലെ പൊന്തിഫിക്കല്‍ ലാറ്ററന്‍ യൂണിവേഴ്‌സിറ്റി റെക്ടറായിരുന്ന വിന്‍സെന്‍സോ ബൂനമോയെയാണ് സുപ്രധാന ചുമതലയില്‍ മാര്‍പാപ്പ നിയമിച്ചത്. 2010 മുതല്‍ 2019 നവംബര്‍ വരെ ഡിസിപ്ലിനറി കമ്മീഷന്‍ തലവനായി പ്രവര്‍ത്തിച്ച ഇറ്റാലിയന്‍ മെത്രാന്‍ ജിയോര്‍ജിയോ കോര്‍ബിലിനിയുടെ പിന്‍ഗാമിയായാണ് പുതിയ നിയമനം. കൂരിയയിലെ ഉദ്യോഗസ്ഥര്‍ ചെയ്യുന്ന കുറ്റത്തിന്റെ വ്യാപ്തി മനസ്സിലാക്കി ശിക്ഷ നടപ്പാക്കുക എന്ന ദൗത്യമാണ് 1981 ല്‍ ആരംഭിച്ച കമ്മീഷനുള്ളത്.
അന്താരാഷ്ട്ര നിയമപ്രഫസര്‍കൂടിയായ വിന്‍സെന്‍സോ ബൂനമോയെ 2014 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാന്‍ ഉപദേശകനായി നിയമിച്ചിരുന്നു. 'പോപ്‌സ് യൂണിവേഴ്‌സിറ്റി' എന്ന പേരില്‍ അറിയപ്പെടുന്ന പൊന്തിഫിക്കല്‍ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയുടെ തലപ്പത്ത് 2018 ല്‍ അല്മായനായ ബൂനമോ എത്തിയത് ചരിത്രപരമായ നിമിഷമായാണ് അന്നു പൊതുവേ വിലയിരുത്തിയത്.