വത്തിക്കാന്‍സിറ്റി: വിശുദ്ധ യൗസേപ്പിതാവിനെ ആഗോളസഭയുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചതിന്റെ നൂറ്റിയന്‍പതാമതു വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 2020 ഡിസംബര്‍ എട്ടുമുതല്‍ 2021 ഡിസംബര്‍ എട്ടുവരെ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചു. ഓരോ വിശ്വാസിയും വിശുദ്ധന്റെ മാതൃക പിന്തുടര്‍ന്നുകൊണ്ട് ദൈവേഷ്ടത്തിന്റെ പൂര്‍ത്തീകരണത്തിനായി ദിനംപ്രതി അവരുടെ വിശ്വാസജീവിതം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷം പ്രഖ്യാപിച്ചിരിക്കുന്നതെന്നു റോമന്‍ കൂരിയയുടെ അപ്പസ്‌തോലിക പെനിറ്റെന്‍ഷ്യറി ഡിക്കാസ്റ്റ്‌റി പുറത്തുവിട്ട ഡിക്രിയില്‍ പറയുന്നു.
വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷാചരണത്തോടനുബന്ധിച്ച് പ്രത്യേക ദണ്ഡവിമോചനം ലഭ്യമാണെന്നും ഡിക്രിയില്‍ പറയുന്നുണ്ട്. യൗസേപ്പിതാവില്‍ ഒരു മധ്യസ്ഥനെയും സഹായിയെയും കഷ്ടതകള്‍ നിറഞ്ഞ സമയത്ത് നമ്മളെ നയിക്കുന്ന ഒരു മാര്‍ഗദര്‍ശിയെയും നമുക്കു ദര്‍ശിക്കാനാവുമെന്ന് 'പാട്രിസ് കോര്‍ഡെ' (പിതാവിന്റെ ഹൃദയത്തോടെ) എന്ന് പേരിട്ടിരിക്കുന്ന ഒരു അപ്പസ്‌തോലികലേഖനവും ഫ്രാന്‍സീസ് പാപ്പാ പുറത്തുവിട്ടിട്ടുണ്ട്.
1870 ഡിസംബര്‍ എട്ടിനാണ് പയസ് ഒമ്പതാമന്‍ മാര്‍പാപ്പാ വിശുദ്ധ യൗസേപ്പിതാവിനെ ആഗോളസഭയുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചത്.